Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

'ഏത് സാഹചര്യത്തിലും തിളങ്ങാന്‍ കെല്‍പ്പുള്ള ബൗളിങ് നിര'; ഇന്ത്യയെ പ്രശംസിച്ച് ബ്രണ്ടന്‍ മക്കല്ലം

വെല്ലിങ്ടണ്‍: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ പ്രഥമ ഫൈനലിനായുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യയും ന്യൂസീലന്‍ഡും.സതാംപ്റ്റണില്‍ നടക്കുന്ന മത്സരത്തിന് മുന്നോടിയായി ഇംഗ്ലണ്ടിനെതിരേ ന്യൂസീലന്‍ഡ് ടെസ്റ്റ് പരമ്പര കളിക്കുമ്പോള്‍ പരിശീലന മത്സരമില്ലാതെയാണ് ഇന്ത്യ കലാശപ്പോരിനിറങ്ങുന്നത്. ഇംഗ്ലണ്ടിലെ സാഹചര്യം എക്കാലത്തും ഇന്ത്യക്ക് വെല്ലുവിളിയാണെങ്കിലും ഇത്തവണ മികച്ച ബൗളിങ് നിര ഒപ്പമുള്ളതും ഓസ്‌ട്രേലിയയില്‍ ടെസ്റ്റ് പരമ്പര നേടിയതുമെല്ലാം ഇന്ത്യയുടെ ആത്മവിശ്വാസം ഉയര്‍ത്തുന്നു.

സാഹചര്യങ്ങളും മുന്‍ കണക്കുകളും ന്യൂസീലന്‍ഡിന് അനുകൂലമാണെങ്കിലും ഇന്ത്യക്ക് പ്രതീക്ഷയേറെയാണ്. ഇപ്പോഴിതാ ഏത് സാഹചര്യത്തിലും തിളങ്ങാന്‍ കെല്‍പ്പുള്ള ശക്തമായ ബൗളിങ് നിരയാണ് ഇന്ത്യയുടേതെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ന്യൂസീലന്‍ഡ് നായകനും വിക്കറ്റ് കീപ്പറുമായ ബ്രണ്ടന്‍ മക്കല്ലം. സ്‌പോര്‍ട്‌സ് ടുഡെയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇന്ത്യയുടെ ബൗളിങ് നിരയെ മക്കല്ലം പ്രശംസിച്ചത്.

brendonmccullum

'ഞാന്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഉണ്ടായിരുന്ന സമയത്തെക്കുറിച്ച് മാത്രമാണ് എനിക്ക് അഭിപ്രായം പറയാനാവുക. കപില്‍ ദേവ്,ജവഗല്‍ ശ്രീനാഥ് തുടങ്ങിയ നിരവധി താരങ്ങള്‍ ഇന്ത്യക്കുണ്ടായിരുന്നു. എന്നാല്‍ 20 വര്‍ഷത്തിനുള്ളിലെ മികച്ച ബൗളിങ് നിര ഇപ്പോഴത്തെയാണെന്ന് കരുതുന്നു. ആര്‍ അശ്വിനും രവീന്ദ്ര ജഡേജയും സ്പിന്നിലും മികവ് കാട്ടുന്നു. ഏത് സാഹചര്യത്തിലും കളിച്ച് മികവ് കാട്ടാന്‍ സാധിക്കുന്ന ബൗളിങ് നിരയാണിത്'-മക്കല്ലം പറഞ്ഞു.

ഇന്ത്യയുടെ പേസ് ബൗളിങ് നിര വിദേശ പിച്ചുകളില്‍ മികച്ച പ്രകടനമാണ് നടത്തുന്നത്. ഇഷാന്ത് ശര്‍മ,മുഹമ്മദ് ഷമി,ജസ്പ്രീത് ബുംറ,ഉമേഷ് യാദവ് എന്നിവരെല്ലാം പേസിനെ തുണയ്ക്കുന്ന വിദേശ മൈതാനങ്ങളില്‍ ആതിഥേയരുടെ പേടി സ്വപ്‌നമാണ്. ഓള്‍റൗണ്ട് മികവ് കാട്ടുന്ന അശ്വിനും ജഡേജയും മത്സര ഗതിയെ മാറ്റിമറിക്കാന്‍ കെല്‍പ്പുള്ളവരാണ്.

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ബാറ്റിങ്ങില്‍ ശോഭിക്കാനായാല്‍ ഇന്ത്യയുടെ കിരീട സാധ്യത ഉയരും.രോഹിത് ശര്‍മ,വിരാട് കോലി,ചേതേശ്വര്‍ പുജാര,അജിന്‍ക്യ രഹാനെ,റിഷഭ് പന്ത് എന്നിവരിലാണ് ബാറ്റിങ്ങിലെ പ്രതീക്ഷ. ഇവരെല്ലാം മികച്ച പ്രകടനമാണ് സമീപകാലത്തായി നടത്തുന്നത്. എന്നാല്‍ പ്രധാനപ്പെട്ട ഐസിസി ടൂര്‍ണമെന്റുകളില്‍ ന്യൂസീലന്‍ഡിനോട് തോറ്റാണ് ഇന്ത്യക്ക് ശീലം. ഈ ചരിത്രം തിരുത്താനുറച്ചാവും ഇത്തവണ വിരാട് കോലിയും സംഘവുമിറങ്ങുക.

എന്നാല്‍ ന്യൂസീലന്‍ഡ് നിസാര എതിരാളികളല്ല. മികച്ച ഫോമിലുള്ള ടിം സൗത്തി,ട്രന്റ് ബോള്‍ട്ട്,കെയ്ല്‍ ജാമിസന്‍ പേസ് നിര ഇന്ത്യക്ക് വലിയ വെല്ലുവിളിയാവും. വില്യംസണൊപ്പം ടോം ലാദം,റോസ് ടെയ്‌ലര്‍ എന്നിവരുടെ ബാറ്റിങ്ങും ഇന്ത്യക്ക് തലവേദനയായേക്കാം.

Story first published: Wednesday, June 9, 2021, 14:35 [IST]
Other articles published on Jun 9, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+