WTC 2021 Final: ഇന്ത്യ x ന്യൂസിലാന്‍ഡ്- ടോസ് പോലും തടഞ്ഞ് മഴ, ആദ്യദിനം ഉപേക്ഷിച്ചു

സതാംപ്റ്റണ്‍: ക്രിക്കറ്റ് പ്രേമികള്‍ ഭയപ്പെട്ടതു തന്നെ സംഭവിച്ചു. ഐസിസിയുടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മിലുള്ളള കലാശപ്പോരാട്ടത്തിന്റെ ആദ്യദിനം മഴയെടുത്തു. ടോസ് പോലും നടത്താനാവാതെയാണ് കളി ഉപേക്ഷിക്കുന്നതായി അംപയര്‍മാര്‍ പ്രഖ്യാപിച്ചത്. ഇന്ത്യന്‍ സമയം മൂന്നു മണിക്കായിരുന്നു ടോസ് നടക്കേണ്ടിയിരുന്നത്. എന്നാല്‍ മഴ തകര്‍ത്തുപെയ്തതോടെ ആദ്യ സെഷനിലെ കളി വേണ്ടെന്നു വച്ചു. ലഞ്ച് ബ്രേക്കിനു ശേഷം അംപയര്‍മാര്‍ വീണ്ടും ഗ്രൗണ്ടിലേക്കു വന്നെങ്കിലും കളി നടത്താന്‍ പറ്റാത്ത സാഹചര്യമായിരുന്നു. ഇതോടെയാണ് ആദ്യദിനത്തിലെ കളി ഉപേക്ഷിച്ചത്. റിസര്‍വ് ദിനത്തിലേക്കു ഇതോടെ ഫൈനല്‍ നീളുമെന്ന് ഉറപ്പാവുകയും ചെയ്തു. ശനിയാഴ്ച 98 ഓവറായിരിക്കും മല്‍സരം നടക്കുക. അഞ്ചു ദിവസത്തിനിടെ നഷ്ടമായ ബാക്കി ഓവറുകള്‍ റിസര്‍വ് ദിനമായ 23നായിരിക്കും.

രണ്ടു വര്‍ഷത്തിലേറെ നീണ്ടുന്ന ലോക ചാംപ്യന്‍ഷിപ്പിന്റെ പ്രാഥമിക റൗണ്ട് മല്‍സരങ്ങളില്‍ ഏറ്റവും മികച്ച പ്രകടനം നടത്തിയ രണ്ടു ടീമുകളാണ് ഇന്ത്യയും കിവീസും. ഇതു തന്നെയാണ് ഇവരെ ഈ സ്വപ്‌നവേദിയില്‍ എത്തിച്ചിരിക്കുന്നത്. പോയിന്റ് പട്ടികയില്‍ ഇന്ത്യ ഒന്നാംസ്ഥാനത്തും ന്യൂസിലാന്‍ഡ് രണ്ടാംസ്ഥാനത്തും ഫിനിഷ് ചെയ്യുകയായിരുന്നു.

WTC: അവന്‍ അവിശ്വസനീയ കഴിവുള്ളവന്‍, കയറൂരി വിടൂ!- കിരീടം ഇന്ത്യക്കെന്ന് ദാദയുടെ പ്രവചനംWTC: അവന്‍ അവിശ്വസനീയ കഴിവുള്ളവന്‍, കയറൂരി വിടൂ!- കിരീടം ഇന്ത്യക്കെന്ന് ദാദയുടെ പ്രവചനം

WTC 2021: ഇന്ത്യയുടെ ജയം കോലിയുടെ കൈയില്‍, ടോസ് നേടിയാല്‍ ജയിക്കും, മുന്‍ കണക്കുകളിതാWTC 2021: ഇന്ത്യയുടെ ജയം കോലിയുടെ കൈയില്‍, ടോസ് നേടിയാല്‍ ജയിക്കും, മുന്‍ കണക്കുകളിതാ

ചാംപ്യന്‍ഷിപ്പിന്റെ പ്രാഥമിക റൗണ്ടില്‍ ഇന്ത്യക്കു ഒരേയൊരു ടെസ്റ്റ് പരമ്പര മാത്രമേ നഷ്ടമായിട്ടുള്ളൂ. അതു ന്യൂസിലാന്‍ഡിനെതിരേയാണ്. 2020ന്റെ തുടക്കത്തിലായിരുന്നു അവരുടെ നാട്ടില്‍ ഇന്ത്യ 0-2നു തൂത്തുവാരപ്പെട്ടത്. അന്നത്തെ പരാജയത്തിനു ഫൈനലില്‍ ഇന്ത്യ കണക്കുതീര്‍ക്കാനൊരുങ്ങുമ്പോള്‍ അന്നത്തെ വിജയമാണ് കിവികള്‍ക്കു പ്രചോദനം. ഇരുടീമുകളും ഏറ്റവും മികച്ച ഇലവനെയാണ് ഫൈനലില്‍ അണിനിരത്തുന്നത്. പ്രധാനപ്പെട്ട താരങ്ങളെയൊന്നും രണ്ടു ടീമുകള്‍ക്കും നഷ്ടമായിട്ടില്ല.

അഞ്ചു ദിവസമാണ് ഫൈനലിന്റെ ദൈര്‍ഘ്യമെങ്കിലും ഇതു ആറാം ദിവസത്തേക്കു നീണ്ടാലും അദ്ഭുതപ്പെടാനില്ല. കാരണം കളി ഏതെങ്കിലും കാരണത്തില്‍ ഒരു ദിവസം നിശ്ചിത ഓവര്‍ പൂര്‍ത്തിയാക്കാനാവാതെ വരികയാണെങ്കില്‍ റിസര്‍വ് ദിനം കൂടി നേരത്തേ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആറു ദിവസം കളിച്ചിട്ടും വിജയികളില്ലാതെ മല്‍സരം സമനിലയില്‍ അവസാനിക്കുകയാണെങ്കില്‍ ലോകകിരീടം ഇന്ത്യയും ന്യൂസിലാന്‍ഡും പങ്കുവയ്ക്കും.

പ്ലെയിങ് ഇലവന്‍
ഇന്ത്യ- രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, ചേതേശ്വര്‍ പുജാര, വിരാട് കോലി (ക്യാപ്റ്റന്‍), അജിങ്ക്യ രഹാനെ, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍, ഇഷാന്ത് ശര്‍മ, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ.

ന്യൂസിലാന്‍ഡ് (സാധ്യത)-ഡെവന്‍ കോണ്‍വേ, ടോം ലാതം, കെയ്ന്‍ വില്ല്യംസണ്‍ (ക്യാപ്റ്റന്‍), റോസ് ടെയ്‌ലര്‍, ഹെന്റി നിക്കോള്‍സ്, ബിജെ വാട്‌ലിങ് (വിക്കറ്റ് കീപ്പര്‍), കോളിന്‍ ഡി ഗ്രാന്‍ഡോം, കൈല്‍ ജാമിസണ്‍, ടിം സോത്തി, നീല്‍ വാഗ്നര്‍ /അജാസ് പട്ടേല്‍, ട്രെന്റ് ബോള്‍ട്ട്.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Friday, June 18, 2021, 14:01 [IST]
Other articles published on Jun 18, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X