Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

WTC 2021: 'ന്യൂസീലന്‍ഡിന്റെ ഇടം കൈയന്‍മാരെ ജഡേജ പ്രയാസപ്പെടുത്തും', മുന്നറിയിപ്പുമായി വാര്‍ണര്‍

സതാംപ്റ്റണ്‍: ഇന്ത്യയും ന്യൂസീലന്‍ഡും തമ്മിലുള്ള ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനായുള്ള കാത്തിരിപ്പിലാണ് ക്രിക്കറ്റ് ലോകം. സന്നാഹ മത്സരം പോലും കളിക്കാതെ ഫൈനലിനെത്തുന്നത് ഇന്ത്യയെ സംബന്ധിച്ച് കടുത്ത വെല്ലുവിളിയാണ്. അതേ സമയം ഇംഗ്ലണ്ടിനെ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചെത്തുന്ന ന്യൂസീലന്‍ഡിന് ഇന്ത്യക്കെതിരേ വ്യക്തമായ മുന്‍തൂക്കമുണ്ട്.

ശക്തമായ താരനിരയുള്ള ഇന്ത്യ ഓസ്‌ട്രേലിയയിലെ ഓസ്‌ട്രേലിയയില്‍ തോല്‍പ്പിച്ച് ടെസ്റ്റ് പരമ്പര നേടിയ ആത്മവിശ്വാസത്തിലാണ് എത്തുന്നത്. ഏത് മൈതാനത്തും തിളങ്ങാന്‍ കെല്‍പ്പുള്ള ബൗളര്‍മാരാണ് ഇന്ത്യയുടെ ശക്തി. ആര്‍ അശ്വിന്‍,രവീന്ദ്ര ജഡേജ എന്നിവരുടെ ഓള്‍റൗണ്ട് പ്രകടനവും ഇന്ത്യക്ക് നിര്‍ണ്ണായകമാവും. ഇപ്പോഴിതാ ഇടം കൈയന്‍മാര്‍ക്കെതിരേ രവീന്ദ്ര ജഡേജ വളരെ മികച്ചവനാണെന്നും ന്യൂസീലന്‍ഡിന്റെ ഇടം കൈയന്‍മാരെ ജഡേജ പ്രയാസപ്പെടുത്തുമെന്നും അഭിപ്രായപ്പെട്ടിരിക്കുകയാണ് ഓസീസ് വെടിക്കെട്ട് ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍.

warnerandjadeja

'ഇടം കൈയന്‍ ബാറ്റ്‌സ്മാന്‍മാര്‍ക്കെതിരേ മികച്ച ബൗളിങ് പ്രകടനമാണ് രവീന്ദ്ര ജഡേജ നടത്തുന്നത്. ഇന്ത്യയുടെ രണ്ട് സ്പിന്നര്‍മാര്‍ ന്യൂസീലന്‍ഡ് ബാറ്റ്‌സ്മാന്‍മാര്‍ക്ക് വലിയ വെല്ലുവിളിയാവുമെന്നാണ് എനിക്ക് തോന്നുന്നത്'-ഡേവിഡ് വാര്‍ണര്‍ സ്‌പോര്‍ട്‌സ് ടുഡെയോട് പറഞ്ഞു. ഓസ്‌ട്രേലിയയില്‍ നടന്ന ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ അശ്വിന്‍ മികച്ച പ്രകടനമാണ് നടത്തിയത്.

ഇംഗ്ലണ്ടിലേത് പേസിന് അനുകൂലമായ സാഹചര്യമാണെങ്കിലും ഇന്ത്യ രണ്ട് സ്പിന്നര്‍മാരെയും ഒരുമിച്ച് പ്ലേയിങ് 11ലേക്ക് പരിഗണിച്ചേക്കും. മുന്‍ താരങ്ങളെല്ലാം ഇതേ അഭിപ്രായം തന്നെയാണ് പറഞ്ഞത്. ഇരുവരും നന്നായി ബാറ്റ് ചെയ്യുന്നതിനാല്‍ത്തന്നെ ടീമിന്റെ ബാറ്റിങ് കരുത്തും അത് ഉയര്‍ത്തും. ഇടം കൈയന്‍മാര്‍ക്കെതിരേ അശ്വിനും മികച്ച റെക്കോഡ് അവകാശപ്പെടാനാവും.

ന്യൂസീലന്‍ഡ് നിരയില്‍ ഏറ്റവും ഫോമിലുള്ള ഓപ്പണര്‍ ഡെവോണ്‍ കോണ്‍വെ ഇടം കൈയ്യനാണ്. അവരുടെ മറ്റൊരു പ്രമുഖ ബാറ്റ്‌സ്മാനായ ടോം ലാദവും ഇടം കൈയ്യനാണ്. ഇരുവരും ചേര്‍ന്നാണ് കിവീസിനായി ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യുന്നത്. അതിനാല്‍ത്തന്നെ സ്പിന്‍ ബൗളറെ നേരത്തെ ഇറക്കി കിവീസിന്റെ ഓപ്പണിങ് കൂട്ടുകെട്ട് പൊളിക്കാനും കോലി ശ്രമിച്ചാലും അത്ഭുതപ്പെടാനില്ല.മധ്യനിര ബാറ്റ്‌സ്മാന്‍ ഹെന്റി നിക്കോള്‍സും ഇടം കൈയന്‍ ബാറ്റ്‌സ്മാനാണ്.

ന്യൂസീലന്‍ഡിന് ജയം എളുപ്പമാവില്ലെന്ന് ഉറപ്പാണ്. ഇഷാന്ത് ശര്‍മ,ജസ്പ്രീത് ബുംറ,ഉമേഷ് യാദവ്,മുഹമ്മദ് ഷമി,മുഹമ്മദ് സിറാജ്,ശര്‍ദുല്‍ ഠാക്കൂര്‍ എന്നിവര്‍ ഉള്‍പ്പെടുന്ന പേസ് നിര ന്യൂസീലന്‍ഡിന് വലിയ വെല്ലുവിളിയാവും. ബാറ്റിങ് നിരയ്ക്ക് തിളങ്ങാനായാല്‍ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഇന്ത്യ സ്വന്തമാക്കാനുള്ള സാധ്യത കൂടുതലാണ്.

Story first published: Monday, June 14, 2021, 15:18 [IST]
Other articles published on Jun 14, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+