WTC 2021: ഇംഗ്ലണ്ടില്‍ ഇന്ത്യക്ക് തുടക്കം പിഴക്കും, ചരിത്രം പറയുന്നതങ്ങനെ, കണക്കുകളിതാ
സതാംപ്റ്റണ്‍: പ്രഥമ ഐസിസി ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ആര് കിരീടം നേടുമെന്നറിയാനുള്ള കാത്തിരിപ്പിലാണ് ക്രിക്കറ്റ് ലോകം. ജൂണ്‍ 18ന് ഇന്ത്യയും ന്യൂസീലന്‍ഡും നേര്‍ക്കുനേര്‍ എത്തുന്ന കലാശപ്പോരാട്ടത്തിന് ഇംഗ്ലണ്ടിലെ സതാംപ്റ്റനാണ് വേദി. ടൂര്‍ണമെന്റിലെ ഒന്നാം സ്ഥാനക്കാരായാണ് ഇന്ത്യയുടെ വരവ്. എന്നാല്‍ കെയ്ന്‍ വില്യംസണിന്റെ ന്യൂസീലന്‍ഡ് നിസാരരല്ല.

മികച്ച ടീം കരുത്തുള്ള ഇന്ത്യ അവസാന ഓസ്‌ട്രേലിയന്‍ പര്യടനത്തിലടക്കം ട്രോഫി ഉയര്‍ത്തിയിരുന്നു. ഇന്ത്യയില്‍ വെച്ച് ഇംഗ്ലണ്ടുമായി ഏറ്റുമുട്ടിയപ്പോള്‍ പരമ്പര നേടാനും ഇന്ത്യക്കായി. എന്നാല്‍ ഇംഗ്ലണ്ടില്‍ കാര്യങ്ങള്‍ ഇന്ത്യക്ക് എളുപ്പമാവില്ല. അതിന്റെ പ്രധാനകാരണം മുന്നത്തെ കണക്കുതന്നെ. 35 വര്‍ഷമായി ഇന്ത്യ ഇംഗ്ലണ്ടില്‍ ആദ്യ മത്സരം ജയിച്ചിട്ട്. 1996ന് ശേഷമുള്ള ഇംഗ്ലണ്ടിലെ ഇന്ത്യയുടെ പ്രകടനത്തിന്റെ കണക്കുകള്‍ ടീമിന് ആശങ്ക ഉണ്ടാക്കുന്നതാണ്.

1996ല്‍ ഇംഗ്ലണ്ടില്‍ പരമ്പരയ്‌ക്കെത്തിയ ഇന്ത്യ ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ടിനോട് എട്ട് വിക്കറ്റിനാണ് തോറ്റത്. പരമ്പരയും 1-0ന് ഇന്ത്യ തോറ്റു. 2002ല്‍ പരമ്പരയ്‌ക്കെത്തിയ ഇന്ത്യ ആദ്യ മത്സരം 170 റണ്‍സിനാണ് തോറ്റത്. എങ്കിലും പരമ്പര 1-1 സമനിലയാക്കാന്‍ ഇന്ത്യക്ക് സാധിച്ചു. 2007ല്‍ ആദ്യ ടെസ്റ്റ് സമനിലയാക്കിയ ഇന്ത്യ 1-0ന് പരമ്പര നേടുകയും ചെയ്തു.

2011ല്‍ തീര്‍ത്തും ദുരന്തമായിരുന്നു ഇന്ത്യയുടെ പ്രകടനം. ആദ്യ മത്സരം 196 റണ്‍സിനാണ് ഇന്ത്യ തോറ്റത്. പരമ്പര 4-0നും ഇന്ത്യ കൈവിട്ടു. 2014ലെ പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ സമനില പിടിച്ചു. പരമ്പര 3-1ന് തോല്‍ക്കുകയും ചെയ്തു. 2018ലാണ് അവസാനമായി ഇന്ത്യ ഇംഗ്ലണ്ട് പര്യടനം നടത്തിയത്. അന്ന് 31 റണ്‍സിനാണ് ഇന്ത്യ ആദ്യ മത്സരം തോറ്റത്. പരമ്പര 4-1ന് കൈവിടുകയും ചെയ്തു.

1996ന് ശേഷമുള്ള ഈ കണക്കുകള്‍ വ്യക്തമാക്കുന്നത് ഇംഗ്ലണ്ടില്‍ ആദ്യ മത്സരം ഇന്ത്യക്ക് ജയിക്കാന്‍ പ്രയാസമാണെന്നാണ്. എന്നാല്‍ ഫൈനലിലെ എതിരാളി ന്യൂസീലന്‍ഡ് ആയതിനാല്‍ ഈ കണക്കുകള്‍ക്ക് വലിയ പ്രസക്തിയുണ്ടാകില്ല. കാരണം ഇരു ടീമിനും ആധിപത്യമില്ലാത്ത മൈതാനമായതിനാല്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്ന ടീം ജയിക്കും.

മുഹമ്മദ് ഷമി,ഇഷാന്ത് ശര്‍മ,ജസ്പ്രീത് ബുംറ,മുഹമ്മദ് സിറാജ്,ഉമേഷ് യാദവ് എന്നീ പേസര്‍മാരും അശ്വിന്‍,ജഡേജ,അക്ഷര്‍,സുന്ദര്‍ തുടങ്ങിയവര്‍ ഉള്‍പ്പെടുന്ന സ്പിന്‍ നിരയും ഇന്ത്യയ്‌ക്കൊപ്പമുണ്ട്. രോഹിത് ശര്‍മ,വിരാട് കോലി,ചേതേശ്വര്‍ പുജാര,അജിന്‍ക്യ രഹാനെ,റിഷഭ് പന്ത് എന്നിവര്‍ ബാറ്റിങ് നിരയിലുമുള്ളപ്പോള്‍ ഇന്ത്യക്ക് ഏത് മൈതാനത്തും ജയിക്കാനാവും.

എന്നാല്‍ ഇടവേളയ്ക്ക് ശേഷം ഇറങ്ങുന്നത് ഇന്ത്യക്ക് തിരിച്ചടിയായേക്കും. ഇംഗ്ലണ്ടിനെതിരായ രണ്ട് മത്സര ടെസ്റ്റ് പരമ്പര കളിച്ച് ഫൈനലിനിറങ്ങുന്ന ന്യൂസീലന്‍ഡിനാണ് പരമ്പരയില്‍ മുന്‍തൂക്കം. എന്നാല്‍ ഇന്ത്യ പൂര്‍ണ്ണ ആത്മവിശ്വാസത്തിലാണെന്നാണ് നായകന്‍ വിരാട് കോലി പറഞ്ഞത്. പ്രഥമ കിരീടം ആര് നേടുമെന്നത് കാത്തിരുന്ന് തന്നെ കാണാം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications