വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

WTC 2021 fINAL: അടുത്ത 10 വര്‍ഷത്തിനുള്ളില്‍ റിഷഭ് പന്ത് ഒരു സൂപ്പര്‍ സ്റ്റാറാവും- ബ്രാഡ് ഹോഗ്

സിഡ്‌നി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ അഭിവാജ്യ ഘടകമായി ചുരുങ്ങിയ കാലംകൊണ്ട് മാറിയ താരമാണ് റിഷഭ് പന്ത്. എംഎസ് ധോണിയെന്ന ഇതിഹാസം ഒഴിച്ചിട്ട ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്ക് വരികയും താന്‍ പകരക്കാരനാണെന്ന് പ്രകടനത്തിലൂടെയും തെളിയിക്കാന്‍ സാധിച്ച താരമാണ് റിഷഭ്. വിക്കറ്റ് കീപ്പിങ്ങിലും ബാറ്റിങ്ങിലും റിഷഭ് അത്ഭുതപ്പെടുത്തുകയാണ്. ഇംഗ്ലണ്ടിലും ഓസ്‌ട്രേലിയയിലും ടെസ്റ്റ് സെഞ്ച്വറി നേടിയ ഏക ഇന്ത്യന്‍ കീപ്പറാണ് റിഷഭ്.

ഇന്ത്യയുടെ ഭാവിനായകനെന്ന് പോലും വിലയിരുത്തപ്പെടുന്ന റിഷഭ് കോപ്പീബുക്ക് ശൈലികളെ പൊളിച്ചെഴുതുന്ന ബാറ്റിങ് ശൈലിയുള്ള താരമാണ്. ഇതിനോടകം ഇന്ത്യന്‍ ടീമിന്റെ എക്‌സ് ഫാക്ടറാകാന്‍ സാധിച്ച റിഷഭ് പന്തിനെ വാനോളം പ്രശംസിച്ചിരിക്കുകയാണ് മുന്‍ ഓസീസ് ഇടം കൈയന്‍ സ്പിന്നര്‍ ബ്രാഡ് ഹോഗ്. അടുത്ത 10 വര്‍ഷത്തിനുള്ളില്‍ സൂപ്പര്‍ സ്റ്റാറായി റിഷഭ് മാറുമെന്നാണ് ബ്രാഡ് ഹോഗ് അഭിപ്രായപ്പെട്ടത്.

rishabpanttest

'ഇംഗ്ലണ്ടിലെ ഡ്യൂക്‌സ് പന്തിലെ സ്വിങ് ചെയ്യുന്ന സാഹചര്യത്തില്‍ അവന്‍ തന്റെ പദ്ധതികളില്‍ മാറ്റം വരുത്തുന്നത് എങ്ങനെയെന്ന് കാണാന്‍ ആകാംക്ഷയുണ്ട്. തന്റെ ആക്രമണ ശൈലിയിലോ അത് പ്രതിരോധിച്ചോ അവന്‍ മുന്നോട്ട് പോവുകയെന്നറിയണം. അടുത്ത 10 വര്‍ഷത്തിനുള്ളില്‍ സൂപ്പര്‍ സ്റ്റാറായി അവന്‍ മാറും'-ബ്രാഡ് ഹോഗ് പറഞ്ഞു.

ജെയിംസ് ആന്‍ഡേഴ്‌സണ്‍,ജോഫ്രാ ആര്‍ച്ചര്‍ തുടങ്ങിയ അതിവേഗ പേസര്‍മാര്‍ക്കെതിരേ റിവേഴ്‌സ് സ്‌കൂപ്പ് കളിച്ച് ബൗണ്ടറി നേടിയ റിഷഭ് പരിശീലക മത്സരത്തില്‍ 94 പന്തില്‍ പുറത്താവാതെ 121 റണ്‍സ് നേടിയാണ് ഇംഗ്ലണ്ടിനെതിരേ ഇറങ്ങുന്നത്. ഓസ്‌ട്രേലിയയില്‍ കണ്ട ബാറ്റിങ് പ്രകടനം അദ്ദേഹം ആവര്‍ത്തിക്കുമെന്ന് തന്നെ പ്രതീക്ഷിക്കാം. ഇതിന് മുമ്പ് ഇംഗ്ലണ്ട് സാഹചര്യത്തില്‍ കളിച്ച് സെഞ്ച്വറി നേടാന്‍ റിഷഭിന് സാധിച്ചിട്ടുള്ളതിനാല്‍ വലിയ ആത്മവിശ്വാസത്തോടെയാണ് റിഷഭ് ഇറങ്ങുക.

തങ്ങള്‍ ഏറ്റവും കൂടുതല്‍ ലക്ഷ്യം വെക്കുന്നത് റിഷഭ് പന്തിനെയാണെന്ന് ന്യൂസീലന്‍ഡ് താരങ്ങള്‍ തന്നെ വ്യക്തമാക്കവെ ഇന്ത്യയുടെ എക്‌സ് ഫാക്ടര്‍ റിഷഭ് തന്നെയാണ്. മധ്യനിരയിലെത്തി റിഷഭ് നടത്തുന്ന പ്രകടനം മത്സര ഫലത്തെ തന്നെ മാറ്റി മറിക്കുന്നതാണ്. ഓസ്‌ട്രേലിയയിലെ ഗാബയില്‍ ജയിച്ച് ഇന്ത്യ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി നേടിയത് റിഷഭിന്റെ ബാറ്റിങ് കരുത്തിലാണ്.

റിഷഭിന്റെ ബാറ്റിങ്ങിലെ ഒരു പ്രശ്‌നവും ബ്രാഡ് ഹോഗ് ചൂണ്ടിക്കാട്ടി. വലം കൈയന്‍ സ്വിങ് ബൗളര്‍മാരെ നേരിടുന്നത് റിഷഭിനെ സംബന്ധിച്ച് വലിയ പ്രശ്‌നമാണ്. സ്വിങ്ങില്‍ ഷോട്ട് തിരഞ്ഞെടുപ്പ് വളരെ പ്രധാനപ്പെട്ടതാണെന്നും ഹോഗ് ചൂണ്ടിക്കാട്ടി.

Story first published: Sunday, June 20, 2021, 15:36 [IST]
Other articles published on Jun 20, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X