Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

WTC 2021: കിവീസിന് മുന്‍തൂക്കമുണ്ട്, എന്നാല്‍ ഇന്ത്യ പൂര്‍ണ്ണമായും മത്സരം കൈവിട്ടിട്ടില്ല- ദാസ്ഗുപ്ത

സതാംപ്റ്റണ്‍: ഐസിസി ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെ ഇന്ത്യ-ന്യൂസീലന്‍ഡ് പോരാട്ടം നാലാം ദിവസത്തിലേക്ക് കടക്കുകയാണ്. ആദ്യം ദിനം മഴമൂലം പൂര്‍ണ്ണമായും ഉപേക്ഷിച്ചപ്പോള്‍ രണ്ടാം ദിനം ഇന്ത്യക്ക് ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യേണ്ടി വന്നു. മികച്ച തുടക്കം ലഭിച്ചെങ്കിലും 217 റണ്‍സില്‍ ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് അവസാനിച്ചു. മറുപടി ബാറ്റിങ്ങിറങ്ങിയ ന്യൂസീലന്‍ഡ് മൂന്നാം ദിനം കളിനിര്‍ത്തുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 101 റണ്‍സെന്ന മികച്ച നിലയിലാണ്.

എട്ട് വിക്കറ്റ് ശേഷിക്കെ 116 റണ്‍സിന് മാത്രം പിന്നിലാണ് ന്യൂസീലന്‍ഡ്. ഇന്ത്യയുടെ പേസ് ബൗളര്‍മാര്‍ക്ക് പ്രതീക്ഷക്കൊത്ത് ഉയരാനാവാത്തതാണ് ഇന്ത്യയുടെ പ്രതീക്ഷകള്‍ തകര്‍ത്തത്. പ്രധാനമായും ജസ്പ്രീത് ബുംറ,മുഹമ്മദ് ഷമി എന്നിവരുടെ പ്രകടനം. ഇന്ത്യ മത്സരം കൈവിട്ടെന്ന തരത്തില്‍ അഭിപ്രായങ്ങള്‍ ഉയരുന്നുണ്ടെങ്കിലും ഇന്ത്യക്ക് പൂര്‍ണ്ണമായും മത്സരം നഷ്ടപ്പെട്ടിട്ടില്ലെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ദീപ് ദാസ്ഗുപ്ത.

deepdasguptaandwtc

'തീര്‍ച്ചയായും ന്യൂസീലന്‍ഡിന് മുന്‍തൂക്കമുണ്ട്. അതിനര്‍ത്ഥം ഇന്ത്യ മത്സരം പൂര്‍ണ്ണമായും കൈവിട്ടു എന്നല്ല.148 റണ്‍സിന് നാല് വിക്കറ്റെന്ന മികച്ച നിലയിലായിരുന്നു ഒരു ഘട്ടത്തില്‍ ഇന്ത്യ. പിന്നീട് വന്‍ തകര്‍ച്ച നേരിട്ട് തുടര്‍ച്ചയായി വിക്കറ്റ് നഷ്ടമായി. ഇത് ന്യൂസീലന്‍ഡിനും സംഭവിക്കാവുന്നതാണ്'-ദീപ് ദാസ്ഗുപത് പറഞ്ഞു.

മത്സരത്തില്‍ തിരിച്ചുവരാന്‍ ഇന്ത്യക്ക് അവസരമുണ്ടെങ്കിലും പേസര്‍മാരുടെ പ്രകടനം പ്രതീക്ഷ നല്‍കുന്നതല്ല. ഓസ്‌ട്രേലിയയില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ കാട്ടിയ ആധിപത്യം ന്യൂസീലന്‍ഡിനെതിരേ സാധിക്കുന്നില്ല എന്നതാണ് വാസ്തവം. എന്നാല്‍ നാലാം ദിനം ബുംറയും ഷമിയും ഇഷാന്തും താളം കണ്ടെത്തിയാല്‍ ഇന്ത്യക്ക് പ്രതീക്ഷയുണ്ട്. പിച്ച് ഡ്രൈ ആയാല്‍ പേസര്‍മാര്‍ക്ക് സ്വിങ് ലഭിക്കുന്നത് കുറയുമെങ്കിലും സ്പിന്നര്‍മാര്‍ക്ക് തിളങ്ങാനായേക്കും.

'ഇന്ത്യയുടെ മധ്യനിരയ്ക്ക് സംഭവിച്ചതെന്താണ്. സ്‌കോര്‍ നേടാനാവാതെ വിക്കറ്റുകള്‍ തുടരെ നഷ്ടമായി. ഇത് ന്യൂസീലന്‍ഡിനും സംഭവിക്കാവുന്നതാണ്. ഇംഗ്ലണ്ടിലെ സാഹചര്യം എന്നും ബുദ്ധിമുട്ടുള്ളതാണ്. ഈര്‍പ്പമുള്ള സാഹചര്യം എപ്പോഴും ബൗളര്‍മാര്‍ക്ക് അനുകൂലമായിരിക്കും. ന്യൂസീലന്‍ഡ് മികച്ച നിലയിലാണുള്ളത്. അധികം വിക്കറ്റ് പോകാത്തതിനാല്‍ത്തന്നെ കളി വരുതിയിലാണ്. എന്നാല്‍ റണ്‍റേറ്റ് നോക്കുക. കെയ്ന്‍ വില്യംസണ്‍ ബാറ്റ് ചെയ്യാനെത്തിയതോടെ അല്‍പ്പം കൂടി വേഗത്തില്‍ റണ്‍സ് എത്താന്‍ തുടങ്ങി. ഇന്ത്യ ഈ റണ്‍നിരക്കിനെ പിടിച്ചുനിര്‍ത്തേണ്ടതായുണ്ട്.കാരണം അധികം വിക്കറ്റുകള്‍ അവര്‍ക്ക് നഷ്ടമായിട്ടില്ല'-ദാസ്ഗുപ്ത കൂട്ടിച്ചേര്‍ത്തു.

Story first published: Monday, June 21, 2021, 15:47 [IST]
Other articles published on Jun 21, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+