WTC 2021 Final: കലാശപ്പോരാട്ടത്തിന് മുമ്പ് ഇന്ത്യ ഉത്തരം കണ്ടെത്തേണ്ട മൂന്ന് കാര്യങ്ങളിതാ
മുംബൈ: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനല്‍ പോരാട്ടത്തിനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യ. ജൂണ്‍ 18ന് നടക്കുന്ന ഫൈനലില്‍ ന്യൂസീലന്‍ഡാണ് ഇന്ത്യയുടെ എതിരാളികള്‍. ഇംഗ്ലണ്ടാണ് മത്സര വേദി. അതിനാല്‍ത്തന്നെ ഇന്ത്യക്ക് കാര്യങ്ങള്‍ എളുപ്പമല്ല. വേഗ മൈതാനത്ത് ഇന്ത്യയുടെ പ്രകടനം കണ്ടറിയണം. ഈ പരമ്പരയ്ക്ക് ശേഷം ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സര ടെസ്റ്റ് പരമ്പരയും ഇന്ത്യ കളിക്കുന്നുണ്ട്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ അഭിമാന പോരാട്ടമാണെന്നിരിക്കെ ഫൈനലിന് മുമ്പ് ഇന്ത്യ ഉത്തരം കണ്ടെത്തേണ്ട മൂന്ന് കാര്യങ്ങളിതാ.

പേസ് കൂട്ടുകെട്ടില്‍ ആരൊക്കെ?
ഇംഗ്ലണ്ട് പിച്ചില്‍ പേസ് ബൗളര്‍മാരുടെ പ്രകടനം നിര്‍ണ്ണായകമാണ്. ട്രന്റ് ബോള്‍ട്ട്,ടിം സൗത്തി,നെയ്ല്‍ വാഗ്നര്‍ തുടങ്ങി കരുത്തുറ്റ പേസ് നിര ന്യൂസീലന്‍ഡിനുള്ളതിനാല്‍ തിരിച്ചടിക്കാന്‍ ഏറ്റവും മികച്ചതിനെത്തന്നെ ഇന്ത്യ കളത്തിലിറക്കേണ്ടതായുണ്ട്. മുഹമ്മദ് ഷമി,ജസ്പ്രീത് ബുംറ,ഇഷാന്ത് ശര്‍മ,മുഹമ്മദ് സിറാജ്,ഉമേഷ് യാദവ് എന്നിവരാണ് ടീമിലെ പ്രധാന പേസര്‍മാര്‍. ഇതില്‍ ആരെ പ്ലേയിങ് 11ല്‍ ഉള്‍പ്പെടുത്തുമെന്നത് ഇന്ത്യയെ കുഴപ്പിക്കുന്ന ചോദ്യമാണ്.

നിലവിലെ ഫോം പരിഗണിക്കുമ്പോള്‍ ഇഷാന്തിനും ബുംറയ്ക്കുമൊപ്പം മുഹമ്മദ് സിറാജിന് അവസരം ലഭിക്കേണ്ടതാണ്. ഓസ്‌ട്രേലിയയില്‍ അഞ്ച് വിക്കറ്റ് പ്രകടനമടക്കം ഗംഭീര പ്രകടനമാണ് സിറാജ് കാഴ്ചവെച്ചത്. എന്നാല്‍ സീനിയര്‍ പേസര്‍മാരായ മുഹമ്മദ് ഷമിയേയും ഉമേഷ് യാദവിനെയും പുറത്തിരുത്തുകയും പ്രയാസമുള്ള കാര്യമാണ്. ഷമി അല്ലെങ്കില്‍ സിറാജ്,ഇവരില്‍ ആരാവും മൂന്നാം പേസറായി വേണ്ടതെന്നതാണ് പ്രധാന പ്രശ്‌നം. ഇന്ത്യ നാല് പേസര്‍മാരെ പരിഗണിച്ചാല്‍ ഉമേഷ് പുറത്തിരിക്കാനാണ് സാധ്യത.

ജഡേജയേയും അശ്വിനേയും ഒന്നിച്ച് കളിപ്പിക്കണോ?
ഇംഗ്ലണ്ടിലെ പേസ് പിച്ചില്‍ രണ്ട് സ്പിന്നര്‍മാരെ കളിപ്പിക്കാന്‍ ഇന്ത്യ തയ്യാറാവുമോ?ഇല്ലെങ്കില്‍ ആര്‍ അശ്വിന്‍ രവീന്ദ്ര ജഡേജ എന്നിവരില്‍ ആരെ കളിപ്പിക്കും? ഈ രണ്ട് ചോദ്യവും ഇന്ത്യയെ കുഴപ്പിക്കുന്നതാണ്. രണ്ട് പേരും ഓള്‍റൗണ്ടര്‍മാരാണ്. രണ്ട് പേരും ടീമിന്റെ അഭിവാജ്യ ഘടകവുമാണ്. അതിനാല്‍ത്തന്നെ മൂന്ന് പേസ് ബൗളര്‍മാരും രണ്ട് സ്പിന്നര്‍മാരും ഉള്‍പ്പെടുന്ന ബൗളിങ് കൂട്ടുകെട്ടാവും ഇന്ത്യ ഇറക്കാന്‍ സാധ്യത. ഇരുവരും ഒന്നിച്ച് കളിക്കുന്നത് ടീമിന്റെ ബാറ്റിങ് കരുത്തും ഉയര്‍ത്തുമെന്നതിനാല്‍ ഇരുവരെയും ഒന്നിച്ച് കളിപ്പിക്കാനാണ് സാധ്യത.

രോഹിതിന്റെ സഹ ഓപ്പണറാര്?
ഓപ്പണിങ്ങില്‍ രോഹിത് ശര്‍മ സ്ഥാനം ഉറപ്പിക്കുമ്പോള്‍ നോണ്‍സ്‌ട്രൈക്കിലെ പങ്കാളിയാരെന്നത് വലിയ ചോദ്യമാണ്. ഇംഗ്ലണ്ടിനെതിരേ നാട്ടില്‍ നടന്ന പരമ്പരയിലും ഓസ്‌ട്രേലിയന്‍ പര്യടനത്തിലും രോഹിതിനൊപ്പം ശുഭ്മാന്‍ ഗില്ലിനാണ് അവസരം നല്‍കിയത്. എന്നാല്‍ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ കെ എല്‍ രാഹുല്‍,മായങ്ക് അഗര്‍വാള്‍ എന്നിവരും അവസരം തേടുമ്പോള്‍ ആരെ രോഹിതിനൊപ്പം പരിഗണിക്കുമെന്നത് ടീം മാനേജ്‌മെന്റിന് തലവേദന ഉണ്ടാക്കുന്ന ചോദ്യമാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications