Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

WTC 2021: എന്താണ് ഇന്ത്യക്ക് തിരിച്ചടിയായത്? ഫൈനലിലെ തോല്‍വി വിലയിരുത്തി നായകന്‍ വിരാട് കോലി

സതാംപ്റ്റണ്‍: രണ്ട് വര്‍ഷത്തെ ഗംഭീര പ്രകടനംകൊണ്ട് ഇന്ത്യന്‍ ടീം നല്‍കിയ പ്രതീക്ഷകളെല്ലാം ഫൈനലില്‍ തകര്‍ന്നടിഞ്ഞു. പ്രഥമ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ന്യൂസീലന്‍ഡിനോട് എട്ട് വിക്കറ്റിനാണ് ഇന്ത്യ തോറ്റത്. ബാറ്റിങ് നിര രണ്ടാം ഇന്നിങ്‌സില്‍ തകര്‍ന്നടിഞ്ഞതാണ് കലാശപ്പോരാട്ടത്തില്‍ ഇന്ത്യയെ തോല്‍വിയിലേക്ക് നയിച്ചത്. അവസരം മുതലാക്കി പന്തെറിഞ്ഞ കിവീസ് ബൗളര്‍മാര്‍ വിജയത്തില്‍ നിര്‍ണ്ണായകമായി. ഇന്ത്യ മുന്നോട്ട് വെച്ച 140 റണ്‍സ് വിജയലക്ഷ്യം അനായാസമായാണ് ന്യൂസീലന്‍ഡ് മറികടന്നത്.

എവിടെയാണ് ഇന്ത്യക്ക് പിഴച്ചത്? മികച്ച ടീമുണ്ടായിട്ടും എന്തുകൊണ്ട് വലിയ തിരിച്ചടി നേരിട്ടു?ഫൈനലിലെ തോല്‍വിയെക്കുറിച്ച് വിലയിരുത്തുകയാണ് ഇന്ത്യന്‍ ടീം നായകന്‍ വിരാട് കോലി. 'ആദ്യമേ തന്നെ കെയ്ന്‍ വില്യംസണും അദ്ദേഹത്തിന്റെ ടീമിനും അഭിനന്ദനം. വളരെ സ്ഥിരതയോടെയാണ് അവര്‍ കളിച്ചത്.മത്സരത്തിലുടെനീളം ഇന്ത്യയെ സമ്മര്‍ദ്ദത്തിലാക്കാന്‍ സാധിച്ച അവര്‍ വിജയം അര്‍ഹിക്കുന്നു.

kohlitest

മഴ കൊണ്ടുപോയ ആദ്യ ദിവസത്തിന് ശേഷം രണ്ടാം ദിനം കാര്യങ്ങള്‍ വളരെ പ്രയാസമായിരുന്നു.മൂന്ന് വിക്കറ്റ് മാത്രമാണ് അന്ന് നഷ്ടപ്പെട്ടത്. കുറച്ചുകൂടി റണ്‍സ് നേടാന്‍ സാധിച്ചിരുന്നെങ്കില്‍ മത്സരം അല്‍പ്പംകൂടി മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കുമായിരുന്നു. ഒന്നാം ഇന്നിങ്‌സില്‍ ബൗളിങ്ങില്‍ മികച്ച പ്രകടനമാണ് ഞങ്ങള്‍ നടത്തിയത്.

എന്നാല്‍ രാവിലെ പന്തെറിയാന്‍ അവര്‍ക്ക് കൂടുതല്‍ അവസരം ലഭിച്ചു എന്നതാണ് വ്യത്യാസം. അവരുടെ പദ്ധതികള്‍ നന്നായി നടപ്പിലാക്കാനും ഞങ്ങളെ സ്‌കോര്‍ നേടുന്നതില്‍ നിന്ന് തടയാനും സാധിച്ച. അവരെ സമ്മര്‍ദ്ദത്തിലേക്ക് തള്ളിവിടാന്‍ ആവിശ്യമായ റണ്‍സിനേക്കാള്‍ 30-40 റണ്‍സ് കുറവ് മാത്രമാണ് ഇന്ത്യക്ക് നേടാനായത്'-കോലി പറഞ്ഞു.

രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യയുടെ ബാറ്റിങ് നിര തകര്‍ന്നടിഞ്ഞു. 32 റണ്‍സ് ലീഡ് വഴങ്ങി രണ്ടാം ഇന്നിങ്‌സിനിറങ്ങിയ ഇന്ത്യ വെറും 170 റണ്‍സിനാണ് പുറത്തായത്. റിഷഭ് പന്ത് (41) ഒഴികെ മറ്റാര്‍ക്കും ചെറുത്ത് നില്‍ക്കാനായില്ല. വിരാട് കോലി,ചേതേശ്വര്‍ പുജാര,അജിന്‍ക്യ രഹാനെ,രോഹിത് ശര്‍മ എന്നിവര്‍ക്കൊപ്പം ഇന്ത്യക്കായി മാച്ച് വിന്നിങ് ഇന്നിങ്‌സ് കാഴ്ചവെക്കാനായില്ല. ഫൈനലിന് മുമ്പ് ഇന്ത്യക്ക് പരിശീലന മത്സരം ലഭിക്കാത്തത് ടീമിനെ പ്രതികൂലമായിത്തന്നെ ബാധിച്ചു.

ടെസ്റ്റ് ക്രിക്കറ്റ് അന്താരാഷ്ട്ര ക്രിക്കറ്റിന്റെ ഹൃദയത്തുടിപ്പാണ്. ഈ ടൂര്‍ണമെന്റ് ടെസ്റ്റ് ക്രിക്കറ്റിന്റെ വളര്‍ച്ചയെ തീര്‍ച്ചയായും സഹായിക്കും. ടെസ്റ്റിനെ കൂടുതല്‍ ആവേശകരമാക്കുകയും വിരസത ഇല്ലാതാക്കുകയും ചെയ്യും. ഐസിസിയുടെ ഭാഗത്ത് നിന്നുള്ള മികച്ച നടപടിയാണിതെന്നും കൂടുതല്‍ കൂടുതല്‍ ആവേശത്തിലേക്കാണ് ടെസ്റ്റ് പോകുന്നതെന്നും വിരാട് കോലി അഭിപ്രായപ്പെട്ടു.

Story first published: Thursday, June 24, 2021, 13:04 [IST]
Other articles published on Jun 24, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+