Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

WTC 2021: ഫേവറേറ്റ് ടെസ്റ്റ് മത്സരം ഏത്? വെളിപ്പെടുത്തി റിഷഭും ബുംറയും പുജാരയും

സതാംപ്റ്റണ്‍: ഐസിസിയുടെ പ്രഥമ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ആരംഭിക്കാന്‍ മണിക്കൂറുകള്‍ മാത്രമാണ് ബാക്കിയുള്ളത്. ഇന്ത്യയും ന്യൂസീലന്‍ഡും നേര്‍ക്കുനേര്‍ എത്തുന്ന ഫൈനലിന് ഇംഗ്ലണ്ടിലെ സതാംപ്റ്റനാണ് വേദി. സതാംപ്റ്റണില്‍ ഇന്നലെ മുതല്‍ മഴ തകര്‍ത്ത് പെയ്യുന്നതിനാല്‍ മത്സരം വൈകാനുള്ള സാധ്യത കൂടുതലാണ്. ഇന്ത്യക്കൊപ്പം ഇത്തവണ മികച്ച താരനിരയുള്ളതിനാല്‍ ടീം വളരെ പ്രതീക്ഷയിലാണ്. റിഷഭ് പന്ത് എന്ന യുവ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ടീമിന്റെ എക്‌സ് ഫാക്ടറായി ഇതിനോടകം മാറിക്കഴിഞ്ഞു.

ചേതേശ്വര്‍ പുജാര,റിഷഭ് പന്ത് എന്നിവര്‍ അവസാന ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ നടത്തിയ ചെറുത്ത് നില്‍പ്പ് വളരെ മനോഹരമായിരുന്നു. പരമ്പര നേട്ടത്തില്‍ ഇത് നിര്‍ണ്ണായകമാവുകയും ചെയ്തു. ഇപ്പോഴിതാ തങ്ങളുടെ ഇഷ്ട ടെസ്റ്റ് മത്സരത്തെക്കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് റിഷഭും പുജാരയും ജസ്പ്രീത് ബുംറയും.

pujarapantbumrah

ഐസിസിയുടെ ട്വിറ്റര്‍ പേജിലൂടെയാണ് സൂപ്പര്‍ താരങ്ങളുടെ തുറന്ന് പറച്ചില്‍. 'ഗാബയാണ് എനിക്ക് ഏറ്റവും മികച്ച ടെസ്റ്റ് ' എന്നാണ് റിഷഭ് പന്ത് പറഞ്ഞത്. ഓസ്‌ട്രേലിയയുടെ കുത്തകയെന്ന് അവകാശപ്പെടാനാവുന്ന ഗാബ ടെസ്റ്റില്‍ ചരിത്രം തിരുത്തിയാണ് ഇന്ത്യ വിജയം സ്വന്തമാക്കിയത്. ഈ നേട്ടത്തിലേക്ക് ഇന്ത്യയെ എത്തിച്ചത് റിഷഭ് പന്തായിരുന്നു. ഓസീസിന്റെ പേസ് നിരയെ അനായാസമായി നേരിട്ട റിഷഭിന്റെ ഇന്നിങ്‌സ് ഇന്ത്യയുടെ ടെസ്റ്റ് ചരിത്രത്തിലെത്തന്നെ മികച്ചൊരു പ്രകടനമായിരുന്നു.

ഇന്ത്യ ടെസ്റ്റില്‍ വിരാട് കോലിയെക്കാളും ആശ്രയിക്കുന്ന ബാറ്റ്‌സ്മാന്‍ ചേതേശ്വര്‍ പുജാരയാണ്. ക്ഷമയുടെയും ക്ലാസിക് ശൈലിയുടെയും പര്യായമെന്നോളം ഇന്ത്യന്‍ ടീമില്‍ നിറഞ്ഞ് നില്‍ക്കുന്ന പുജാരയുടെ ഇഷ്ട ടെസ്റ്റും ഗാബയില്‍ നടന്നതാണ്. 'വ്യക്തിപരമായി ഗാബയിലെ പ്രകടനമാണ് എന്റെ ഫേവറേറ്റ് ഇന്നിങ്‌സ്. എന്നാല്‍ ബാറ്റ്‌സ്മാനെന്ന നിലയില്‍ പറയുമ്പോള്‍ ഇഷ്ട പ്രകടനം അഡ്‌ലെയ്ഡിലെയാണ്. എന്നാല്‍ ഇന്ത്യന്‍ ടീമെന്ന നിലയില്‍ ചിന്തിക്കുമ്പോള്‍ ഗാബയിലേതാണ് മികച്ച പ്രകടനം' എന്നാണ് പുജാര പറഞ്ഞത്.

ഗാബയില്‍ ഇന്ത്യ ജയം നേടുന്നതില്‍ പുജാരയുടെ പ്രകടനം വളരെ നിര്‍ണ്ണായകമായിരുന്നു. നിരവധി പന്തുകള്‍ ശരീരംകൊണ്ടും പുജാര ഏറ്റുവാങ്ങിയിരുന്നു. പാറ്റ് കമ്മിന്‍സ്,മിച്ചല്‍ സ്റ്റാര്‍ക്ക്,ജോഷ് ഹെയ്‌സല്‍വുഡ് എന്നിവരുടെയെല്ലാം പേസ് ബൗളിങ്ങിനെ നേരിട്ടാണ് ഇന്ത്യ ഗാബയില്‍ ജയവും പരമ്പരയും പിടിച്ചുവാങ്ങിയത്.

ഇന്ത്യയുടെ സ്റ്റാര്‍ പേസറാണ് ജസ്പ്രീത് ബുംറ. ടി20 ഫോര്‍മാറ്റില്‍ തുടങ്ങി മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യയുടെ നിര്‍ണ്ണായക താരമായിരിക്കുന്ന ബുംറ തന്റെ ഇഷ്ട ടെസ്റ്റായി പറഞ്ഞത് ദക്ഷിണാഫ്രിക്കയില്‍ കളിച്ച ആദ്യ ടെസ്റ്റ് മത്സരമാണ്. ടെസ്റ്റ് കളിക്കണമെന്ന ആഗ്രഹവുമായി കഠിനമായി പ്രയത്‌നിച്ച ശേഷം കളിച്ച ആദ്യ ടെസ്റ്റായതിനാലാണ് ആ ഇഷ്ടമെന്നാണ് ബുംറ പറഞ്ഞത്.

Story first published: Friday, June 18, 2021, 14:31 [IST]
Other articles published on Jun 18, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+