Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഗില്‍ക്രിസ്റ്റും സെവാഗും ടീമില്‍ ഉണ്ടാക്കിയ സ്വാധീനമാണ് റിഷഭ് പന്തും ചെയ്യുന്നത്; ദിനേഷ് കാര്‍ത്തിക്

സതാംപ്റ്റണ്‍: എംഎസ് ധോണി സ്ഥാനമൊഴിഞ്ഞതോടെ ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്ക് ആരെന്ന ചോദ്യത്തിന് ഇന്ത്യന്‍ സെലക്ടര്‍മാര്‍ കണ്ടെത്തിയ ഉത്തരം റിഷഭ് പന്താണ്. തുടക്കം നിരാശപ്പെടുത്തുന്നതായിരുന്നെങ്കിലും നിലവിലെ ടീമിന്റെ നട്ടെല്ലാണ് അദ്ദേഹം. മധ്യനിരയില്‍ മത്സരഗതിയെ നിര്‍ണ്ണയിക്കുന്നതില്‍ റിഷഭിന് നിര്‍ണ്ണായക സ്ഥാനമാണുള്ളത്. ഓസ്‌ട്രേലിയയില്‍ ഇന്ത്യ ടെസ്റ്റ് പരമ്പര നേടിയപ്പോഴും ശ്രദ്ധേയമായത് റിഷഭായിരുന്നു.

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍, ഇംഗ്ലണ്ട് പരമ്പര എന്നിവയ്ക്കായി ഇംഗ്ലണ്ടിലെത്തിയ ഇന്ത്യന്‍ ടീം വളരെ പ്രതീക്ഷയോടെയാണ് റിഷഭിന്റെ പ്രകടനത്തെ കാണുന്നത്. ഇപ്പോഴിതാ റിഷഭ് ടീമിലുണ്ടാക്കുന്ന സ്വാധീനത്തെക്കുറിച്ച് ഇന്ത്യയുടെ തന്നെ വിക്കറ്റ് കീപ്പറായ ദിനേഷ് കാര്‍ത്തിക് പറഞ്ഞിരിക്കുകയാണ്. വീരേന്ദര്‍ സെവാഗും ആദം ഗില്‍ക്രിസ്റ്റും ടീമില്‍ ഉണ്ടാക്കിയ സ്വാധീനമാണ് റിഷഭ് പന്തും ചെയ്യുന്നതെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് കിരീടം നേടാനുള്ള സുവര്‍ണ്ണാവസരമാണ് ഇന്ത്യക്ക് മുന്നിലുള്ളതെന്നും കാര്‍ത്തിക് പറഞ്ഞു.

dineshkarthickandpant

'റിഷഭിനെ ഉള്‍പ്പെടുത്തിയാല്‍ അധികമായി ഒരു ബൗളറെയോ ബാറ്റ്‌സ്മാനെയോ പരിഗണിക്കാനുള്ള അവസരമാണ് സെലക്ടര്‍മാര്‍ക്ക് നല്‍കുന്നത്.എതിരാളികളുടെ മനസില്‍ അവന്‍ ഉണ്ടാക്കുന്ന ഭയമാണ് ഏറ്റവും പ്രധാനപ്പെട്ടത്. വീരേന്ദര്‍ സെവാഗും ആദം ഗില്‍ക്രിസ്റ്റും ടീമില്‍ ഉണ്ടാക്കിയ സ്വാധീനമാണ് റിഷഭ് പന്ത് ഉണ്ടാക്കുന്നത്. വൃദ്ധിമാന്‍ സാഹയും ടീമില്‍ ഉണ്ട്. എന്റെ അഭിപ്രായത്തില്‍ സാഹ ലോകത്തിലെ ഏറ്റവും മികച്ച വിക്കറ്റ്കീപ്പറാണ്.റിഷഭിനെ ഏത് സമയത്തും സഹായിക്കാന്‍ സാഹ തയ്യാറാണ്'-കാര്‍ത്തിക് പറഞ്ഞു.

ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് മുമ്പ് ഇംഗ്ലണ്ടിനെതിരേ ന്യൂസീലന്‍ഡ് രണ്ട് മത്സര ടെസ്റ്റ് പരമ്പര കളിക്കുന്നുണ്ട്. എന്നാല്‍ ഇത് ഇന്ത്യയുടെ സാധ്യതകളെ കുറക്കില്ലെന്നും കാര്‍ത്തിക് അഭിപ്രായപ്പെട്ടു. 'ഫൈനലിന് മുമ്പ് ന്യൂസീലന്‍ഡ് ഇംഗ്ലണ്ടിനെതിരേ രണ്ട് മത്സര പരമ്പര കളിക്കുന്നുണ്ട്. ഇത് ഇന്ത്യയുടെ സാധ്യതകളെ കുറയ്ക്കില്ലെന്നാണ് കരുതുന്നത്.മികച്ച ടീമാണ് ഇന്ത്യക്കുള്ളത്. ബാറ്റ്‌സ്മാന്‍മാര്‍ തിളങ്ങുകയും കൂട്ടുകെട്ട് സൃഷ്ടിക്കുകയും ചെയ്താല്‍ ഇന്ത്യക്ക് മുന്നില്‍ ഉയര്‍ന്ന സാധ്യതയാണുള്ളത്'-കാര്‍ത്തിക് കൂട്ടിച്ചേര്‍ത്തു.

ധോണിയുടെ നിഴലില്‍ ഒതുങ്ങിപ്പോയ കാര്‍ത്തികിന് ബാറ്റിങ്ങില്‍ സ്ഥിരതകാട്ടാനാവാത്തതാണ് ടീമിലെ സ്ഥാനം നഷ്ടപ്പെടുത്തിയത്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് കമന്ററി പറയാന്‍ സുനില്‍ ഗവാസ്‌കറിനൊപ്പം ദിനേഷ് കാര്‍ത്തികും ഇന്ത്യയില്‍ നിന്നുണ്ട്. 26 ടെസ്റ്റില്‍ നിന്ന് 1025 റണ്‍സും 94 ഏകദിനത്തില്‍ നിന്ന് 1752 റണ്‍സും 32 ടി20യില്‍ നിന്ന് 399 റണ്‍സുമാണ് ദിനേഷ് കാര്‍ത്തിക് നേടിയിട്ടുള്ളത്.

Story first published: Saturday, June 5, 2021, 10:31 [IST]
Other articles published on Jun 5, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+