Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

WTC 2021 Final: കുല്‍ദീപിന് ആത്മവിശ്വാസമില്ല, ഇന്ത്യ പരിഗണിക്കേണ്ട യുവ സ്പിന്നറെക്കുറിച്ച് കനേരിയ

കറാച്ചി: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലിനായുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യന്‍ ടീം. കരുത്തരായ ന്യൂസീലന്‍ഡ് എതിരാളികളായെത്തുന്ന ഫൈനല്‍ ജൂണ്‍ 18നാണ് നടക്കുന്നത്. ടൂര്‍ണമെന്റിനായി ജൂണ്‍ രണ്ടാം തീയ്യതിയാവും ഇന്ത്യ ഇംഗ്ലണ്ടിലേക്ക് പുറപ്പെടുക. ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് ശേഷം ഇന്ത്യ ഇംഗ്ലണ്ടുമായി അഞ്ച് മത്സര ടെസ്റ്റ് പരമ്പരയും കളിക്കുന്നുണ്ട്. ഇന്ത്യ കഴിഞ്ഞ ദിവസം ടീം പ്രഖ്യാപിച്ചപ്പോള്‍ സ്പിന്നര്‍മാരായി ആര്‍ അശ്വിന്‍,രവീന്ദ്ര ജഡേജ,അക്ഷര്‍ പട്ടേല്‍ എന്നിവരെയാണ് പരിഗണിച്ചത്.

കൈക്കുഴ സ്പിന്നറായി ആരും ടീമിലില്ലായിരുന്നു. ചൈനാമാന്‍ സ്പിന്നര്‍ കുല്‍ദീപ് യാദവിന്റെ മോശം ഫോം പരിഗണിച്ച് താരത്തിനും ടീമില്‍ അവസരം ലഭിച്ചില്ല. ഇപ്പോഴിതാ ഇന്ത്യ ടീമിലേക്ക് ഒരു യുവ സ്പിന്നറെക്കൂടി പരിഗണിക്കണമായിരുന്നുവെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ പാകിസ്താന്‍ സ്പിന്‍ ബൗളര്‍ ഡാനിഷ് കനേരിയ.

danishkaneriaandrahulchahar

'ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനായി ശക്തമായ ടീമിനെത്തന്നെയാണ് ഇന്ത്യ പ്രഖ്യാപിച്ചത്. ടീം കരുത്ത് മികച്ചതാണ്. എന്നാല്‍ ഈ ടീമില്‍ ശ്രദ്ധിക്കേണ്ട ഒരു കാര്യം ഇന്ത്യ കൈക്കുഴ സ്പിന്നറെ ഉള്‍പ്പെടുത്തിയിട്ടില്ല എന്നതാണ്. ഫിങ്കര്‍ സ്പിന്നര്‍മാര്‍ മാത്രമാണ് ടീമിലുള്ളത്.അശ്വിന്‍,സുന്ദര്‍,അക്ഷര്‍,ജഡേജ എന്നിവരെല്ലാം ഫിങ്കര്‍ സ്പിന്നര്‍മാരാണ്. ഒരു കൈക്കുഴ സ്പിന്നറോ വലം കൈ ലെഗ് സ്പിന്നറോ ടീമിലില്ല'-കനേരിയ പിടിഐയോട് പറഞ്ഞു.

ഇംഗ്ലണ്ടില്‍ കളിച്ച് അനുഭവസമ്പന്നരായ താരങ്ങളാണ് അശ്വിനും ജഡേജയും.ഇരുവരും നന്നായി ബാറ്റ് ചെയ്യാന്‍ കഴിവുള്ളവരുമാണ്. അതിനാല്‍ത്തന്നെ പ്ലേയിങ് 11ലേക്ക് ഇരുവര്‍ക്കുമാവും മുഖ്യ പരിഗണന. പരിക്കേറ്റാല്‍ മാത്രമാവും അക്ഷറിനോ സുന്ദറിനോ അവസരം ലഭിക്കുക. ഇക്കഴിഞ്ഞ ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ അശ്വിന്‍ ഗംഭീര പ്രകടനമാണ് കാഴ്ചവെച്ചത്.

'പേസിനെ തുണയ്ക്കുന്ന പിച്ചുകളില്‍ ലെഗ് സ്പിന്നര്‍മാര്‍ക്ക് കൂടുതല്‍ തിളങ്ങാനാവും. അതാണ് കൗണ്ടി ക്രിക്കറ്റില്‍ മികച്ച പ്രകടനം നടത്താന്‍ എന്നെ സഹായിച്ചത്. ലെഗ് സ്പിന്നര്‍ ഇന്ത്യന്‍ നിരയിലില്ല എന്നത് ഒരു പ്രശ്‌നമാണ്. കൈക്കുഴ സ്പിന്നര്‍മാര്‍ക്കാവും ഇവിടെ ഫിങ്കര്‍ സ്പിന്നര്‍മാരേക്കാള്‍ മികച്ച പ്രകടനം കാഴ്ചവെക്കാനാവുക'-കനേരിയ പറഞ്ഞു.

ഇന്ത്യ ടീമിലേക്ക് പരിഗണിക്കേണ്ട യുവ സ്പിന്നറെക്കുറിച്ചും കനേരിയ പ്രതികരിച്ചു. രാഹുല്‍ ചഹാറിനെക്കൂടി ഇന്ത്യ പരിഗണിക്കേണ്ടിയിരുന്നു. അവന്റെ ഉയരവും പന്ത് വിടുന്ന രീതിയുമെല്ലാം മികച്ചതാണ്. ന്യൂസീലന്‍ഡിനൊപ്പം ലെഗ് സ്പിന്നറായി ഇഷ് സോധിയുണ്ട്. കോലി മിക്കപ്പോഴും സോധിക്ക് മുന്നില്‍ പ്രയാസപ്പെടാറുണ്ട്. രാഹുല്‍ മികച്ച പ്രകടനം നടത്തുന്ന ലെഗ് സ്പിന്നറാണ്. ഗൂഗ്ലിയും നന്നായി വഴങ്ങും. ഉപയോഗപ്പെടുത്താവുന്ന ബൗളറായിരുന്നു അവനെന്നും കനേരിയ കൂട്ടിച്ചേര്‍ത്തു.

Story first published: Wednesday, May 12, 2021, 13:46 [IST]
Other articles published on May 12, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+