For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

WTC 2021 Final: ഇന്ത്യക്ക് ശുഭവാര്‍ത്ത, വൃദ്ധിമാന്‍ സാഹ കോവിഡ് മുക്തനായി, ഇന്ത്യന്‍ ടീമിനൊപ്പം ചേരും

മുംബൈ: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനൊരുങ്ങുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് ശുഭവാര്‍ത്ത. ഐപിഎല്ലിന്റെ 14ാം സീസണിനിടെ കോവിഡ് ബാധിതനായ വൃദ്ധിമാന്‍ സാഹ രോഗമുക്തമനായിരിക്കുകയാണ്. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ സാഹയ്ക്ക് രോഗം ഭേദമായത് ഇന്ത്യയെ സംബന്ധിച്ച് വലിയ ആശ്വാസം നല്‍കുന്ന കാര്യമാണ്. രോഗം ഭേദമായതോടെ ഇംഗ്ലണ്ടിലേക്ക് പുറപ്പെടുന്ന ഇന്ത്യന്‍ സംഘത്തില്‍ സാഹയുമുണ്ടാവും. നിലവില്‍ കൊല്‍ക്കത്തയിലുള്ള സാഹ ഈ മാസം 24ന് മുംബൈയില്‍ ഇന്ത്യന്‍ ടീമിനൊപ്പം ചേരും.

നിലവില്‍ റിഷഭ് പന്താണ് ഇന്ത്യയുടെ ഒന്നാം നമ്പര്‍ ടെസ്റ്റ് വിക്കറ്റ് കീപ്പര്‍. സാഹയേക്കാള്‍ നന്നായി ബാറ്റ് ചെയ്യുന്നതിനാല്‍ റിഷഭിന് മുന്‍തൂക്കം ലഭിക്കുന്നു. ഇംഗ്ലണ്ടില്‍ കളിച്ച് മികവ് കാട്ടാനും റിഷഭിന് സാധിച്ചിട്ടുണ്ട്. എന്നാല്‍ റിഷഭിന് പരിക്കേറ്റാല്‍ പകരം വിക്കറ്റ് കീപ്പര്‍ ആരെന്നത് വലിയ ചോദ്യമായിരുന്നു. എന്നാല്‍ സാഹ രോഗമുക്തനായി പൂര്‍ണ്ണ ആരോഗ്യത്തിലേക്ക് എത്തിയതോടെ ഈ പ്രശ്‌നത്തിനും പരിഹാരമായിരിക്കുകയാണ്.

wriddhimansaha

ഇന്ത്യയില്‍ എട്ട് ദിവസം ക്വാറന്റെയ്ന്‍ നോക്കിയ ശേഷമാവും ഇന്ത്യന്‍ സംഘം ഇംഗ്ലണ്ടിലേക്ക് പോവുക. ഇംഗ്ലണ്ടില്‍ 10 ദിവസവും ക്വാറന്റെയ്‌നില്‍ കഴിയും. ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ താരമായിരുന്നു സാഹ. അദ്ദേഹത്തിനും കോവിഡ് സ്ഥിരീകരിച്ചതോടെയാണ് മെയ് നാലിന് ഐപിഎല്‍ റദ്ദാക്കിയതായി ബിസിസിഐ പ്രഖ്യാപിച്ചത്.

അതേ സമയം കെ എല്‍ രാഹുലിന് കളിക്കാന്‍ സാധിക്കുമോയെന്ന് വ്യക്തമല്ല. നിലവില്‍ താരം ഫിറ്റ്‌നസ് പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ട്. ശസ്ത്രക്രിയ കഴിഞ്ഞതിനാല്‍ അല്‍പ്പം കൂടി വിശ്രമം വേണ്ടി വന്നേക്കുമെന്നാണ് വിവരം. ജൂലൈയില്‍ ശ്രീലങ്കന്‍ പര്യടനം നടന്നാല്‍ രാഹുല്‍ കളിച്ചേക്കും. ഫിറ്റ്‌നസ് പ്രശ്‌നം പരിഹരിച്ചാല്‍ ഇന്ത്യന്‍ ടീമിന്റെ ഭാഗമായി രാഹുലിനും ഇംഗ്ലണ്ടിലേക്ക് പോകാം.

അതേ സമയം പ്രസിദ്ധ് കൃഷ്ണ നിലവില്‍ കോവിഡ് മുക്തനായി വീട്ടിലുണ്ട്. അദ്ദേഹത്തിനും ടീമിന്റെ ഭാഗമായി ഇംഗ്ലണ്ടിലേക്ക് പോകാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ജൂണ്‍ 18നാണ് നടക്കുന്നത്. ന്യൂസീലന്‍ഡാണ് ഇന്ത്യയുടെ എതിരാളികള്‍. അതിന് ശേഷം ഇംഗ്ലണ്ടിനെതിരേ അഞ്ച് മത്സര ടെസ്റ്റ് പരമ്പരയും ഇന്ത്യ കളിക്കുന്നുണ്ട്.

ഇന്ത്യയില്‍ കോവിഡ് വ്യാപനം ശക്തമായി തുടരുന്നതിനാല്‍ പല രാജ്യങ്ങളും ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇംഗ്ലണ്ടില്‍ നിലവില്‍ കോവിഡ് വ്യാപനം അത്ര ശക്തമല്ല. ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് മുമ്പ് ഇംഗ്ലണ്ടും ന്യൂസീലന്‍ഡും തമ്മില്‍ ടെസ്റ്റ് പരമ്പര കളിക്കുന്നുണ്ട്.

Story first published: Tuesday, May 18, 2021, 11:03 [IST]
Other articles published on May 18, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+