വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

WTC 2021: ഐസിസിയുടെ എല്ലാ ഫൈനലും കളിക്കുന്ന ആദ്യ താരം, വിരാട് കോലിയെ കാത്ത് ചരിത്രനേട്ടം

സതാംപ്റ്റന്‍: ഐസിസിയുടെ പ്രഥമ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലിയെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടതാണ്. ഇതുവരെ നായകനെന്ന നിലയില്‍ ഒരു ഐസിസി കിരീടം പോലും കോലിക്ക് നേടാനായിട്ടില്ല. ക്യാപ്റ്റനെന്ന നിലയില്‍ ഫൈനല്‍ കളിച്ചപ്പോഴെല്ലാം പടിക്കല്‍ കലമുടച്ചു. അതിനാല്‍ത്തന്നെ ഇത്തവണ കോലിക്ക് അഭിമാന പോരാട്ടമാണ്.

WTC Final 2021: Virat Kohli to be first player to play all finals of ICC tournament

ഇംഗ്ലണ്ടിലെ സാഹചര്യം ഇന്ത്യക്ക് വലിയ വെല്ലുവിളിയാണ്. കോലിക്ക് 2018ലെ മികവ് ആവര്‍ത്തിക്കാനാവുമോയെന്നത് കണ്ടറിയണം. എന്നാല്‍ ന്യൂസീലന്‍ഡിനെതിരായ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യന്‍ നായകനെ ഒരു ചരിത്ര റെക്കോഡ് കാത്തിരിപ്പുണ്ട്. ഐസിസിയുടെ എല്ലാ ടൂര്‍ണമെന്റിലെയും ഫൈനല്‍ കളിച്ച ആദ്യ താരമെന്ന റെക്കോഡാണ് കോലിയെ കാത്തിരിക്കുന്നത്.

kohlitest

2008ലെ ഐസിസി അണ്ടര്‍ 19 ലോകപ്പില്‍ ഇന്ത്യയെ കിരീടം ചൂടിച്ചാണ് കോലിയുടെ വരവ്. ഇതായിരുന്നു കോലി കളിച്ച ആദ്യത്തെ ഫൈനലും. ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തിയാണ് ഇന്ത്യ അന്ന് കിരീടം നേടിയത്. 12 റണ്‍സിനായിരുന്നു ഇന്ത്യയുടെ ജയം. അണ്ടര്‍ 19 ലോകകപ്പിലൂടെ തന്നെ തന്റെ മികവ് തെളിയിച്ച കോലി അധികം വൈകാതെ ഇന്ത്യന്‍ ടീമിലുമെത്തി.

2011ലെ ഏകദിന ലോകകപ്പ് ഫൈനലാണ് സീനിയര്‍ ടീമിനൊപ്പം കോലി ആദ്യമായി കളിക്കുന്നത്. ഇന്ത്യ ശ്രീലങ്കയെ ആറ് വിക്കറ്റിന് പരാജയപ്പെടുത്തിയാണ് ഈ ലോകകപ്പ് നേടിയത്. മത്സരത്തില്‍ കോലി ഭേദപ്പെട്ട ബാറ്റിങ് പ്രകടനവും കാഴ്ചവെച്ചു. എംഎസ് ധോണിയുടെ ക്യാപ്റ്റന്‍സിക്ക് കീഴിലായിരുന്നു കോലി 2011ലെ ലോകകപ്പിന്റെ ഭാഗമായത്. 2019ലെ ഏകദിന ലോകകപ്പില്‍ ഇന്ത്യന്‍ ടീമിനെ നയിച്ചതും കോലിയായിരുന്നു. എന്നാല്‍ സെമി ഫൈനലില്‍ ന്യൂസീലന്‍ഡിനോട് തോറ്റ് ഇന്ത്യ പുറത്തായി.

2013ലെ ചാമ്പ്യന്‍സ് ട്രോഫി ഫൈനലിലും കോലി കളിച്ചു. ധോണിക്ക് കീഴിലായിരുന്നു ഇത്തവണയും കോലി ഫൈനല്‍ കളിച്ചത്. ഇംഗ്ലണ്ടില്‍ നടന്ന ടൂര്‍ണമെന്റിന്റെ ഫൈനലില്‍ ഇംഗ്ലണ്ടിനെ അഞ്ച് റണ്‍സിന് തോല്‍പ്പിച്ചാണ് ഇന്ത്യ കിരീടം ചൂടിയത്. 2014ലെ ടി20 ലോകകപ്പ് ഫൈനലിലും കളിക്കാന്‍ കോലിക്കായി. ഫൈനലില്‍ ശ്രീലങ്കയ്‌ക്കെതിരെയായിരുന്നു ഇന്ത്യയുടെ പോരാട്ടം. എന്നാല്‍ കിരീടം സ്വന്തമാക്കാന്‍ ഇന്ത്യക്കായില്ല.

2017ലെ ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ പാകിസ്താനെതിരേ ഇന്ത്യ കളിച്ചപ്പോഴും തോല്‍വി വഴങ്ങേണ്ടി വന്നു.2021ലെ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലും കൂടി കോലി കളിക്കുന്നതോടെയാണ് ഐസിസിയുടെ എല്ലാ പ്രധാന ടൂര്‍ണമെന്റിന്റെയും ഫൈനല്‍ കളിച്ച ആദ്യ താരമെന്ന ബഹുമതി കോലി സ്വന്തം പേരിലാക്കുന്നത്.

Story first published: Sunday, June 13, 2021, 13:30 [IST]
Other articles published on Jun 13, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X