വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

WTC 2021 Final: ഡ്രൈവിങ് സീറ്റില്‍ കിവീസ്, നാലാം ദിനം ഇന്ത്യയെ കാത്തിരിക്കുന്ന അഞ്ച് വെല്ലുവിളികളിതാ

സതാംപ്റ്റണ്‍: ഐസിസി ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെ ഇന്ത്യ-ന്യൂസീലന്‍ഡ് പോരാട്ടം കടുക്കുന്നു. മഴയെടുത്ത ആദ്യ ദിവസത്തിന് ശേഷം ഇന്ത്യക്ക് ഭേദപ്പെട്ട തുടക്കം ലഭിച്ചെങ്കിലും 217 റണ്‍സില്‍ കൂടാരം കയറേണ്ടി വന്നു. കെയ്ല്‍ ജാമിസന്റെ പേസ് ബൗളിങ്ങാണ് ഇന്ത്യയെ തകര്‍ത്തത്. മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ ന്യൂസീലന്‍ഡ് രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 101 റണ്‍സെന്ന നിലയിലാണ്. എട്ട് വിക്കറ്റ് ശേഷിക്കെ ന്യൂസീലന്‍ഡ് 116 റണ്‍സിന് മാത്രം പിന്നിലാണ്.

നിലവില്‍ കളിയില്‍ ആധിപത്യം കിവീസിന്റെ കൈയിലാണ്. കിവീസ് പേസ് ബൗളര്‍മാര്‍ സ്വിങ് ബൗളിങ്ങില്‍ വിസ്മയിപ്പിച്ചപ്പോള്‍ ഇന്ത്യയുടെ പേസര്‍മാര്‍ സ്വിങ് ബൗളിങ്ങില്‍ നിരാശപ്പെടുത്തി. നാലാം ദിനം എത്രയും വേഗത്തില്‍ കിവീസിനെ പുറത്താക്കുകയെന്നതാണ് ഇന്ത്യക്ക് മുന്നിലുള്ള പ്രധാന വെല്ലുവിളി. നാലാം ദിനം കോലിപ്പടയെ കാത്തിരിക്കുന്ന അഞ്ച് വെല്ലുവിളികളിതാ.

കെയ്ന്‍ വില്യംസണിന്റെ വിക്കറ്റ്

കെയ്ന്‍ വില്യംസണിന്റെ വിക്കറ്റ്

2020 ജനുവരി മുതലുള്ള കിവീസ് നായകന്‍ കെയ്ന്‍ വില്യംസണിന്റെ പ്രകടനം ഏവരെയും അത്ഭുതപ്പെടുത്തുന്നതാണ്. 84ന് മുകളിലാണ് അദ്ദേഹത്തിന്റെ ശരാശരി. 37 പന്തുകള്‍ നേരിട്ട് 12 റണ്‍സുമായാണ് വില്യംസണ്‍ ക്രീസില്‍ തുടരുന്നത്. അതിനാല്‍ത്തന്നെ നാലാം ദിനം എത്രയും വേഗം വില്യംസണെ പുറത്താക്കുകയെന്നതാണ് ഇന്ത്യക്ക് മുന്നിലുള്ള വെല്ലുവിളി.

കിവീസിന്റെ മധ്യനിര

കിവീസിന്റെ മധ്യനിര

റോസ് ടെയ്‌ലര്‍, ഹെന്‍ റി നിക്കോള്‍സ്, ബിജെ വാട്ട്‌ലിങ് എന്നിവര്‍ അടങ്ങുന്ന മധ്യനിര ബാറ്റിങ് ഇന്ത്യന്‍ നിരക്ക് വലിയ തലവേദന ഉയര്‍ത്തുമെന്നുറപ്പ്. ഇതില്‍ റോസല് ടെയ്‌ലറിന്റെ വിക്കറ്റാണ് ഇന്ത്യക്ക് പ്രധാനം. നിലവില്‍ രണ്ട് പന്ത് നേരിട്ട് റണ്‍സൊന്നുമെടുക്കാതെ റോസ് ടെയ്‌ലര്‍ ക്രീസിലുണ്ട്. ടെയ്‌ലറെ നിലയുറപ്പിക്കും മുമ്പെ ഇന്ത്യക്ക് മടക്കേണ്ടതായുണ്ട്.

ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി എന്നിവരുടെ ഫോം

ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി എന്നിവരുടെ ഫോം

മൂന്നാം ദിനം ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി എന്നിവര്‍ തീര്‍ത്തും നിരാശപ്പെടുത്തി. ന്യൂസീലന്‍ഡ് പേസര്‍മാര്‍ സിങ്ങുകൊണ്ട് വിസ്മയിപ്പിച്ച പിച്ചില്‍ ഇന്ത്യയുടെ പേസര്‍മാര്‍ തീര്‍ത്തും നിരാശപ്പെടുത്തി. ഇഷാന്ത് ശര്‍മ മാത്രമാണ് ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചത്. അതിനാല്‍ത്തന്നെ നാലാം ദിനം ഇന്ത്യയുടെ പേസര്‍മാരായ ഇഷാന്തും ഷമിയും അവസരത്തിനൊത്ത് ഉയരേണ്ടത് ഇന്ത്യയെ സംബന്ധിച്ച് അത്യാവശ്യമാണ്.

കാലാവസ്ഥ ചതിക്കുമോ?

കാലാവസ്ഥ ചതിക്കുമോ?

നാലാം ദിനത്തില്‍ നല്ല വെയില്‍ ലഭിച്ചാല്‍ കിവീസ് ബാറ്റിങ് നിരയ്ക്ക് കൂടുതല്‍ വേഗത്തില്‍ റണ്‍സ് നേടാനാവും. അതിനാല്‍ത്തന്നെ കാലാവസ്ഥ മത്സരത്തില്‍ നിര്‍ണ്ണായകമാണ്. ഇന്ത്യ ബാറ്റ് ചെയ്തപ്പോള്‍ പിച്ചില്‍ നല്ല ഈര്‍പ്പമുണ്ടായിരുന്നു. അതിനാല്‍ത്തന്നെ ഔട്ട്ഫീല്‍ഡില്‍ പന്തിന്റെ വേഗത കുറവായിരുന്നു. കൂടാതെ രപേസ് ബൗളര്‍മാര്‍ക്ക് കൂടുതല്‍ അനുകൂല സാഹചര്യവും ലഭിച്ചു. എന്നാല്‍ നല്ല വെയില്‍ ലഭിച്ചാല്‍ ഇന്ത്യയുടെ ബൗളിങ് നിരക്ക് ആധിപത്യം കാട്ടാന്‍ സാധിക്കാതെ വരും.

ഇന്ത്യയുടെ ബാറ്റിങ് നിര ഉയരണം

ഇന്ത്യയുടെ ബാറ്റിങ് നിര ഉയരണം

ഇന്ത്യയുടെ ബാറ്റിങ് നിര അവസരത്തിനൊത്ത് ഉയരണം. നാലാം ദിനം ന്യൂസീലന്‍ഡിനെ ഓള്‍ഔട്ടാക്കാന്‍ സാധിച്ചാല്‍ രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യയുടെ ബാറ്റ്‌സ്മാന്‍മാര്‍ അവസരത്തിനൊത്ത് മികവ് കാട്ടണം. ആദ്യ ഇന്നിങ്‌സില്‍ അനാവശ്യ ഷോട്ട് കളിച്ച് പുറത്തായ താരങ്ങളടക്കം എല്ലാവരും കൂടുതല്‍ ജാഗ്രതയോടെ കളിക്കേണ്ടത് ഇന്ത്യയെ സംബന്ധിച്ച് അത്യാവശ്യമാണ്.

Story first published: Monday, June 21, 2021, 12:32 [IST]
Other articles published on Jun 21, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X