For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

WTC 2021 Final: ഇന്ത്യന്‍ താരങ്ങളെ വീട്ടിലെത്തി കോവിഡ് പരിശോധിക്കും, ആരോഗ്യ സംഘത്തെ ഒരുക്കി ബിസിസിഐ

മുംബൈ: കോവിഡ് 19 വ്യാപനം ഇന്ത്യയില്‍ ശക്തമായി തുടരുകയാണ്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണിനിടെ താരങ്ങള്‍ക്ക് കോവിഡ് ബാധിച്ചതോടെ ടൂര്‍ണമെന്റ് പാതി വഴിയില്‍ റദ്ദാക്കിയിരുന്നു. ഇതോടെ നിലവില്‍ താരങ്ങളെല്ലാം വീടുകളില്‍ കുടുംബത്തോടൊപ്പമാണുള്ളത്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലും ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സര ടെസ്റ്റ് പരമ്പരയുമാണ് ഇന്ത്യക്ക് മുന്നിലുള്ള അടുത്ത വെല്ലുവിളികള്‍. ഇതിന് മുന്നോടിയായി ഇന്ത്യയില്‍ എട്ട് ദിവസവും ഇംഗ്ലണ്ടില്‍ 10 ദിവസവും താരങ്ങള്‍ ക്വാറന്റെയ്‌നില്‍ കഴിയും.

ജൂണ്‍ രണ്ടിനാണ് ടൂര്‍ണമെന്റിനായി ഇന്ത്യ ഇംഗ്ലണ്ടിലേക്ക് തിരിക്കുന്നത്. ഇതിന് മുന്നിലായി മുഴുവന്‍ താരങ്ങളെയും പരിശോധിച്ച് കോവിഡില്ലെന്ന് ഉറപ്പുവരുത്തി താരങ്ങളെ ബയോബബിള്‍ സുരക്ഷയില്‍ പ്രവേശിപ്പിക്കണം. അതിനായി താരങ്ങളുടെ വീടുകളിലെത്തി കോവിഡ് പരിശോധന നടത്താന്‍ മെഡിക്കല്‍ സംഘത്തെ നിയോഗിച്ചിരിക്കുകയാണ് ബിസിസി ഐ.

bcci

ഇതു പ്രകാരം താരങ്ങളുടെ വീടുകളിലെത്തുന്ന മെഡിക്കല്‍ സംഘം കുടുംബത്തിലെ എല്ലാവരെയും പരിശോധന നടത്തും. ജൂണില്‍ ഇംഗ്ലണ്ടിലേക്ക് പുറപ്പെടുന്ന ഇന്ത്യ ആഗസ്റ്റ് അവസാനത്തോടെയാവും ഇന്ത്യയിലേക്ക് തിരിച്ചെത്തുക. ഈ സാഹചര്യത്തില്‍ കുടുംബത്തെയും താരങ്ങള്‍ ഒപ്പം കൂട്ടിയേക്കും. അതിനാലാണ് എല്ലാവര്‍ക്കും കോവിഡ് പരിശോധന നടത്തുന്നത്.

നിലവില്‍ ഒട്ടുമിക്ക ഇന്ത്യന്‍ താരങ്ങളും കോവിഡിന്റെ ആദ്യ വാക്‌സിന്‍ എടുത്തിട്ടുണ്ട്. രണ്ടാം ഡോസ് വാക്‌സിന്‍ ഇംഗ്ലണ്ടില്‍ നിന്ന് സ്വീകരിക്കാനും സാധ്യതയുണ്ട്. ഈ മാസം 25ന് താരങ്ങളെ ബയോബബിള്‍ സുരക്ഷയില്‍ പ്രവേശിപ്പിക്കും. പിന്നീട് താരങ്ങള്‍ക്ക് പുറത്തേക്ക് പോകാന്‍ സാധിക്കില്ല. ജൂണ്‍ 18നാണ് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ നടക്കുന്നത്. ന്യൂസീലന്‍ഡാണ് എതിരാളികള്‍.

ആഗസ്റ്റ് നാലിനാണ് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര ആരംഭിക്കുന്നത്. നീണ്ട പരമ്പരയായതിനാല്‍ ഒട്ടുമിക്ക സൂപ്പര്‍ താരങ്ങളെയും ഉള്‍പ്പെടുത്തി ഇന്ത്യ ടീമിനെ പ്രഖ്യാപിച്ചിരുന്നു. ഐപിഎല്ലിനിടെ കോവിഡ് ബാധിച്ച വൃദ്ധിമാന്‍ സാഹക്ക് നിലവില്‍ രോഗം കുറഞ്ഞിട്ടുണ്ട്. പരിക്കേറ്റ കെ എല്‍ രാഹുലിനും പൂര്‍ണ്ണ കായിക ക്ഷമത വീണ്ടെടുത്താല്‍ ടീമിന്റെ ഭാഗമാവാം.

ഇന്ത്യയില്‍ കോവിഡ് വ്യാപനം രൂക്ഷമാണ്. ദിനംപ്രതി നാലര ലക്ഷത്തോളം ആളുകള്‍ക്കാണ് ഇന്ത്യയില്‍ കോവിഡ് ബാധിക്കുന്നത്. അതേ സമയം ഇംഗ്ലണ്ടില്‍ രോഗവ്യാപനതോത് കുറവാണ്. ഇവിടെയുള്ള 95 ശതമാനം ആളുകള്‍ക്കും വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ട്. ഈ വര്‍ഷം ഓഗസ്റ്റില്‍ ഇന്ത്യയില്‍ ടി20 ലോകകപ്പ് നടക്കേണ്ടതാണ്. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ മത്സര വേദി യുഎഇയിലേക്ക് മാറ്റാനും സാധ്യതയുണ്ട്.

Story first published: Thursday, May 13, 2021, 14:53 [IST]
Other articles published on May 13, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+