For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

WTC 2021: മുന്‍തൂക്കം ന്യൂസീലന്‍ഡിന്, എന്നാല്‍ വെല്ലുവിളിക്കനുസരിച്ച് ഇന്ത്യ ഉയരും- പുജാര

സതാംപ്റ്റന്‍: ഐസിസിയുടെ പ്രഥമ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനുള്ള അവസാന ഘട്ട തയ്യാറെടുപ്പിലാണ് ഇന്ത്യ. ഈ മാസം 18ന് നടക്കുന്ന കലാശപ്പോരാട്ടത്തില്‍ കരുത്തരായ ന്യൂസീലന്‍ഡാണ് ഇന്ത്യയുടെ എതിരാളികള്‍. ഫൈനലിന് മുന്നോടിയായി ഇംഗ്ലണ്ടിനെതിരേ ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര നേടിയെത്തുന്ന ന്യൂസീലന്‍ഡ് ഇന്ത്യക്ക് കടുത്ത വെല്ലുവിളി ഉയര്‍ത്തുമെന്നുറപ്പാണ്. ശക്തമായ ബാറ്റിങ്,ബൗളിങ് നിര ന്യൂസീലന്‍ഡിനുണ്ട്.

ഇപ്പോഴിതാ നിലവിലെ സാഹചര്യത്തില്‍ മുന്‍തൂക്കം ന്യൂസീലന്‍ഡിനാണെങ്കിലും വെല്ലുവിളിക്കനുസരിച്ച് ഉയരാന്‍ കെല്‍പ്പുള്ള നിരയാണ് ഇന്ത്യയുടേതെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് ഇന്ത്യയുടെ ബാറ്റിങ് നെടുന്തൂണായ ചേതേശ്വര്‍ പുജാര. ഇംഗ്ലണ്ടില്‍ നടക്കുന്ന ഫൈനലിന് മുമ്പ് സന്നാഹ മത്സരം കളിക്കാന്‍ അവസരം ലഭിക്കാത്ത ഇന്ത്യ ഇരു ടീമായി തിരഞ്ഞ് പരിശീലനം നടത്തിയാണ് കലാശപ്പോരിന് തയ്യാറെടുക്കുന്നത്.

cheteshwarpujaratest

'ഫൈനലിന് മുമ്പായി ഇംഗ്ലണ്ടില്‍ രണ്ട് മത്സരങ്ങള്‍ കളിക്കാന്‍ സാധിച്ചത് തീര്‍ച്ചയായും ന്യൂസീലന്‍ഡിന് മുന്‍തൂക്കം നല്‍കും. എന്നാല്‍ ഫൈനലില്‍ ഞങ്ങളുടെ കഴിവിന്റെ പരമാവധി പുറത്തെടുക്കും. ചാമ്പ്യന്‍ഷിപ്പ് നേടാന്‍ കഴിവുള്ള ടീമാണ് ഞങ്ങളുടേതെന്ന് ഉറപ്പുണ്ട്. അതിനാല്‍ത്തന്നെ ആശങ്കകളില്ല. ഞങ്ങള്‍ക്ക് മുന്നില്‍ ലഭിച്ച ദിവസങ്ങള്‍ മികച്ച മുന്നൊരുക്കം നടത്തുകയെന്നതില്‍ മാത്രമാണ് ശ്രദ്ധ. ടീം തിരഞ്ഞ് പരിശീലനം നടത്തുന്നത് താരങ്ങളെ സഹായിക്കും. ഈ ദിവസങ്ങളെ നന്നായി ഉപയോഗപ്പെടുത്താന്‍ സാധിച്ചാല്‍ ഫൈനലില്‍ അവസരത്തിനൊത്ത് ഉയരാനാവുമെന്ന് ഉറപ്പുണ്ട്'-പുജാര പറഞ്ഞു.

ഇംഗ്ലണ്ടില്‍ ഇന്ത്യ വലിയ പ്രതീക്ഷ വെക്കുന്ന താരമാണ് പുജാര. വിക്കറ്റ് നഷ്ടപ്പെടുത്താതെ ഏറെ നേരം ക്രീസില്‍ ചിലവിടാനുള്ള മിടുക്ക് പുജാരയ്ക്കുണ്ട്. അതിനാല്‍ത്തന്നെ അദ്ദേഹത്തിന്റെ വിക്കറ്റ് ഇന്ത്യക്ക് വളരെ പ്രധാനപ്പെട്ടതാണ്. ഇംഗ്ലണ്ട് കളിച്ച് മികവ് തെളിയിക്കാന്‍ പുജാരയ്ക്ക് സാധിച്ചിട്ടുണ്ട്. കൗണ്ടി ക്രിക്കറ്റിലും അദ്ദേഹം കളിച്ചിട്ടുണ്ട്. ഇതെല്ലാം ഫൈനലിലും തിളങ്ങാന്‍ അദ്ദേഹത്തെ സഹായിച്ചേക്കും.

ഇംഗ്ലണ്ടില്‍ ബാറ്റ്‌സ്മാനെ കാത്തിരിക്കുന്ന വെല്ലുവിളി കാലാവസ്ഥയാണെന്നും പുജാര അഭിപ്രായപ്പെട്ടു. മാറുന്ന കാലാവസ്ഥക്കനുസരിച്ച് ബാറ്റിങ് ശൈലി മാറ്റുകയെന്നത് വളരെ വെല്ലുവിളിയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ' ഒരു ദിവസം തന്നെ വ്യത്യസ്ത കാലാവസ്ഥ ഉണ്ടാകുന്നതാണ് ബാറ്റ്‌സ്മാനെ സംബന്ധിച്ച് ഏറ്റവും വെല്ലുവിളിയായ കാര്യം. മഴപെയ്താല്‍ കളിനിര്‍ത്തിവെക്കും. പിന്നീട് ബാറ്റിങ് തുടരുമ്പോള്‍ ബാറ്റ്‌സ്മാന് വളരെ പ്രയാസം നേരിടും. അതിനാല്‍ത്തന്നെ ഈ സാഹചര്യം മാറ്റത്തിനനുസരിച്ച് വെല്ലുവിളി മനസിലാക്കി കളിക്കുകയാണ് വേണ്ടത്. മാനസികമായി ശക്തമായിരിക്കണം'-പുജാര കൂട്ടിച്ചേര്‍ത്തു.

ബൗളിങ്ങില്‍ ഇന്ത്യക്ക് ആശങ്ക കുറവാണെങ്കിലും രോഹിത് ശര്‍മ,വിരാട് കോലി,ചേതേശ്വര്‍ പുജാര,അജിന്‍ക്യ രഹാനെ എന്നീ സീനിയര്‍ താരങ്ങളുടെ ബാറ്റിങ് പ്രകടനം ഇന്ത്യയെ സംബന്ധിച്ച് നിര്‍ണ്ണായകമാണ്. റിഷഭ് പന്തിന്റെ ഫോമും മധ്യനിരയിലെ ഓള്‍റൗണ്ടര്‍മാരുടെ പ്രകടനവും മത്സരഫലത്തില്‍ നിര്‍ണ്ണായകമാവും.

Story first published: Monday, June 14, 2021, 15:06 [IST]
Other articles published on Jun 14, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+