For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

WTC 2021: ആധിപത്യം കാട്ടി ന്യൂസീലന്‍ഡ്, ഇന്ത്യക്ക് പതറുന്നു, മൂന്നാം ദിനത്തിലെ പ്രധാന നേട്ടങ്ങളറിയാം

സതാംപ്റ്റണ്‍: ഐസിസി ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യക്കെതിരേ പിടിമുറുക്കി ന്യൂസീലന്‍ഡ്. 217 റണ്‍സിന് കൂടാരം കയറിയ ഇന്ത്യക്കെതിരേ മൂന്നാം ദിനം കളിനിര്‍ത്തുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 101 റണ്‍സെന്ന മികച്ച നിലയിലാണ് ന്യൂസീലന്‍ഡ്. എട്ട് വിക്കറ്റ് ശേഷിക്കെ 116 റണ്‍സിന് മാത്രം പിന്നിലാണ് കിവീസ്. കെയ്ന്‍ വില്യംസണ്‍ (12),റോസ് ടെയ്‌ലര്‍ (0) എന്നിവര്‍ ക്രീസിലുണ്ട്. ഇന്ത്യയുടെ പേസ് ബൗളര്‍മാര്‍ക്ക് അവസരത്തിനൊത്ത് ഉയരാന്‍ സാധിക്കാതെ പോയത് ഇന്ത്യയെ സംബന്ധിച്ച് കടുത്ത തിരിച്ചടിയായി. മത്സരത്തിന്റെ മൂന്നാം ദിനത്തില്‍ പിറന്ന പ്രധാന നാഴികക്കല്ലുകള്‍ എന്തൊക്കെയാണെന്ന് നോക്കാം.

എവേ മത്സരത്തില്‍ 200 വിക്കറ്റ് തികച്ച് ഇഷാന്ത്

എവേ മത്സരത്തില്‍ 200 വിക്കറ്റ് തികച്ച് ഇഷാന്ത്

ഇന്ത്യയുടെ സീനിയര്‍ പേസര്‍ ഇഷാന്ത് ശര്‍മയാണ് കിവീസ് ഓപ്പണര്‍ ഡെവോണ്‍ കോണ്‍വെയെ പുറത്താക്കിയത്. ഇത് ഇഷാന്തിന്റെ എവേ ഗ്രൗണ്ടിലെ 200ാം ടെസ്റ്റ് വിക്കറ്റായിരുന്നു. വിദേശ മൈതാനത്ത് ഇന്ത്യ ഏറ്റവും വിശ്വാസം അര്‍പ്പിക്കുന്ന ബൗളര്‍മാരിലൊരാളാണ് ഇഷാന്ത്. 269 വിക്കറ്റ് നേടിയ അനില്‍ കുംബ്ലെ,215 വിക്കറ്റ് നേടിയ കപില്‍ ദേവ്,207 വിക്കറ്റ് നേടിയ സഹീര്‍ ഖാന്‍ എന്നിവരാണ് ഇഷാന്തിന് മുന്നിലുള്ളത്. ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സര ടെസ്റ്റ് പരമ്പര നടക്കാനിരിക്കെ സഹീര്‍ ഖാന്റെയും കപില്‍ ദേവിന്റെയും റെക്കോഡ് തകര്‍ക്കാന്‍ ഇഷാന്തിന് മുന്നില്‍ അവസരമുണ്ട്.

ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ അഞ്ച് അഞ്ച് വിക്കറ്റ് നേട്ടവുമായി ജാമിസന്‍

ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ അഞ്ച് അഞ്ച് വിക്കറ്റ് നേട്ടവുമായി ജാമിസന്‍

ഐസിസി പ്രഥമ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യക്കെതിരേ കെയ്ല്‍ ജാമിസന്‍ അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തി. ഇതോടെ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ അഞ്ച് അഞ്ച് വിക്കറ്റ് പ്രകടനം നടത്തുന്ന ആദ്യ ബൗളറെന്ന റെക്കോഡ് ജാമിസന്‍ സ്വന്തം പേരിലാക്കി. എട്ട് ടെസ്റ്റില്‍ നിന്ന് 41 വിക്കറ്റുകളാണ് അദ്ദേഹം വീഴ്ത്തിയത്. 2020ല്‍ കിവീസ് ടീമില്‍ അരങ്ങേറ്റം കുറിച്ച ശേഷം തുടര്‍ച്ചയായി വിസ്മയിപ്പിക്കുകയാണ് അദ്ദേഹം. ആര്‍ അശ്വിന്‍,നഥാന്‍ ലിയോണ്‍,അക്ഷര്‍ പട്ടേല്‍ എന്നിവരെല്ലാം നാല് തവണ അഞ്ച് വിക്കറ്റ് പ്രകടനം നടത്തിയിട്ടുണ്ട്.

ഐസിസി ഫൈനലിലെ കിവീസ് താരത്തിന്റെ മികച്ച ബൗളിങ് പ്രകടനം

ഐസിസി ഫൈനലിലെ കിവീസ് താരത്തിന്റെ മികച്ച ബൗളിങ് പ്രകടനം

ഐസിസി ടൂര്‍ണമെന്റ് ഫൈനലില്‍ ഏറ്റവും മികച്ച ബൗളിങ് പ്രകടനം നടത്തുന്ന ന്യൂസീലന്‍ഡ് ബൗളറെന്ന നേട്ടം സ്വന്തമാക്കി കെയ്ല്‍ ജാമിസന്‍. 31 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റാണ് ജാമിസന്‍ നേടിയത്. 1998ലെ ചാമ്പ്യന്‍സ് ട്രോഫിയില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരേ ദക്ഷിണാഫ്രിക്കയുടെ ജാക്‌സ് കാലിസ് 30 റണ്‍സ് വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റ് വീഴ്ത്തിയതാണ് ഏറ്റവും മികച്ച പ്രകടനം.

റെക്കോഡിട്ട് ഡെവോണ്‍ കോണ്‍വെ

റെക്കോഡിട്ട് ഡെവോണ്‍ കോണ്‍വെ

ന്യൂസീലന്‍ഡിനുവേണ്ടി ആദ്യ അഞ്ച് ഇന്നിങ്‌സില്‍ നിന്ന് കൂടുതല്‍ റണ്‍സ് നേടുന്ന താരമായി ഡെവോണ്‍ കോണ്‍വെ. ഇന്ത്യക്കെതിരേ ഒന്നാം ഇന്നിങ്‌സില്‍ 54 റണ്‍സാണ് കോണ്‍വെ നേടിയത്. ഇതോടെ അഞ്ച് ഇന്നിങ്‌സില്‍ നിന്ന് കോണ്‍വെ നേടിയ റണ്‍സ് 360 ആയി. 91 വര്‍ഷം പഴക്കമുള്ള സ്റ്റിവി ഡെംസ്‌റ്റേഴ്‌സിന്റെ റെക്കോഡാണ് കോണ്‍വെ തകര്‍ത്തത്. അരങ്ങേറ്റ ടെസ്റ്റില്‍ താരം ഇരട്ട സെഞ്ച്വറി നേടിയിരുന്നു.

Story first published: Monday, June 21, 2021, 9:45 [IST]
Other articles published on Jun 21, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+