For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

WTC 2021 Final: 'ഇന്ത്യയുടെ ശക്തി അതാണ്, ഇംഗ്ലണ്ടില്‍ അത് ടീമിന് കരുത്താവും'- അക്ഷര്‍ പട്ടേല്‍

മുംബൈ: ഐസിസി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം. ജൂണ്‍ 18ന് നടക്കുന്ന ഫൈനലില്‍ ന്യൂസീലന്‍ഡാണ് ഇന്ത്യയുടെ എതിരാളികള്‍. ഇംഗ്ലണ്ടാണ് മത്സരവേദി. ഇതിന് ശേഷം ഇംഗ്ലണ്ടിനെതിരേ അഞ്ച് മത്സര ടെസ്റ്റ് പരമ്പരയും ഇന്ത്യ കളിക്കുന്നുണ്ട്. നിലവില്‍ ക്വാറന്റെയ്‌നിലുള്ള താരങ്ങള്‍ ജൂണ്‍ 2നാണ് ഇംഗ്ലണ്ടിലേക്ക് പുറപ്പെടുന്നത്. ഇന്ത്യയെ സംബന്ധിച്ച് കടുത്ത വെല്ലുവിളിയാണ് മുന്നിലുള്ളത്.

ഇപ്പോഴിതാ ഇംഗ്ലണ്ട് പരമ്പരയിലെ ഇന്ത്യയുടെ ശക്തിയെന്താണെന്ന് ചൂണ്ടിക്കാട്ടിയിരിക്കുകയാണ് സ്പിന്‍ ഓള്‍റൗണ്ടറായ അക്ഷര്‍ പട്ടേല്‍. ബാറ്റ് ചെയ്യാന്‍ കഴിവുള്ള സ്പിന്‍ ബൗളര്‍മാര്‍ ഇംഗ്ലണ്ടില്‍ ഇന്ത്യക്ക് മുന്‍തൂക്കം നല്‍കുമെന്നാണ് അദ്ദേഹം പറഞ്ഞത്. ഇക്കഴിഞ്ഞ ഇംഗ്ലണ്ട് പരമ്പരയില്‍ തകര്‍പ്പന്‍ ബൗളിങ് കാഴ്ചവെച്ച അക്ഷറിനെ ഇംഗ്ലണ്ട് പര്യടനത്തിനുള്ള ടീമിലേക്കും പരിഗണിച്ചിട്ടുണ്ട്.

'നമ്മുടെ ടീമിലെ സ്പിന്‍ ബൗളര്‍മാരെ നോക്കുക. രവിചന്ദ്ര അശ്വിനും രവീന്ദ്ര ജഡേജയും ഞാനുമാണുള്ളത്. ഒപ്പം വാഷിങ്ടണ്‍ സുന്ദറുമുണ്ട്. ടീമിലുള്ള ഈ സ്പിന്നര്‍മാരെല്ലാം ബാറ്റ് ചെയ്യാന്‍ കഴിവുള്ളവര്‍കൂടിയാണ്. ഇത് ഇംഗ്ലണ്ടില്‍ വളരെ ഗുണം ചെയ്യും. ബാറ്റിങ് ഓഡറില്‍ എട്ടും ഒമ്പതും സ്ഥാനക്കാര്‍വരെ റണ്‍സ് നല്‍കാന്‍ കെല്‍പ്പുള്ളവരാണ്'-അക്ഷര്‍ പറഞ്ഞു.

axarpatel

ഇംഗ്ലണ്ടിലെ സാഹചര്യം പേസ് ബൗളിങ്ങിന് അനുകൂലമായതിനാല്‍ ഇന്ത്യ രണ്ട് സ്പിന്നര്‍മാരെ പരിഗണിക്കുമോയെന്ന് വ്യക്തമല്ല. മൂന്ന് പേസര്‍മാരെയും രണ്ട് സ്പിന്നര്‍മാരെയും പരിഗണിച്ചാല്‍ അശ്വിനും ജഡേജയ്ക്കും മുന്‍തൂക്കം ലഭിക്കും. അല്ലെങ്കില്‍ ജഡേജ,അശ്വിന്‍ എന്നിവരില്‍ ഒരാള്‍ക്ക് മാത്രം അവസരം നല്‍കി നാല് പേസര്‍മാരുമായി ഇന്ത്യ ഇറങ്ങിയേക്കും.

'ഇന്ത്യയില്‍ സ്പിന്നര്‍മാരാണ് ഏറ്റവും ആക്രമണകാരികള്‍. എന്നാല്‍ ഇംഗ്ലണ്ട്,ഓസ്‌ട്രേലിയ തുടങ്ങിയ പിച്ചുകളില്‍ പേസര്‍മാരാണ് ആക്രമണത്തിന്റെ ചുക്കാന്‍ പിടിക്കുന്നത്. എങ്കിലും സ്പിന്നര്‍മാര്‍ക്ക് അവരുടേതായ ജോലിയുണ്ട്. മത്സരത്തില്‍ എതിരാളികള്‍ക്ക് പേസര്‍മാര്‍ സമ്മര്‍ദ്ദം നല്‍കുന്നത് നഷ്ടപ്പെടുത്താതിരിക്കാന്‍ നോക്കണം. അതിനാല്‍ സാഹചര്യങ്ങള്‍ മനസിലാക്കി പൊരുത്തപ്പെട്ട് പന്തെറിയുക എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്'-അക്ഷര്‍ പറഞ്ഞു.

ഡ്യൂക്ക് ബോളുകള്‍ ബൗളര്‍മാരെ കൂടുതല്‍ സഹായിക്കുമെന്നാണ് കരുതുന്നത്. ഇംഗ്ലണ്ടിലെ സാഹചര്യങ്ങളില്‍ ഇത് കൂടുതല്‍ സഹായകരമാവും. പേസ് ബൗളര്‍മാരെയാണ് ഇത് കൂടുതല്‍ സഹായിക്കുക. മാനസികമായ തയ്യാറെടുപ്പാണ് പ്രധാനം. മറ്റ് കാര്യങ്ങളെക്കുറിച്ച് ഒരുപാട് ചിന്തിച്ചാല്‍ യഥാര്‍ത്ഥ ലക്ഷ്യത്തില്‍ ശ്രദ്ധ നല്‍കാനാവില്ലെന്നും അക്ഷര്‍ കൂട്ടിച്ചേര്‍ത്തു.

Story first published: Wednesday, May 26, 2021, 9:12 [IST]
Other articles published on May 26, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+