Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പുജാര ഇന്ത്യന്‍ ടീമിന് പുറത്തേക്കോ? ഒളിയമ്പ് എയ്ത് കോലി, അമിത പ്രതിരോധം ടീമിന് തിരിച്ചടി

സതാംപ്റ്റണ്‍: ഐസിസിയുടെ പ്രഥമ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ അവസാനിക്കുമ്പോള്‍ റണ്ണേഴ്‌സപ്പായിരിക്കുകയാണ് ഇന്ത്യ. ഫൈനലില്‍ ന്യൂസീലന്‍ഡിനോട് എട്ട് വിക്കറ്റിനാണ് വിരാട് കോലിയും സംഘവും തോറ്റത്. മികച്ച ടീമുണ്ടായിരുന്നെങ്കിലും പ്രതീക്ഷക്കൊത്ത് ആര്‍ക്കും ഉയരാന്‍ സാധിക്കാത്തതാണ് കലാശപ്പോരാട്ടത്തില്‍ വലിയ തിരിച്ചടിയായത്.

ഇതില്‍ ചേതേശ്വര്‍ പുജാരയുടെ പ്രകടനം എടുത്തുപറയേണ്ടതാണ്. ഇന്ത്യക്കായി ടെസ്റ്റ് മാത്രം കളിക്കുന്ന പുജാരക്ക് ടീമില്‍ നിര്‍ണ്ണായക റോളുണ്ടെങ്കിലും ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലെ അദ്ദേഹത്തിന്റെ പ്രകടനവും ബാറ്റിങ് ശൈലിയും വലിയ വിമര്‍ശനത്തിന് കാരണമാവുന്നുണ്ട്. രാഹുല്‍ ദ്രാവിഡിന്റെ പകരക്കാരനെന്ന് വിശേഷിപ്പിക്കുന്ന പുജാര ഫൈനലില്‍ രണ്ട് ഇന്നിങ്‌സില്‍ നിന്ന് നേടിയത് 23 റണ്‍സാണ്.

cheteshwarpujaratest

28.03 ശരാശരിയില്‍ 841 റണ്‍സാണ് ടൂര്‍ണമെന്റിലെ പുജാരയുടെ സമ്പാദ്യം. അനാവശ്യമായി പ്രതിരോധിച്ച് ടീമിനെ സമ്മര്‍ദ്ദത്തിലേക്ക് തള്ളിവിടുന്ന പുജാരയ്‌ക്കെതിരേ നേരത്തെ മുതല്‍ വിമര്‍ശനം ഉയര്‍ന്നിരുന്നെങ്കിലും ഇപ്പോള്‍ നായകന്‍ വിരാട് കോലി തന്നെ ഒളിയമ്പ് എയ്തിരിക്കുകയാണ്. 'കൂടുതല്‍ മികച്ച പദ്ധതികള്‍ തയ്യാറാക്കണം. എങ്ങനെയാണ് റണ്‍സ് നേടേണ്ടതെന്നതിനെക്കുറിച്ച് കൃത്യമായ ധാരണ വേണം. ഔട്ടാവുമോയെന്ന് പേടിക്കുകയല്ല ചെയ്യേണ്ടത് പകരം സ്‌കോര്‍ നേടാന്‍ ശ്രമം നടത്തണം. എതിരാളികളെ സമ്മര്‍ദ്ദത്തിലാക്കാനുള്ള വഴി അതാണ്. അല്ലാത്ത പക്ഷം ഔട്ടാകില്ലെന്ന് കരുതി ഒരു വശത്ത് നില്‍ക്കാനെ സാധിക്കൂ' എന്ന് കോലി അഭിപ്രായപ്പെട്ടിരുന്നു. ഇത് പുജാരയെ ലക്ഷ്യം വെച്ചുള്ള പ്രതികരണമാണെന്ന തരത്തിലാണ് നിലവിലെ വിലയിരുത്തലുകള്‍.

പുജാര ക്രീസിലെത്തി നിലയുറപ്പിക്കാനായി അല്‍പ്പം ബോളുകള്‍ പ്രതിരോധിക്കുന്ന താരമാണ്. അതിന് ശേഷം മികച്ച ഇന്നിങ്‌സ് കെട്ടിപ്പടുക്കാന്‍ സാധിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇപ്പോള്‍ അത്തരമൊരു പ്രകടനമല്ല പുജാരയില്‍ നിന്ന് ഉണ്ടാവുന്നത്. അമിത പ്രതിരോധം നടത്തുന്ന താരത്തിന് വലിയ സ്‌കോര്‍ നേടാനും സാധിക്കുന്നില്ല. ഇത് ടീമിനെ അനാവശ്യ സമ്മര്‍ദ്ദത്തിലേക്ക് തള്ളിവിടുകയാണ്.

ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഒന്നാം ഇന്നിങ്‌സില്‍ 54 പന്ത് നേരിട്ടാണ് പുജാര എട്ട് റണ്‍സ് നേടിയത്. രണ്ടാം ഇന്നിങ്‌സില്‍ 80 പന്തുകള്‍ നേരിട്ടാണ് പുജാര 15 റണ്‍സ് നേടിയത്. ക്രീസിലെത്തി 30ലധികം പന്തുകള്‍ വെറുതെ പ്രതിരോധിക്കുന്നത് പുജാരയുടെ ശീലമായിരിക്കുകയാണ്. സിങ്കിളിന് ശ്രമിച്ച് സ്‌ട്രൈക്ക് കൈമാറാനുള്ള ശ്രമം പോലും പുജാരയില്‍ നിന്ന് ഉണ്ടാവുന്നില്ല. ടെസ്റ്റില്‍ ചാമ്പ്യന്‍ഷിപ്പില്‍ ഒരു സെഞ്ച്വറി പോലും നേടാനാവാത്ത പുജാരക്ക് ഇംഗ്ലണ്ടില്‍ പരമ്പരയില്‍ വിശ്രമം നല്‍കാനുള്ള സാധ്യത കൂടുതലാണ്.

Story first published: Friday, June 25, 2021, 12:40 [IST]
Other articles published on Jun 25, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+