WTC 2021: ഐസിസി കിരീടത്തിനായുള്ള കാത്തിരിപ്പ് കോലി അവസാനിപ്പിക്കുമോ? ബ്രെറ്റ് ലീ പറയുന്നു
സിഡ്‌നി: ഇന്ത്യയും ന്യൂസീലന്‍ഡും തമ്മിലുള്ള ലോകടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനായുള്ള കാത്തിരിപ്പിലാണ് ക്രിക്കറ്റ് ലോകം. ജൂണ്‍ 18ന് സതാംപ്റ്റണിലാണ് മത്സരം നടക്കുന്നത്. ഇംഗ്ലണ്ടിലെ വേഗ പിച്ചിലാണ് മത്സരമെന്നത് ഇന്ത്യയെ സംബന്ധിച്ച് കൂടുതല്‍ വെല്ലുവിളിയാവുന്നു. കെയ്ന്‍ വില്യംസണ്‍ നായകനായുള്ള ന്യൂസീലന്‍ഡ് നിസാര എതിരാളികളല്ല. അതിനാല്‍ത്തന്നെ സൂപ്പര്‍ പോരാട്ടമാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.
ക്യാപ്റ്റനെന്ന നിലയില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലിയുടെ പേരില്‍ മികച്ച റെക്കോഡുണ്ടെങ്കിലും ഇതുവരെയായിട്ടും ഒരു ഐസിസി കിരീടം സ്വന്തമാക്കാനായിട്ടില്ല.ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലൂടെ കോലി ഈ കാത്തിരിപ്പ് അവസാനിപ്പിക്കുമോയെന്നറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ഇപ്പോഴിതാ കോലിയുടെ ക്യാപ്റ്റന്‍സിയില്‍ ഇന്ത്യ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് നേടുമോയെന്നത് സംബന്ധിച്ച് തന്റെ അഭിപ്രായം വ്യക്തമാക്കിയിരിക്കുകയാണ് മുന്‍ ഓസീസ് പേസര്‍ ബ്രെറ്റ് ലീ.

'രണ്ട് നായകന്മാരും കിരീടം ഉയര്‍ത്തണമെന്ന് ആഗ്രഹിക്കുന്നവരാണ്. ഇന്ത്യന്‍ നായകന്‍ വിരാട് കോലിയെക്കുറിച്ച് പറഞ്ഞാല്‍ പ്രതിഭാശാലിയായ താരമാണ്. ടീമില്‍ വലിയ സ്വാധീനം ചെലുത്തുന്ന താരമാണ്.ലോകോത്തര ബാറ്റ്‌സ്മാനാണ്. ടെസ്റ്റ് ക്രിക്കറ്റിനെ വളരെ പ്രാധാന്യത്തോടെയാണ് ഇന്ത്യയിലെ താരങ്ങളും ആരാധകരുമെല്ലാം കാണുന്നത്. ഈ പിന്തുണ അവരുടെ പ്രകടനം മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു.
വലിയ മത്സരങ്ങളില്‍ കോലി അവസരത്തിനൊത്ത് ഉയരുമെന്ന് നമുക്കെല്ലാം അറിയാം. എല്ലാവരും പറയുന്നപോലെ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലെ പ്രഥമ ജേതാക്കള്‍ ഇന്ത്യയാവാന്‍ കോലി ആഗ്രഹിക്കുന്നു.അത് തന്നെ സംഭവിക്കുമെന്നാണ് കരുതുന്നത്. ഫൈനല്‍ ആസ്വദിക്കണമെന്നാണ് കോലി അവസാനമായി പറഞ്ഞത്'-ബ്രെറ്റ് ലീ പറഞ്ഞു.
കോലിയും വില്യംസണും തമ്മിലുള്ള ക്യാപ്റ്റന്‍സിയിലെ വ്യത്യാസങ്ങളെക്കുറിച്ചും ബ്രെറ്റ് ലീ പറഞ്ഞു. 'വലിയ ക്രിക്കറ്റ് ബുദ്ധിയുള്ള താരമാണ് വില്യംസണ്‍. അല്‍പ്പനാള്‍ മുമ്പ് വില്യംസണുമായി സമയം ചിലവിടാന്‍ സാധിച്ചിരുന്നു.നല്ല സുഹൃത് ബന്ധം സ്ഥാപിക്കാന്‍ സാധിച്ചു.ശാന്തനാണ്.അതിനാല്‍ത്തന്നെ വിരസത തോന്നിപ്പിക്കാത്ത നായകനാണ്. ശാന്തതയോടെ കളിക്കുകയെന്ന് ശൈലി അവന്റെ ടീമിനോട് യോജിക്കുന്നതാണ്'-ബ്രെറ്റ് ലീ പറഞ്ഞു.
കോലി ആക്രമണോത്സുകതയുള്ള ക്യാപ്റ്റനാണ്. ആക്രമണോത്സുകതയാണോ ശാന്തതയാണോ ജയിക്കുകയെന്ന് കണ്ടറിയാം.കാരണം ഇവര്‍ രണ്ട് പേരും രണ്ട് തരത്തിലുള്ളവരാണ്. ആരാണ് ഒന്നാമനാവുകയെന്നത് ആശ്ചര്യം ഉയര്‍ത്തുന്ന കാര്യമാണെന്നും ബ്രെറ്റ് ലീ പറഞ്ഞു. ഇംഗ്ലണ്ടിലാണ് മത്സരമെന്നത് പിച്ചിന്റെ സാഹചര്യം കിവീസിന് മുന്‍തൂക്കം നല്‍കുന്നു. നിലവില്‍ ഇംഗ്ലണ്ടിനെതിരേ ന്യൂസീലന്‍ഡ് പരമ്പര കളിക്കുകയാണ്. അതിനാല്‍ത്തന്നെ ഇത് വേഗത്തില്‍ പിച്ചുമായി പൊരുത്തപ്പെടാന്‍ കിവീസ് താരങ്ങളെ സഹായിച്ചേക്കും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications