Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഭുവിക്ക് ഇംഗ്ലണ്ടില്‍ മികച്ച റെക്കോഡ്, എന്നിട്ടും ടീമിലില്ല, താരത്തിന്റെ വഴിയടച്ച അഞ്ച് കാരണങ്ങള്‍

മുംബൈ: ഒരുകാലത്ത് ഇന്ത്യന്‍ പേസ് നിരയില്‍ മൂന്ന് ഫോര്‍മാറ്റിലും സജീവമായിരുന്നു ഭുവനേശ്വര്‍ കുമാര്‍. എന്നാല്‍ ഇടയ്ക്കിടെ ഉണ്ടായ പരിക്ക് അദ്ദേഹത്തിന്റെ കരിയറില്‍ വലിയ തിരിച്ചടികളാണുണ്ടാക്കിയിരിക്കുന്നത്. ഇപ്പോഴിതാ പരിക്കിന് ശേഷം തിരിച്ചുവന്നിട്ടും ഭുവനേശ്വര്‍ കുമാറിന് ടീമിലെ സ്ഥിര സാന്നിധ്യമാകാന്‍ സാധിക്കുന്നില്ല. കൂടാതെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലിനുള്ള ഇന്ത്യന്‍ ടീമിലും ഭുവിയെ പരിഗണിച്ചിട്ടില്ല.

ഇംഗ്ലണ്ടില്‍ ഏഴ് ഇന്നിങ്‌സില്‍ നിന്ന് 19 വിക്കറ്റാണ് ഭുവി വീഴ്ത്തിയിട്ടുള്ളത്. 10 ഇന്നിങ്‌സില്‍ 247 റണ്‍സും അദ്ദേഹത്തിന്റെ പേരിലുണ്ട്. ഇതില്‍ മൂന്ന് അര്‍ധ സെഞ്ച്വറി പ്രകടനവും ഉള്‍പ്പെടും. എന്നിട്ടും എന്തുകൊണ്ടാണ് ഭുവിക്ക് ടീമിലിടം ലഭിക്കാത്തത്? ഭുവിയുടെ മടങ്ങിവരവിന് തടസമാവുന്ന അഞ്ച് കാരണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.


തുടര്‍ച്ചയായ പരിക്ക്

തുടര്‍ച്ചയായ പരിക്ക്

2018 മുതല്‍ ഭുവനേശ്വര്‍ കുമാറിന്റെ കരിയര്‍ പരിഗണിച്ചാല്‍ തുടര്‍ച്ചയായ പരിക്കിന്റെ കണക്കുകളാണ് കൂടുതല്‍ പറയാനുണ്ടാവുക. ഇംഗ്ലണ്ടിനെതിരായ 2016ലെ പരമ്പര അദ്ദേഹത്തിന് നഷ്ടമായി. പിന്നീടിങ്ങോട്ട് 2019ലെ ഏകദിന ലോകകപ്പടക്കം പരിക്ക് മൂലം ഭുവിക്ക് നഷ്ടമായി. ഇത്തവണത്തെ ഐപിഎല്ലിനിടയിലും പരിക്ക് ഭുവിയെ വേട്ടയാടിയിരുന്നു. തുടര്‍ച്ചയായി പരിക്ക് ബാധിക്കുന്ന താരത്തെ ടെസ്റ്റ് ടീമിലേക്ക് പരിഗണിക്കാന്‍ സെലക്ടര്‍മാര്‍ താല്‍പ്പര്യപ്പെടുന്നില്ല.

തുടര്‍ച്ചയായ ഇടവേള ഫോമിനെ ബാധിച്ചു

തുടര്‍ച്ചയായ ഇടവേള ഫോമിനെ ബാധിച്ചു

മികച്ച ഫോമില്‍ പന്തെറിയവെ പല തവണ പരിക്ക് ബാധിച്ചതോടെ തുടര്‍ച്ചയായി ഇടവേള അദ്ദേഹത്തിനാവശ്യമായി വന്നു. ഇത് താരത്തിന്റെ ഫോമിനെ ബാധിച്ചു. ഇംഗ്ലണ്ടിനെതിരായ പരമ്പരയിലും ഇത്തവണത്തെ ഐപിഎല്ലിലും റണ്‍സ് വിട്ടുകൊടുക്കുന്നതില്‍ ഭുവനേശ്വര്‍ കുമാര്‍ പിശുക്കുകാട്ടിയിരുന്നില്ല. തുടര്‍ച്ചയായി ഇടവേള വരുന്നത് ഫോമിനെ ബാധിക്കുന്നതും താരത്തെ ടീമിലേക്ക് പരിഗണിക്കാത്തതിന്റെ കാരണമാണ്.

