WTC 2021 Final: 'സാഹചര്യത്തിന് അനുസരിച്ച് ഇന്ത്യയുടെ പ്ലേയിങ് 11 മാറ്റമുണ്ടാകും'- ആര്‍ ശ്രീധര്‍

സതാംപ്റ്റണ്‍: ഐസിസി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന്റെ ആദ്യ ദിനം മഴമൂലം ഉപേക്ഷിച്ചിരിക്കുകയാണ്. രണ്ടാം ദിനവും മഴ ഭീഷണിയില്‍ത്തന്നെയാണുള്ളത്. സതാംപ്റ്റണിലെ വേഗ പിച്ചില്‍ മഴ പെയ്ത് ഈര്‍പ്പം നിറഞ്ഞിരിക്കുകയാണ്. അതിനാല്‍ത്തന്നെ പിച്ചിന്റെ സ്വഭാവം എങ്ങനെയാവുമെന്ന് കണ്ടറിയണം. എന്തായാലും ആദ്യം ബാറ്റ് ചെയ്യുന്നവര്‍ക്ക് കാര്യങ്ങള്‍ വളരെ പ്രയാസമായിരിക്കുമെന്നുറപ്പ്. അതിനാല്‍ത്തന്നെ ടോസ് വളരെ നിര്‍ണ്ണായകമാണ്.

ഇന്ത്യ നേരത്തെ തന്നെ ഫൈനലിനുള്ള പ്ലേയിങ് 11 പ്രഖ്യാപിച്ചിരുന്നു. രണ്ട് സ്പിന്നര്‍മാരെയും മൂന്ന് പേസര്‍മാരെയും ഉള്‍ക്കൊള്ളിച്ചുള്ള ടീമിനെയാണ് ഇന്ത്യ പ്രഖ്യാപിച്ചത്. എന്നാല്‍ സാഹചര്യം മാറിയതിനാല്‍ത്തന്നെ ഇന്ത്യ പ്ലേയിങ് 11ല്‍ മാറ്റങ്ങള്‍ വരുത്തിയേക്കുമെന്ന സൂചന നല്‍കിയിരിക്കുകയാണ് ഇന്ത്യയുടെ ഫീല്‍ഡിങ് പരിശീലകന്‍ ആര്‍ ശ്രീധര്‍. നിലവിലെ പ്ലേയിങ് 11ല്‍ ടീം മാനേജ്‌മെന്റിന് പൂര്‍ണ്ണ വിശ്വാസമുണ്ടെങ്കിലും സാഹചര്യത്തിന് അനുസരിച്ച് ടീമില്‍ മാറ്റങ്ങള്‍ വരുത്തുന്നത് പരിഗണിച്ചേക്കുമെന്നും അദ്ദേഹം പറഞ്ഞു.

'ഏത് സാഹചര്യത്തിലും ഏത് പിച്ചിലും കളിക്കാന്‍ സാധിക്കുന്ന പ്ലേയിങ് 11യാണ് പ്രഖ്യാപിച്ചത്. ഏത് കാലാവസ്ഥയിലും അവര്‍ക്ക് തിളങ്ങാനാവും. ടോസ് ഇതുവരെ ഇടാന്‍ സാധിച്ചിട്ടില്ല. അതിനാല്‍ത്തന്നെ ടോസ് ഇടുന്നതിന് മുമ്പ് സാഹചര്യത്തിന് അനുസരിച്ച് ടീമില്‍ മാറ്റങ്ങള്‍ വേണമെങ്കില്‍ അത് ചെയ്യും'-ആര്‍ ശ്രീധര്‍ പറഞ്ഞു.

മഴ പെയ്യുന്നതിനാല്‍ത്തന്നെ പിച്ചില്‍ കൂടുതല്‍ തിളങ്ങാന്‍ സാധിക്കുക പേസര്‍മാര്‍ക്ക് ആയിരിക്കും. അതിനാല്‍ത്തന്നെ ഇന്ത്യ രണ്ട് സ്പിന്നര്‍മാരെ പരിഗണിക്കുന്നതില്‍ ചിലപ്പോള്‍ പുനര്‍ചിന്ത നടത്തിയേക്കും. അങ്ങനെ വന്നാല്‍ രവീന്ദ്ര ജഡേജ,ആര്‍ അശ്വിന്‍ എന്നിവരിലൊരാളെ പുറത്തിരുത്തി ഹനുമ വിഹാരിയെ കളിപ്പിച്ചേക്കും. പരിചയസമ്പന്നനായ അശ്വിനെ കളിപ്പിച്ചാല്‍ ജഡേജയെ പുറത്തിരുത്താന്‍ ഇന്ത്യ നിര്‍ബന്ധിതരാവും.

'മാനസികമായി ഫൈനലില്‍ ഒരു വെല്ലുവിളിയുമില്ല. ഇന്ന് മത്സരം നടന്നാല്‍ ഒരു പുതിയ മത്സരത്തെ സമീപിക്കുന്ന മനോഭാവത്തോടെയാവും ഇന്ത്യ ഇറങ്ങുക.അതൊരിക്കലും ഞങ്ങളുടെ താരങ്ങള്‍ക്ക് വെല്ലുവിളിയാകില്ല'-ആര്‍ ശ്രീധര്‍ കൂട്ടിച്ചേര്‍ത്തു. ഫൈനലിലെ ഇന്ത്യയുടെ പ്ലേയിങ് 11ല്‍ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സുനില്‍ ഗവാസ്‌കര്‍ അതൃപ്തി അറിയിച്ചിരുന്നു.

ഇംഗ്ലണ്ടില്‍ ഒരു അധിക ബാറ്റ്‌സ്മാനെ ഇന്ത്യക്ക് ആവിശ്യമാണെന്നാണ് അദ്ദേഹം വിലയിരുത്തിയത്. ടോസ് ഇടുന്നതിന് മുമ്പ് വരെ ഇന്ത്യക്ക് പ്ലേയിങ് 11ല്‍ മാറ്റം വരുത്താന്‍ സമയമുണ്ടെന്നും ഗവാസ്‌കര്‍ ഓര്‍മിപ്പിച്ചിരുന്നു.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Saturday, June 19, 2021, 10:55 [IST]
Other articles published on Jun 19, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X