For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

WTC 2021 Final: '50 അടിച്ചാല്‍ സെഞ്ച്വറി ഉറപ്പ്', കണ്‍വേര്‍ഷന്‍ റേറ്റില്‍ ഈ അഞ്ച് പേര്‍ കേമന്മാര്‍

സതാംപ്റ്റന്‍: ഐസിസി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് 2021 ഫൈനലിലേക്ക് എത്തി നില്‍ക്കുകയാണ്. ജൂണ്‍ 18ന് ഇംഗ്ലണ്ടില്‍ നടക്കുന്ന കലാശപ്പോരാട്ടത്തില്‍ ഇന്ത്യയും ന്യൂസീലന്‍ഡുമാണ് കിരീടത്തിനായി ഏറ്റുമുട്ടുന്നത്. ടൂര്‍ണമെന്റിലെ ഒന്നാം സ്ഥാനക്കാരായി ഏറ്റവും വിജയ ശതമാനം നേടിയ ടീമെന്ന ബഹുമതിയോടെയാണ് ഇന്ത്യ ഫൈനലിലേക്കെത്തിയത്. എന്നാല്‍ ന്യൂസീലന്‍ഡ് നിസാരക്കാരല്ല. കെയ്ന്‍ വില്യംസണ്‍ നയിക്കുന്ന ടീമിനൊപ്പം കരുത്തുറ്റ നിര തന്നെയുണ്ട്.

ടെസ്റ്റില്‍ മികച്ച തുടക്കം ലഭിച്ചാല്‍ അത് അര്‍ധ സെഞ്ച്വറിയും സെഞ്ച്വറിയുമാക്കി മാറ്റുകയെന്നതിന് വളരെ പ്രാധാന്യമുണ്ട്. എന്നാല്‍ അത് അത്ര എളുപ്പമുള്ള കാര്യവുമല്ല. ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇത്തരത്തില്‍ കണ്‍വേര്‍ഷര്‍ റേറ്റില്‍ മുന്നിട്ട് നില്‍ക്കുന്ന അഞ്ച് താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.

ഫവാദ് അലം

ഫവാദ് അലം

പാകിസ്താന്‍ താരം ഫവാദ് അലം കണ്‍വേര്‍ഷന്‍ റേറ്റില്‍ 100 ശതമാനം ആണെന്ന് പറയാം. ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗമായി ആറ് മത്സരം കളിച്ചു. അതില്‍ 11 ഇന്നിങ്‌സില്‍ നിന്ന് 320 റണ്‍സാണ് താരം നേടിയത്. ഇതില്‍ രണ്ട് സെഞ്ച്വറിയും ഉള്‍പ്പെടും. അദ്ദേഹം അര്‍ധ സെഞ്ച്വറിയപ്പോഴെല്ലാം അത് സെഞ്ച്വറിയാക്കി മാറ്റാന്‍ ഫവാദിന് സാധിച്ചിരുന്നു. 35.55 ആണ് ശരാശരി. രണ്ട് തവണ ഫവാദ് പുറത്താവാതെയും തുടര്‍ന്നു.

മൊമിനുല്‍ ഹഖ്

മൊമിനുല്‍ ഹഖ്

ബംഗ്ലാദേശിന്റെ മൊമിനുല്‍ ഹഖിനും 100 ശതമാനം കണ്‍വേര്‍ഷന്‍ റേറ്റുണ്ട്. ഏഴ് മത്സരങ്ങളില്‍ നിന്ന് 534 റണ്‍സാണ് അദ്ദേഹം നേടിയത്. ഇതില്‍ രണ്ട് സെഞ്ച്വറിയും ഉള്‍പ്പെടും. 40 ആണ് ശരാശരി. 127 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. നിലയുറപ്പിച്ച് അര്‍ധ സെഞ്ച്വറി നേടിയപ്പോഴെല്ലാം സെഞ്ച്വറിയിലേക്കത് എത്തിക്കാന്‍ മൊമിനുല്‍ ഹഖിനും സാധിച്ചിരുന്നു.

കെയ്ന്‍ വില്യംസണ്‍

കെയ്ന്‍ വില്യംസണ്‍

ന്യൂസീലന്‍ഡ് നായകന്‍ കെയ്ന്‍ വില്യംസന് 75 ശതമാനമാണ് കണ്‍വേര്‍ഷന്‍ റേറ്റ്. കിവീസിനെ ഫൈനലിലെത്തിച്ചതില്‍ വില്യംസണിന്റെ ബാറ്റിങ് മികവ് വളരെ നിര്‍ണ്ണായകമായിരുന്നു. 14 ഇന്നിങ്‌സില്‍ നിന്ന് 817 റണ്‍സാണ് അദ്ദേഹം നേടിയത്. ഇതില്‍ മൂന്ന് സെഞ്ച്വറിയും രണ്ട് അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. അര്‍ധ സെഞ്ച്വറി നേടിയ മിക്ക ഇന്നിങ്‌സുകളിലും അത് സെഞ്ച്വറിയാക്കാന്‍ അദ്ദേഹത്തിന് സാധിച്ചു.

ഡേവിഡ് വാര്‍ണര്‍

ഡേവിഡ് വാര്‍ണര്‍

ഓസീസ് ഓപ്പണര്‍ ഡേവിഡ് വാര്‍ണറിനും 75 ശതമാനമാണ് കണ്‍വേര്‍ഷന്‍ റേറ്റ്. 12 മത്സരത്തില്‍ നിന്ന് 948 റണ്‍സാണ് വാര്‍ണര്‍ നേടിയത്. അതില്‍ മൂന്ന് സെഞ്ച്വറിയും ഒരു ഫിഫ്റ്റിയും ഉള്‍പ്പെടും. 47.40 എന്ന മികച്ച ശരാശരി വാര്‍ണര്‍ക്കുണ്ട്. പാകിസ്താനെതിരേ പുറത്താവാതെ 335 റണ്‍സ് അദ്ദേഹം നേടിയിരുന്നു.

ഷാന്‍ മസൂദ്

ഷാന്‍ മസൂദ്

പാകിസ്താന്‍ താരം ഷാന്‍ മസൂദിന്റെയും കണ്‍വേര്‍ഷന്‍ റേറ്റ് 75 ശതമാനമാണ്. 17 ഇന്നിങ്‌സില്‍ നിന്ന് 34.41 ശരാശരിയില്‍ 585 റണ്‍സാണ് അദ്ദേഹം നേടിയത്. ഇതില്‍ മൂന്ന് സെഞ്ച്വറിയും ഒരു അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. ഒരു തവണ മാത്രമാണ് അര്‍ധ സെഞ്ച്വറി നേടിയിട്ട് അദ്ദേഹത്തിന് സെഞ്ച്വറിയാക്കാന്‍ സാധിക്കാതെ പോയത്.

Story first published: Tuesday, May 18, 2021, 11:17 [IST]
Other articles published on May 18, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+