Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

WTC 2021 Final: നിലവില്‍ ഇന്ത്യ സമനിലയ്ക്കായി ശ്രമിക്കുന്നത് നെഗറ്റീവ് ചിന്തയല്ല- ദീപ് ദാസ്ഗുപ്ത

സതാംപ്റ്റണ്‍: ഐസിസി ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലെ ഇന്ത്യ-ന്യൂസീലന്‍ഡ് ഫൈനലിലെ അഞ്ചാം ദിവസവും മഴ കളിക്കുകയാണ്. മഴ കാരണം മത്സരം വൈകുകയാണ്. ആദ്യ ദിനവും നാലാം ദിനവും മഴ കാരണം പൂര്‍ണ്ണമായും മത്സരം ഉപേക്ഷിച്ചിരുന്നു. ഇപ്പോഴിതാ അഞ്ചാം ദിനവും മഴകൊണ്ടുപോകാനുള്ള സാധ്യതയാണ് നിലനില്‍ക്കുന്നത്. അഞ്ചാം ദിനം മത്സരം നടന്നാലും റിസര്‍വ് ദിനത്തിലേക്ക് മത്സരം നീണ്ടാലും ഇന്ത്യക്ക് മുന്നില്‍ വിജയ സാധ്യത വളരെ കുറവാണ്.

ന്യൂസീലന്‍ഡിന് ജയം,സമനില എന്നീ സാധ്യതകളാണ് നിലവില്‍ നിലനില്‍ക്കുന്നത്. ഇപ്പോഴിതാ നിലവിലെ സാഹചര്യത്തില്‍ സമനിലയ്ക്കായി ഇന്ത്യ ശ്രമിക്കുന്നത് നെഗറ്റീവ് ചിന്താഗതിയല്ലെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ദീപ് ദാസ്ഗുപത്. ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യ 217 റണ്‍സിന് പുറത്തായപ്പോള്‍ മറുപടിക്കിറങ്ങിയ ന്യൂസീലന്‍ഡ് മൂന്നാം ദിനം കളിനിര്‍ത്തുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 101 റണ്‍സെന്ന മികച്ച നിലയിലാണ്.

'ഇന്ത്യക്ക് അനുകൂലമായ ഫലം വേണമെങ്കില്‍ അടുത്ത സെക്ഷനില്‍ ഇന്ത്യ ആധിപത്യം സ്ഥാപിക്കണം. ആക്രമിക്കാന്‍ ശ്രമിച്ച് വിക്കറ്റ് വീഴ്ത്താനാവും ഇന്ത്യ ശ്രമിക്കുകയെന്ന് ഉറപ്പാണ്. എന്നാല്‍ വിക്കറ്റുകള്‍ നേടാന്‍ സാധിക്കുന്നില്ലെങ്കില്‍ റണ്‍സൊഴുക്ക് തടയാന്‍ ശ്രമിക്കണം. നെഗറ്റീവ് മനോഭാവമെന്ന് തോന്നുമെങ്കിലും നിലവിലെ സാഹചര്യത്തില്‍ ഇന്ത്യ സമനിലയ്ക്കായി ശ്രമിക്കുന്നത് നെഗറ്റീവ് മനോഭാവമല്ല'-ദാസ് ഗുപ്ത പറഞ്ഞു.

deepdasgupta

ഇന്ത്യയെക്കാള്‍ 116 റണ്‍സിന് മാത്രം പിന്നിലാണ് ന്യൂസീലന്‍ഡ്. കെയ്ന്‍ വില്യംസണും റോസ് ടെയ്‌ലറും ക്രീസിലുണ്ട്. എട്ട് വിക്കറ്റുകള്‍ അവരുടെ കൈയിലുമുണ്ട്. അതിവേഗം സ്‌കോര്‍ ചെയ്യാന്‍ ന്യൂസീലന്‍ഡ് ശ്രമിച്ചാല്‍ ഇന്ത്യയുടെ ബൗളിങ് നിര മഴയിലും വിയര്‍ക്കും. എന്നാല്‍ രണ്ട് ദിവസവും നല്ല മഴ ലഭിച്ചതിനാല്‍ പിച്ചില്‍ ഈര്‍പ്പം കൂടുതലാവും. ഇത് മുതലാക്കാന്‍ ഇന്ത്യയുടെ ബൗളര്‍മാര്‍ക്ക് സാധിച്ചാല്‍ ഇന്ത്യക്ക് ആധിപത്യം നേടാനായേക്കും. എന്നാല്‍ മൂന്നാം ദിനത്തിലെ ഇന്ത്യയുടെ പേസ് നിരയുടെ പ്രകടനം നിരാശപ്പെടുത്തുന്നതായിരുന്നു.

'ഇന്ത്യക്ക് ജയിക്കണമെങ്കില്‍ നാല് ഇന്നിങ്‌സും നടക്കണം.ആദ്യം ന്യൂസീലന്‍ഡിനെ ഓള്‍ഔട്ടാക്കാന്‍ സാധിക്കണം. കിവീസ് അധികം ലീഡ് നേടിയാലും വലിയ റണ്‍സാകാതെ നോക്കണം. വേഗത്തിലും മികച്ച രീതിയിലും രണ്ടാം ഇന്നിങ്‌സിലും ബാറ്റ് ചെയ്യണം. എന്നിട്ട് ന്യൂസീലന്‍ഡിനെ എറിഞ്ഞിടണം. നിലവില്‍ 1.5 ഇന്നിങ്‌സ് മാത്രമാണ് നടന്നത്. 2.5 ഇന്നിങ്‌സ് ഇനിയും നടക്കാനുണ്ട്. എന്നാല്‍ ന്യൂസീലന്‍ഡിന്റെ വിജയ സാധ്യതകള്‍ കൂടുതലാണ്. ഇന്ത്യ ജയിക്കാനുള്ള സാധ്യത വളരെ കുറവും'-ദാസ് ഗുപ്ത വിലയിരുത്തി.

Story first published: Tuesday, June 22, 2021, 16:13 [IST]
Other articles published on Jun 22, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+