ഫസ്റ്റ്ക്ലാസ് ക്രിക്കറ്റില്‍ കളിക്കുന്നില്ല

ഫസ്റ്റ്ക്ലാസ് ക്രിക്കറ്റില്‍ കളിക്കുന്നില്ല

പരിക്കിന്റെ ഇടവേളയ്ക്ക് ശേഷം പല താരങ്ങളും ഫസ്റ്റ്ക്ലാസ് ക്രിക്കറ്റിലൂടെ മികവ് കാട്ടിയാണ് ദേശീയ ടീമിലേക്ക് തിരിച്ചെത്തുന്നത്. എന്നാല്‍ ഭുവനേശ്വര്‍ കുമാര്‍ ഫസ്റ്റ്ക്ലാസ് ക്രിക്കറ്റ് കളിക്കുന്നത് കുറവാണ്. അതിനാല്‍ത്തന്നെ ദീര്‍ഘ സമയം പന്തെറിയേണ്ട ടെസ്റ്റില്‍ കളിക്കാന്‍ തനിക്ക് ഇപ്പോഴും മികവുണ്ടെന്ന് തെളിയിക്കാന്‍ ഭുവിക്ക് സാധിക്കുന്നില്ല. കോവിഡിനെത്തുടര്‍ന്ന് ഈ വര്‍ഷം രഞ്ജി ട്രോഫി നടത്താതിരുന്നതും ഭുവിക്ക് തിരിച്ചടിയായി.

ഓസ്‌ട്രേലിയന്‍ പര്യടനം നഷ്ടമായി

ഓസ്‌ട്രേലിയന്‍ പര്യടനം നഷ്ടമായി

ഇത്തവണ ഓസ്‌ട്രേലിയന്‍ പര്യടനം ഇന്ത്യയെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടതായിരുന്നു. ചരിത്രം തിരുത്തി ഓസ്‌ട്രേലിയയില്‍ ഇന്ത്യ പരമ്പര നിലനിര്‍ത്തിയപ്പോള്‍ പല യുവ പേസര്‍മാരും മികച്ച പ്രകടനം കാഴ്ചവെച്ചു. എന്നാല്‍ പരിക്കിനെത്തുടര്‍ന്ന് കളിക്കാന്‍ സാധിക്കാതിരുന്നത് ഭുവിക്ക് തിരിച്ചടിയായി. അതിനാല്‍ നിലവിലെ ഫോം പരിഗണിച്ചപ്പോള്‍ ഭുവിയേക്കാള്‍ മുന്‍ഗണന യുവതാരങ്ങള്‍ക്ക് ലഭിച്ചു.

ഇഷാന്ത്, ഷമി, ബുംറ കൂട്ടുകെട്ട്

ഇഷാന്ത്, ഷമി, ബുംറ കൂട്ടുകെട്ട്

ഭുവിക്ക് പല കാരണങ്ങളാല്‍ പുറത്തിരിക്കേണ്ടി വന്നപ്പോള്‍ ഇഷാന്ത് ശര്‍മ, മുഹമ്മദ് ഷമി, ഭുവനേശ്വര്‍ കുമാര്‍ കൂട്ടുകെട്ട് ഇന്ത്യക്കായി തിളങ്ങി. വിദേശ പര്യടനങ്ങളിലടക്കം ഈ കൂട്ടുകെട്ട് മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ഇതോടെ ഈ കൂട്ടുകെട്ട് നിലനിര്‍ത്താന്‍ സെലക്ടര്‍മാര്‍ കൂടുതല്‍ താല്‍പര്യം പ്രകടിപ്പിച്ചു. ഇതോടെ ഭുവിയുടെ സ്ഥാനം നഷ്ടമായി. മുഹമ്മദ് സിറാജ്, ഉമേഷ് യാദവ് എന്നീ രണ്ട് പേര്‍ ബാക്ക് അപ്പ് പേസര്‍മാരായി ഉള്ളതും ഭുവിക്ക് തിരിച്ചടിയായി.

Story first published: Tuesday, May 11, 2021, 14:10 [IST]
Other articles published on May 11, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+