Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

WTC 2021: ഇന്ത്യയുടെ ജയം കോലിയുടെ കൈയില്‍, ടോസ് നേടിയാല്‍ ജയിക്കും, മുന്‍ കണക്കുകളിതാ

സതാംപ്റ്റന്‍: ഐസിസി പ്രഥമ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ നാളെ ആരംഭിക്കുകയാണ്. ഇന്ത്യ-ന്യൂസീലന്‍ഡ് എന്നീ കരുത്തരായ രണ്ട് ടീമുകള്‍ ഏറ്റുമുട്ടുന്ന ഫൈനലില്‍ ജയം ആര്‍ക്കൊപ്പമെന്നത് കണ്ടറിയം. വാശിയേറിയ പോരാട്ടം തന്നെയാണ് എന്തായാലും ആരാധകര്‍ പ്രതീക്ഷിക്കുന്നത്. ഇരു ടീമിലും മികച്ച ബൗളിങ് നിരയുള്ളതിനാല്‍ മികച്ച ബാറ്റിങ് പ്രകടനം നടത്തുന്ന ടീമിനൊപ്പമാവും വിജയം.

നായകനെന്ന നിലയില്‍ വിരാട് കോലിക്ക് മികച്ച റെക്കോഡുണ്ടെങ്കിലും ടോസ് ഭാഗ്യം ഏറ്റവും കുറവുള്ള നായകനാണ് അദ്ദേഹം. ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ടോസ് ഇന്ത്യക്ക് നിര്‍ണ്ണായകമാവും. കോലിയുടെ ഇതുവരെയുള്ള കണക്കുകള്‍ പരിശോധിക്കുമ്പോള്‍ ന്യൂസീലന്‍ഡിനെതിരേ ഇന്ത്യക്ക് ടോസ് ലഭിക്കേണ്ടത് വളരെ അനിവാര്യമാണെന്ന് തന്നെ പറയാം.

kohlitest

വിരാട് കോലി ക്യാപ്റ്റനെന്ന നിലയില്‍ അഞ്ച് ടെസ്റ്റുകളാണ് ന്യൂസീലന്‍ഡിനെതിരേ കളിച്ചത്. ഇതില്‍ മൂന്ന് എണ്ണത്തില്‍ ഇന്ത്യ ജയിച്ചപ്പോള്‍ രണ്ട് മത്സരം ന്യൂസീലന്‍ഡ് ജയിച്ചു. ഇന്ത്യ ജയിച്ച മൂന്ന് മത്സരത്തിലും ടോസ് ഇന്ത്യക്കായിരുന്നു എന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം.ടോസ് നഷ്ടപ്പെട്ട രണ്ട് മത്സരത്തിലും ഇന്ത്യ തോറ്റു എന്നതാണ് മറ്റൊരു അശ്ചര്യം.

ഈ കണക്കുകള്‍ തന്നെ ടോസിന്റെ പ്രാധാന്യം വ്യക്തമാക്കുന്നു. ന്യൂസീലന്‍ഡിനെതിരേ ആദ്യം ബാറ്റ് ചെയ്യേണ്ടി വരുന്നത് ഇന്ത്യയെ സംബന്ധിച്ച് കടുത്ത വെല്ലുവിളിയാണ്. കാരണം സന്നാഹ മത്സരം പോലും ലഭിക്കാതെയാണ് ഇന്ത്യ ഇംഗ്ലണ്ടിലിറങ്ങുന്നത്. അതിനാല്‍ത്തന്നെ ആദ്യം ബാറ്റ് ചെയ്യുമ്പോള്‍ പിച്ചിന്റെ പേസിനോട് പൊരുത്തപ്പെടുക ഇന്ത്യയുടെ ബാറ്റിങ് നിരയ്ക്ക് പ്രയാസമാവും.

ടിം സൗത്തി,ട്രന്റ് ബോള്‍ട്ട്,നീല്‍ വാഗ്നര്‍,കെയ്ല്‍ ജാമിസന്‍ തുടങ്ങിയ സൂപ്പര്‍ പേസ്‌നിര ഒപ്പമുള്ള ന്യൂസീലന്‍ഡിനെതിരേ ആദ്യം ബാറ്റ് ചെയ്യണോ വേണ്ടയോ എന്നത് കോലിയുടെ ടോസ് ഭാഗ്യം പോലെയിരിക്കും. പ്രധാന മത്സരങ്ങളിലെല്ലാം ഭാഗ്യം കൈവിടുന്ന നായകന്മാരാണ് വിരാട് കോലിയും കെയ്ന്‍ വില്യംസണും. അതിനാല്‍ത്തന്നെ ഇരുവര്‍ക്കും ഇതുവരെ ഒരു ഐസിസി കിരീടം പോലും നേടാനായിട്ടില്ല.

ഇരു ക്യാപ്റ്റന്‍മാര്‍ക്കും കന്നി ഐസിസി കിരീടം നേടാനുള്ള സുവര്‍ണ്ണാവസരമാണിത്. ന്യൂസീലന്‍ഡ് ഇംഗ്ലണ്ടിനെ ഇംഗ്ലണ്ടില്‍ തോല്‍പ്പിച്ചാണ് ഫൈനലിനെത്തുന്നത്. ഒന്നാം നമ്പര്‍ ടീമായെത്തുന്ന ന്യൂസീലന്‍ഡിന് മാനസികമായും കണക്കുകളിലും ഇന്ത്യക്കെതിരേ മുന്‍തൂക്കമുണ്ട്. എന്നാല്‍ സമീപകാലത്തായി വെല്ലുവിളികളെ അതിജീവിക്കുന്ന ശീലം ഇന്ത്യന്‍ ടീമിനുണ്ട്. അവസാനമായി ഏറ്റുമുട്ടിയ രണ്ട് മത്സര പരമ്പരയില്‍ ഇന്ത്യയെ ന്യൂസീലന്‍ഡ് നാണംകെടുത്തിയിരുന്നു.

Story first published: Thursday, June 17, 2021, 16:29 [IST]
Other articles published on Jun 17, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+