Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

WTC 2021 Final: വലിയ ടീമുകളെ പ്രധാന മത്സരങ്ങളില്‍ നിരാശപ്പെടുത്തുന്നത് കിവീസിന്റെ ശീലം- ആംബ്രോസ്

കിങ്‌സ്ടൗണ്‍: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പ്രഥമ ഫൈനലിനായുള്ള കാത്തിരിപ്പ് അവസാനിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രം. ജൂണ്‍ 18നാണ് ഇന്ത്യയും ന്യൂസീലന്‍ഡും തമ്മിലുള്ള ഫൈനല്‍ മത്സരം നടക്കുക. സതാംപ്റ്റണിലാണ് മത്സരം. ഐസിസി കിരീടമായതിനാല്‍ത്തന്നെ ഇരു നായകന്മാരും വളരെ പ്രാധാന്യത്തോടെയാണ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനെ കാണുന്നത്.

കിരീട ഫേവറേറ്റുകളായി തുടക്കം ഇന്ത്യയെയാണ് കണ്ടിരുന്നതെങ്കിലും പ്രധാന മത്സരങ്ങളില്‍ വലിയ ടീമുകളെ നിരാശപ്പെടുത്തുന്നത് കിവീസിന്റെ ശീലമാണെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസ താരം കോട്‌ലി ആംബ്രോസ്. വളരെ ഒത്തൊരുമയുള്ള ടീമാണ് ന്യൂസീലന്‍ഡിന്റേതെന്നും ആംബ്രോസ് ചൂണ്ടിക്കാട്ടുന്നു.

'ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റ് സമനിലയിലായത് എല്ലാവരും കണ്ടതാണ്. ന്യൂസീലന്‍ഡ് മനോഹരമായാണ് കളിച്ചത്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ഇരു ടീമിനും എളുപ്പമാവില്ല. ഇന്ത്യയെയാണ് ആദ്യം ഫേവറേറ്റുകളായി കരുതിയിരുന്നത്. എന്നാല്‍ ന്യൂസീലന്‍ഡിനെ നിസാരരായി തള്ളിക്കളയാനാവില്ല. വലിയ മത്സരങ്ങളില്‍ എതിരാളിരളെ നിരാശപ്പെടുത്തുന്നവരാണവര്‍'-കോട്‌ലി ആംബ്രോസ് പറഞ്ഞു.

virat-kane

ക്രിക്കറ്റെന്നത് മൈതാനത്ത് കളിക്കേണ്ടതാണ്. അല്ലാതെ പേപ്പറില്‍ കളിക്കേണ്ടതല്ല. ന്യൂസീലന്‍ഡ് ശക്തമായ വെല്ലുവിളിയായിത്തന്നെയായിരിക്കും മത്സരത്തെ കണ്ടിരിക്കുക. സത്യസന്ധമായി പറഞ്ഞാല്‍ വലിയ പ്രതീക്ഷയോടെയാണ് ഈ മത്സരത്തെ നോക്കിക്കാണുന്നത്. ഇന്ത്യയെ സംബന്ധിച്ച് എളുപ്പത്തില്‍ തോല്‍പ്പിക്കാവുന്ന ടീമല്ല ന്യൂസീലന്‍ഡ്.

ഇന്ത്യക്ക് മികച്ച ടീമുണ്ടെന്ന് എല്ലാവര്‍ക്കും അറിയാവുന്നതാണ്. ന്യൂസീലന്‍ഡ് നിരയില്‍ അത്ര വലിയ താരങ്ങളൊന്നും കാണില്ല. എന്നാല്‍ ജയിക്കാനായി എന്നും അവര്‍ ഒരു വഴി കാണും. അവരുടെ കഴിവിന്റെ പരമാവധി ഒന്നിച്ച് അവര്‍ കളിക്കും. അതാണ് ഇരു ടീമും തമ്മിലുള്ള വ്യത്യാസം-കോട്‌ലി ആംബ്രോസ് പറഞ്ഞു. നിലവില്‍ ഇംഗ്ലണ്ടിനെതിരേ ടെസ്റ്റ് പരമ്പര കളിക്കുന്നത് ന്യൂസീലന്‍ഡിനെ സംബന്ധിച്ച് വലിയ ഗുണം ചെയ്യും.

കെയ്ന്‍ വില്യംസണിന് ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റ് കളിക്കാനാവാത്തത് വലിയ നിരാശയുണ്ടാക്കുന്നു. ഫൈനലിന് മുമ്പ് വലിയൊരു പരിശീലനമാണ് നഷ്ടമാകുന്നത്. ദൗര്‍ഭാഗ്യവശാല്‍ അവനത് സാധിക്കുന്നില്ല. അവര്‍ പ്രതിഭാശാലിയായ താരമാണ്. കൈമുട്ട് ശരിയായാല്‍ ഫൈനലിന് മുന്നോടിയായി കഠിന പരിശീലനം അവന്‍ നടത്തുമെന്നുറപ്പാണെന്നും ആംബ്രോസ് കൂട്ടിച്ചേര്‍ത്തു.

ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റിനിടെ കൈമുട്ടിന് പരിക്കേറ്റതിനാലാണ് വില്യംസണ്‍ രണ്ടാം മത്സരത്തില്‍ നിന്ന് വിട്ട്‌നില്‍ക്കുന്നത്. ഇന്ത്യക്കെതിരേ വില്യംസണിന്റെ ബാറ്റിങ് പ്രകടനം ന്യൂസീലന്‍ഡിനെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടതാണ്.

Story first published: Friday, June 11, 2021, 15:18 [IST]
Other articles published on Jun 11, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+