Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

WTC 2021 Final: ഇന്ത്യയുടെ പേസ് നിരയില്‍ മുഹമ്മദ് സിറാജിനെ ഉള്‍പ്പെടുത്തണം- ഹര്‍ഭജന്‍ സിങ്

മുംബൈ: പ്രഥമ ഐസിസി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനായുള്ള കാത്തിരിപ്പിലാണ് ക്രിക്കറ്റ് ലോകം. ജൂണ്‍ 18-22 വരെ നടക്കുന്ന ഫൈനലില്‍ ഇന്ത്യയും ന്യൂസീലന്‍ഡും തമ്മില്‍ ഏറ്റുമുട്ടും. ഇരു ടീമും ഒന്നിനൊന്ന് മികച്ച താരനിരയായതിനാല്‍ ജയം ആര്‍ക്കൊപ്പമെന്ന് പ്രവചിക്കുന്നത് പോലും അസാധ്യം. കോവിഡ് സാഹചര്യവും ഇംഗ്ലണ്ട് പരമ്പരയും പരിഗണിച്ച് പ്രമുഖരായ താരങ്ങളെയെല്ലാം ഉള്‍പ്പെടുത്തിയാണ് ഇന്ത്യ ഇംഗ്ലണ്ടിലെത്തിയിരിക്കുന്നത്.

അതിനാല്‍ത്തന്നെ പ്ലേയിങ് 11 ആരൊക്കെയെന്നത് വലിയ ആശങ്കയുണ്ടാക്കുന്നു. മൂന്ന് പേസര്‍മാരെയും രണ്ട് സ്പിന്നര്‍മാരെയും ഇന്ത്യ പരിഗണിക്കാനാണ് സാധ്യത. അങ്ങനെ വന്നാല്‍ മുഹമ്മദ് ഷമി, ഇഷാന്ത് ശര്‍മ, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ് എന്നീ നാല് പേസര്‍മാരില്‍ ഒരാള്‍ക്ക് പുറത്തിരിക്കേണ്ടി വരും. ഇപ്പോഴിതാ മികച്ച ഫോമിലുള്ള മുഹമ്മദ് സിറാജിനെ ഇന്ത്യ പ്ലേയിങ് 11ലേക്ക് പരിഗണിക്കണമെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ സ്പിന്നര്‍ ഹര്‍ഭജന്‍ സിങ്.

'നിലവിലെ സാഹചര്യം നോക്കുക. സിറാജിന്റെ ഫോമും പേസും ആത്മവിശ്വാസവും അവനെ ഫൈനലില്‍ ഇടം നേടിക്കൊടുക്കാന്‍ പ്രാപ്തനാക്കുന്നു. അവസരത്തിനായി വിശക്കുന്ന ബൗളറെപ്പോലെയാണ് അവനെ തോന്നുന്നത്. അവസാന ആറ് മാസത്തോളമായി എത്രത്തോളം മികച്ച പ്രകടനമാണ് അദ്ദേഹം നടത്തുന്നതെന്ന് നോക്കുക. ഇഷാന്ത് സമീപകാലത്തായി നിരവധി പരിക്കുകള്‍ നേരിട്ട താരമാണ്. എന്നാല്‍ ഇന്ത്യന്‍ ടീമിന് നിരവധി നേട്ടങ്ങള്‍ നല്‍കിയ താരമാണവനെന്നതില്‍ തര്‍ക്കമില്ല'-ഹര്‍ഭജന്‍ പറഞ്ഞു.

harbhajansingh

പുറത്തുവരുന്ന സൂചനകള്‍ പ്രകാരം ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ് എന്നിവര്‍ക്കാവും പേസ് നിരയില്‍ ഇടം ലഭിക്കാന്‍ സാധ്യത. ഓസ്‌ട്രേലിയയില്‍ 13 വിക്കറ്റുമായി തകര്‍പ്പന്‍ പ്രകടനമാണ് സിറാജ് നടത്തിയത്. ഗാബയില്‍ അഞ്ച് വിക്കറ്റ് പ്രകടനം നടത്താന്‍ സാധിച്ചതും സിറാജിന്റെ മികവിനെ ഉയര്‍ത്തിക്കാട്ടുന്നു. തുടക്കത്തിലെ പാളിച്ചകളില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് നിലവില്‍ മികച്ച ബൗളര്‍മാരിലൊരാളായി ഉയരാന്‍ സിറാജിന് സാധിച്ചിട്ടുണ്ട്.

'പ്രദലത്തില്‍ നിന്ന് അല്‍പ്പം പുല്ല് ഒഴിവാക്കിയതാണെങ്കില്‍ സിറാജും അവന്റെ പേസും ശരിക്കും ഞെട്ടിക്കും. എന്നെ വിശ്വസിക്കു. അവന്റെ ചലിക്കുന്ന പന്തുകളെ നേരിടാന്‍ ന്യൂസീലന്‍ഡ് ബാറ്റ്‌സ്മാന്‍മാര്‍ പ്രയാസപ്പെടും'-ഇന്ത്യയുടെ എക്കാലത്തെയും മികച്ച മൂന്നാമത്തെ ടെസ്റ്റ് വിക്കറ്റ് നേട്ടക്കാരനായ ഹര്‍ഭജന്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഇംഗ്ലണ്ടില്‍ കളിച്ച് പരിചയസമ്പത്തുള്ള താരമാണ് ഇഷാന്ത്. 2018ലെ ഇന്ത്യയുടെ ഉയര്‍ന്ന വിക്കറ്റ് വേട്ടക്കാരനായ ഇഷാന്തിനെ പുറത്തിരുത്തുക ഇന്ത്യയെ സംബന്ധിച്ച് പ്രയാസമാണ്.

Story first published: Friday, June 11, 2021, 16:40 [IST]
Other articles published on Jun 11, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+