For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

WTC 2021: എല്ലാ ബോളും അടിക്കാന്‍ ശ്രമിക്കരുത്, റിഷഭ് പന്ത് കൂടുതല്‍ സമയം കളിക്കണം- കപില്‍ ദേവ്

മുംബൈ: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ കലാശപ്പോരാട്ടത്തിനായുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യന്‍ ടീം. ജൂണ്‍ 18ന് നടക്കുന്ന ഫൈനലില്‍ കരുത്തരായ ന്യൂസീലന്‍ഡാണിത്. ടെസ്റ്റ് ഫോര്‍മാറ്റിലെ ലോകകപ്പ് എന്ന് വിശേഷിപ്പിക്കാവുന്ന ടൂര്‍ണമെന്റില്‍ ഒന്നാം സ്ഥാനക്കാരായാണ് ഇന്ത്യ ഫൈനലിനിറങ്ങുന്നത്. വിരാട് കോലി, രോഹിത് ശര്‍മ, ചേതേശ്വര്‍ പുജാര, അജിന്‍ക്യ രഹാനെ എന്നിവരാണ് സീനിയര്‍ താരങ്ങളായി ബാറ്റിങ് നിരയിലുള്ളത്. എന്നാല്‍ ഏറ്റവും ഭയക്കുന്നത് റിഷഭ് പന്തിനെയാണെന്ന് കഴിഞ്ഞദിവസം ന്യൂസീലന്‍ഡ് ബൗളിങ് പരിശീലകനടക്കം വ്യക്തമാക്കിയിരുന്നു.

ഇപ്പോഴിതാ റിഷഭ് പന്ത് കൂടുതല്‍ സമയം ക്രീസില്‍ നില്‍ക്കേണ്ടത് അത്യാവശ്യമാണെന്നും എല്ലാ പന്തുകളെയും അടിക്കാന്‍ ശ്രമിക്കരുതെന്നും അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ നായകന്‍ കപില്‍ ദേവ്. ഇന്ത്യക്കായി സമീപകാലത്തായി മികച്ച പ്രകടനമാണ് റിഷഭ് കാഴ്ചവെച്ചത്. ഇക്കഴിഞ്ഞ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി കിരീടം ഇന്ത്യ നേടിയതിന് പിന്നില്‍ റിഷഭിന്റെ അധ്വാനം വലുതായിരുന്നു.

kapildevandpant

'ഇപ്പോള്‍ വളരെ പക്വതയുള്ള ക്രിക്കറ്റാണ് അവന്‍ കളിക്കുന്നത്. അവന്റെ ഷോട്ടുകളെല്ലാം വളരെ മികച്ചതാണ്. എന്നാല്‍ ഇംഗ്ലണ്ട് വളരെ വെല്ലുവിളിയാണ്. റിഷഭ് കൂടുതല്‍ സമയം ചിലവഴിക്കാന്‍ ശ്രമിക്കണം. എല്ലാ പന്തുകളെയും അടിക്കാന്‍ ശ്രമിക്കരുത്. രോഹിത് ശര്‍മയെക്കുറിച്ച് പറയുമ്പോഴും ഇത് തന്നെയാണ് പറയാനുള്ളത്. ഇരുവരും മികച്ച രീതിയില്‍ ഷോട്ട് കളിക്കുമെങ്കിലും ക്രീസില്‍ നിന്ന് കയറിക്കളിച്ച് പലതവണ പുറത്തായിട്ടുണ്ട്'-കപില്‍ ദേവ് മിഡ് ഡേയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

പന്ത് ടീമില്‍ നിര്‍ണ്ണായക സ്ഥാനമുള്ള താരമാണെന്നും വലിയ ഷോട്ടുകള്‍ കളിക്കുന്നതിന് മുമ്പ് നല്ല ശ്രദ്ധ വേണമെന്നും കപില്‍ ഓര്‍മ്മപ്പെടുത്തി. 'റിഷഭ് വളരെ ആസ്വദിക്കാന്‍ കഴിയുന്ന ബാറ്റിങ് ശൈലിയുള്ള താരവും വളരെ മൂല്യമുള്ളതുമായ താരമാണ്. ഇംഗ്ലണ്ടിലെ സാഹചര്യം വളരെ വ്യത്യസ്തമാണ്. അതിനാല്‍ ഷോട്ട് കളിക്കുന്നതിന് മുമ്പ് വളരെ ശ്രദ്ധ വേണം. ടെസ്റ്റ് ക്രിക്കറ്റിനെ ഇപ്പോഴും വളരെയധികം ഇഷ്ടപ്പെടുകയും മുഴുവന്‍ ദിവസവും മത്സരം കാണാന്‍ ആഗ്രഹവുമുണ്ട്. ടിവിയില്‍ തത്സമയം കാണാന്‍ സാധിക്കാത്ത സമയങ്ങളില്‍ ഹൈലൈറ്റ്‌സ് കാണാറുണ്ട്.ടെസ്റ്റ് ക്രിക്കറ്റിനെപ്പോലെ ഇഷ്ടപ്പെടുന്ന മറ്റൊരു ഫോര്‍മാറ്റുമില്ല'-കപില്‍ ദേവ് പറഞ്ഞു.

ഇംഗ്ലണ്ടിനെതിരേ അഞ്ച് മത്സര ടെസ്റ്റ് പരമ്പരയാണ് ഇന്ത്യ കളിക്കുന്നത്. റിഷഭ് പന്ത് നേരത്തെ ഇംഗ്ലണ്ടില്‍ ടെസ്റ്റ് കളിച്ച് മികച്ച പ്രകടനം നടത്തിയിട്ടുണ്ട്. ഇംഗ്ലണ്ടിലും ഓസ്‌ട്രേലിയയിലും ടെസ്റ്റ് സെഞ്ച്വറി നേടിയിട്ടുള്ള ഏക ഇന്ത്യന്‍ വിക്കറ്റ് കീപ്പറാണ് റിഷഭ് പന്ത്.

Story first published: Thursday, May 27, 2021, 12:01 [IST]
Other articles published on May 27, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+