Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

WTC 2021: 'പുജാരയ്ക്ക് കൂടുതല്‍ സ്‌ട്രൈക്ക് കൈമാറാമായിരുന്നു', മെല്ലപ്പോക്കിനെതിരേ സ്‌റ്റെയിന്‍

കേപ്ടൗണ്‍: ഐസിസി പ്രഥമ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ന്യൂസീലന്‍ഡിനെതിരേ ഇന്ത്യക്ക് ഭേദപ്പെട്ട തുടക്കമാണ് ലഭിച്ചിരിക്കുന്നത്. രണ്ടാം ദിനം കളിനിര്‍ത്തുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 146 റണ്‍സ് ഇന്ത്യ നേടിയിട്ടുണ്ട്. വിരാട് കോലി (44),അജിന്‍ക്യ രഹാനെ (29) ക്രീസിലുണ്ട്. ഇരുവരും ചേര്‍ന്ന് നാലാം വിക്കറ്റില്‍ 58 റണ്‍സ് കൂട്ടുകെട്ടും ഉണ്ടാക്കിയിട്ടുണ്ട്. എന്നാല്‍ ഇന്ത്യയുടെ ചേതേശ്വര്‍ പുജാരയ്ക്ക് പ്രതീക്ഷിച്ച പ്രകടനം കാഴ്ചവെക്കാനായില്ല. 54 പന്ത് നേരിട്ട് എട്ട് റണ്‍സാണ് അദ്ദേഹം നേടിയത്.

നിലയുറപ്പിച്ച ശേഷം റണ്‍സ് നേടുകയെന്ന പതിവ് ശൈലി പുറത്തെടുത്ത പുജാരയ്ക്ക് ട്രന്റ് ബോള്‍ട്ടിന്റെ ഇന്‍ സ്വിങ്ങറിന് മുന്നില്‍ പിഴച്ചു. സിങ്കിളുകള്‍ നേടാവുന്ന പന്തില്‍പ്പോലും പുജാര പ്രതിരോധിക്കുകയാണ് ചെയ്തത്. നേടിയ എട്ട് റണ്‍സില്‍ രണ്ട് ഫോറുകളാണുണ്ടായിരുന്നത്. ഒരു സിങ്കിളോ ഡബിളോ പോലും നേടാന്‍ അദ്ദേഹത്തിനായില്ല. ഇപ്പോഴിതാ പുജാരയുടെ മെല്ലപ്പോക്ക് ശൈലിയോട് പ്രതികരിച്ചിരിക്കുകയാണ് മുന്‍ ദക്ഷിണാഫ്രിക്കന്‍ പേസര്‍ ഡെയ്ല്‍ സ്റ്റെയിന്‍.

dalesteynandpujara

സിങ്കിളുകള്‍ നേടി കൂടുതല്‍ സ്‌ട്രൈക്ക് കൈമാറാന്‍ പുജാരയ്ക്ക് സാധിക്കുമായിരുന്നെന്നാണ് സ്റ്റെയിന്‍ അഭിപ്രായപ്പെട്ടത്. 'പുജാര എത്തരത്തിലുള്ള ബാറ്റ്‌സ്മാനാണെന്ന് എല്ലാവര്‍ക്കുമറിയാം. 50ലധികം പന്തുകള്‍ അവന്‍ നേരിട്ടു. പുജാര തന്റെ ബാറ്റിങ് വീഡിയോ പിന്നീട് കാണുകയും വിലയിരുത്തുകയും ചെയ്താല്‍ സിങ്കുളുകള്‍ നേടാന്‍ അവസരമുണ്ടായിരുന്ന പന്തുകള്‍ ഏതൊക്കെയാണെന്ന് അവന് മനസിലാകുമെന്ന് ഉറപ്പാണ്.

0,0,0,0,0,4,4,0,0,0,0 പിന്നീട് വിക്കറ്റ്. നേരിട്ട 50 പന്തില്‍ സ്‌ട്രൈക്ക് കൈമാറി കളിച്ചിരുന്നെങ്കില്‍ അല്‍പ്പം കൂടി സ്‌കോര്‍ ഉയര്‍ത്താന്‍ ടീമിന് സാധിക്കുമായിരുന്നു. ആദ്യ ദിനം വിക്കറ്റുകള്‍ അധികം നഷ്ടപ്പെടാത്തതില്‍ ഇന്ത്യക്ക് സന്തോഷമുണ്ടാവും. എന്നാല്‍ സ്‌കോര്‍ബോര്‍ഡ് ഉയര്‍ത്താനും ഇവരെക്കൊണ്ട് സാധിക്കണം'-സ്റ്റെയിന്‍ പറഞ്ഞു.

പുജാരയുടെ അമിത പ്രതിരോധം സമീപകാലത്തായി വലിയ ചര്‍ച്ചാവിഷയമാണ്. എന്നാല്‍ വിക്കറ്റ് കാത്ത് കളിക്കുകയെന്നതാണ് ടീമിലെ പുജാരയുടെ റോള്‍. ഇന്ത്യയുടെ ടീം മാനേജ്‌മെന്റ് ഇക്കാര്യം നേരത്തെ വ്യക്തമാക്കിയിട്ടുമുണ്ട്.എങ്കിലും അമിത പ്രതിരോധം പലപ്പോഴും ടീമിനെ അനാവശ്യ സമ്മര്‍ദ്ദത്തിലേക്ക് തള്ളിവിടാറുണ്ടെന്നതും വസ്തുതയാണ്.

ഇന്ത്യയെ സംബന്ധിച്ച് പുജാരയുടെ വിക്കറ്റ് വളരെ പ്രധാനപ്പെട്ടതാണ്. വിദേശ പിച്ചുകളിലെ വെല്ലുവിളി നിറഞ്ഞ സാഹചര്യത്തില്‍ ഇന്ത്യയുടെ പ്രധാന പ്രതീക്ഷ പുജാരയിലാണ്. വിക്കറ്റ് കാത്ത് കളിക്കാന്‍ പുജാരയ്ക്ക് മികവുള്ളതിനാല്‍ത്തന്നെ ന്യൂസീലന്‍ഡിനെ സംബന്ധിച്ച് പുജാരയുടെ വിക്കറ്റ് വളരെ പ്രധാനപ്പെട്ടതാണ്.

Story first published: Sunday, June 20, 2021, 15:31 [IST]
Other articles published on Jun 20, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+