Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

WTC 2021: രണ്ടാം ദിനം ഒരു മണിക്കൂര്‍ നേരത്തെ ആരംഭിക്കും,ഇന്ത്യന്‍ ടീമില്‍ മാറ്റങ്ങള്‍ക്ക് സാധ്യത

സതാംപ്റ്റണ്‍: മഴ മാറി മേഘം തെളിയുന്നു, ഐസിസിയുടെ പ്രഥമ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ മത്സരം രണ്ടാം ദിനത്തില്‍ മത്സരം നടന്നേക്കും. ആദ്യ ദിനം പൂര്‍ണ്ണമായും മഴ പെയ്തതിനാല്‍ത്തന്നെ രണ്ടാം ദിനം ഒരു മണിക്കൂര്‍ നേരത്തെ ആരംഭിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. അതിനാല്‍ 3.30ന് ആരംഭിക്കേണ്ട മത്സരം 2.30ന് ആരംഭിക്കും. രണ്ട് മണിക്കാവും ടോസ് ഇടുക. മഴ പെയ്ത് പിച്ചില്‍ ഈര്‍പ്പം നിറഞ്ഞിരിക്കുന്നതിനാല്‍ത്തന്നെ ടോസ് മത്സരത്തില്‍ നിര്‍ണ്ണായകമാവും.

നിലവില്‍ സതാംപ്റ്റണിലേത് തെളിഞ്ഞ കാലാവസ്ഥയാണ്. സതാംപ്റ്റണില്‍ വെയില്‍ തെളിഞ്ഞ ചിത്രങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്. അതിനാല്‍ത്തന്നെ രണ്ടാം ദിനം മത്സരം പൂര്‍ണ്ണമായും നടത്താന്‍ സാധിക്കുമെന്ന പ്രതീക്ഷയാണുള്ളത്. എന്നാല്‍ നിലവില്‍ മഴ ഭീഷണി പൂര്‍ണ്ണമായും ഒഴിഞ്ഞിട്ടില്ല. അതിനാല്‍ത്തന്നെ മത്സരത്തിനിടെ രസം കൊല്ലിയായി മഴ പെയ്യാനുള്ള സാധ്യത കൂടുതലാണ്.

ടോസ് ഭാഗ്യം കോലിയെ തുണയ്ക്കുമോയെന്ന് കണ്ടറിയണം. പൊതുവേ ടോസ് ഭാഗ്യം കുറവുള്ള താരമാണ് നായകനാണ് കോലി. ന്യൂസീലന്‍ഡിനെതിരേ അഞ്ച് ടെസ്റ്റില്‍ കോലി ഇന്ത്യന്‍ ടീമിനെ നയിച്ചു. ഇതില്‍ ടോസ് നേടിയ മൂന്ന് മത്സരത്തില്‍ ഇന്ത്യ ജയിച്ചപ്പോള്‍ ടോസ് നഷ്ടപ്പെട്ട രണ്ട് മത്സരം തോറ്റു. വെയില്‍ തെളിഞ്ഞെങ്കിലും ആകാശത്ത് ഇരുണ്ട മേഘങ്ങളുണ്ട്. അതിനാല്‍ത്തന്നെ പിച്ചില്‍ ഈര്‍പ്പവുമുണ്ടാവും. അതിനാല്‍ ആദ്യം ബാറ്റ് ചെയ്യുകയെന്നത് ഇരു ടീമിനും വെല്ലുവിളിയാണ്.

virat-kane1

മഴ പെയ്ത് ഔട്ട് ഫീല്‍ഡിലും ഈര്‍പ്പം ഉണ്ടാവുമെന്നതിനാല്‍ പന്ത് വേഗത്തില്‍ സഞ്ചരിക്കില്ല. ഇത് ആദ്യം ബാറ്റ് ചെയ്യുന്നവര്‍ക്ക് കടുത്ത വെല്ലുവിളി ഉയര്‍ത്തും. എന്നാല്‍ രണ്ടാമത് ബാറ്റ് ചെയ്യുമ്പോഴേക്കും പിച്ചിലെ ഈര്‍പ്പത്തില്‍ കാര്യമായ വ്യത്യാസം ഉണ്ടാവുമെന്നതിനാല്‍ രണ്ടാമത് ബാറ്റ് ചെയ്യുന്നവര്‍ക്ക് കാര്യങ്ങള്‍ എളുപ്പമാവുമെന്നാണ് പൊതുവേ വിലയിരുത്തപ്പെടുന്നത്.

പിച്ചിന്റെ സ്വഭാവം മാറിയതിനാല്‍ത്തന്നെ ഇന്ത്യന്‍ ടീമില്‍ മാറ്റത്തിന് സാധ്യതയുണ്ട്. നിലവില്‍ മൂന്ന് പേസര്‍മാരെയും രണ്ട് സ്പിന്നര്‍മാരെയും ഉള്‍പ്പെടുത്തിയ പ്ലേയിങ് 11നാണ് ഇന്ത്യ പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാല്‍ സ്പിന്നര്‍മാര്‍ക്ക് ഈ പിച്ചില്‍ കാര്യമായൊന്നും ചെയ്യാന്‍ സാധിച്ചേക്കില്ല. കൂടാതെ ബാറ്റ്‌സ്മാന്‍മാര്‍ക്ക് പേസ് ബൗളിങ് വലിയ വെല്ലുവിളി ഉയര്‍ത്തും. അതിനാല്‍ ആര്‍ അശ്വിന്‍,രവീന്ദ്ര ജഡേജ എന്നിവരിലൊരാളെ പുറത്തിരുത്തി ഹനുമ വിഹാരിയെ ഇന്ത്യ പ്ലേയിങ് 11ലേക്ക് പരിഗണിച്ചേക്കും.

ഓസ്‌ട്രേലിയയില്‍ ഗംഭീര പ്രകടനം കാഴ്ചവെച്ച ഹനുമ വിഹാരിക്ക് കൗണ്ടി ക്രിക്കറ്റിലും കളിച്ച് അനുഭവസമ്പത്തുണ്ട്. അതിനാല്‍ത്തന്നെ വിഹാരിയുടെ സാന്നിധ്യം ഇന്ത്യയുടെ ബാറ്റിങ് ശക്തി ഉയര്‍ത്തിയേക്കും. നിലവിലെ സാഹചര്യത്തില്‍ ടീമിനാവശ്യവും ബാറ്റിങ് കരുത്താണ്.

Story first published: Saturday, June 19, 2021, 12:22 [IST]
Other articles published on Jun 19, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+