Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

WTC 2021 Final: 'ചാമ്പ്യന്‍ കിവീസ്', കലാശപ്പോരാട്ടത്തിലെ റെക്കോഡുകളും നാഴികക്കല്ലുകളും ഇതാ

സതാംപ്റ്റണ്‍: ഐസിസിയുടെ പ്രഥമ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് കിരീടം ന്യൂസീലന്‍ഡ് അലമാരയിലെത്തിച്ചിരിക്കുകയാണ്. 140 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ന്യൂസീലന്‍ഡ് എട്ട് വിക്കറ്റിനാണ് ഇന്ത്യയുടെ സ്വപ്‌നങ്ങളെ തകര്‍ത്തത്. മഴ മൂലം രണ്ട് ദിവസം നഷ്ടപ്പെട്ടിട്ടും ന്യൂസീലന്‍ഡിന് കിരീടത്തിലേക്കെത്താനായി എന്നതാണ് ശ്രദ്ധേയം. ഇന്ത്യയുടെ ബാറ്റിങ് നിര രണ്ടാം ദിനം കൂട്ടത്തകര്‍ച്ച നേരിട്ടതാണ് തിരിച്ചടിയായത്. ഒന്നാം ഇന്നിങ്‌സില്‍ 32 റണ്‍സ് ലീഡ് പിടിക്കാന്‍ ന്യൂസീലന്‍ഡിന് സാധിച്ചതും നിര്‍ണ്ണായകമായി. പ്രഥമ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ പിറന്ന പ്രധാന റെക്കോഡുകളും നാഴികക്കല്ലുകളുമറിയാം.

1

ന്യൂസീലന്‍ഡിന്റെ ക്രിക്കറ്റ് ചരിത്രത്തിലെ രണ്ടാം ഐസിസി കിരീടമാണിത്. ഇതിന് മുമ്പ് 2000ല്‍ ഐസിസി ചാമ്പ്യന്‍സ് ട്രോഫിയാണ് ന്യൂസീലന്‍ഡ് നേടിയത്. അന്നും ഫൈനലില്‍ ഇന്ത്യയെയാണ് ന്യൂസീലന്‍ഡ് തോല്‍പ്പിച്ചത്. 2015ലും 2019ലും ഏകദിന ലോകകപ്പ് ഫൈനല്‍ കളിച്ച ന്യൂസീലന്‍ഡിനെ നിര്‍ഭാഗ്യം വേട്ടയാടിയെങ്കിലും ഒടുവില്‍ അര്‍ഹിച്ച കിരീടം തേടിയെത്തുകയായിരുന്നു.

കൂടാതെ ഐസിസി ടൂര്‍ണമെന്റ് ഫൈനലില്‍ ന്യൂസീലന്‍ഡിനായി അര്‍ധ സെഞ്ച്വറി നേടുന്ന ആദ്യത്തെ ക്യാപ്റ്റനാവാനും കെയ്ന്‍ വില്യംസണിന് സാധിച്ചു. രണ്ടാം ഇന്നിങ്‌സില്‍ 89 പന്തുകള്‍ നേരിട്ട് പുറത്താവാതെ 52 റണ്‍സാണ് അദ്ദേഹം നേടിയത്. സ്റ്റീഫന്‍ ഫ്‌ളമിങ്ങിനും ബ്രണ്ടന്‍ മക്കല്ലത്തിനുമൊന്നും നേടാനാവാത്ത കാര്യമാണ് മക്കല്ലം ഇപ്പോള്‍ നേടിയിരിക്കുന്നത്.

സ്റ്റീഫന്‍ ഫ്‌ളമിങ്ങിന് ശേഷം ന്യൂസീലന്‍ഡിന് ഐസിസി കിരീടം നേടിക്കൊടുക്കുന്ന ക്യാപ്റ്റനായി കെയ്ന്‍ വില്യംസണ്‍. ഹേറ്റേഴ്‌സില്ലാത്ത കളത്തിലെ ശാന്തനായി വില്യംസണിന്റെ ഏറെ നാളത്തെ പരിശ്രമത്തിന്റെ ഫലമാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്.

2

ഐസിസി ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ കൂടുതല്‍ വിക്കറ്റെന്ന നേട്ടം ഇന്ത്യയുടെ ആര്‍ അശ്വിന് സ്വന്തം. ആദ്യ ഇന്നിങ്‌സിലും രണ്ടാം ഇന്നിങ്‌സിലും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയതോടെ 71 വിക്കറ്റുകളാണ് അശ്വിന്‍ സ്വന്തം പേരിലാക്കിയത്. 70 വിക്കറ്റുകള്‍ നേടിയ ഓസ്‌ട്രേലിയയുടെ പാറ്റ് കമ്മിന്‍സിനെയാണ് ആര്‍ അശ്വിന്‍ മറികടന്നത്.

മൂന്നാം വികറ്റില്‍ റോസ് ടെയ്‌ലറും കെയ്ന്‍ വില്യംസണും ചേര്‍ന്ന് 96 റണ്‍സിന്റെ കൂട്ടുകെട്ടാണുണ്ടാക്കിയത്. ഇത് 26ാം തവണയാണ് ഇരുവരും മൂന്നാം വിക്കറ്റില്‍ 50ന് മുകളില്‍ കൂട്ടുകെട്ട് ഉണ്ടാക്കുന്നത്. ഇംഗ്ലണ്ടിന്റെ അലസ്റ്റര്‍ കുക്ക്-കെവിന്‍ പീറ്റേഴ്‌സണ്‍ എന്നിവരുടെ (25) റെക്കോഡിനെ മറികടന്ന് ടെയ്‌ലറും വില്യംസണും മൂന്നാം സ്ഥാനത്തേക്കെത്തി.

3

രണ്ടാം ഇന്നിങ്‌സില്‍ ജസ്പ്രീത് ബുംറ പൂജ്യത്തിന് പുറത്തായത്. ഇതോടെ ഇന്ത്യയുടെ ടെസ്റ്റ് ചരിത്രത്തില്‍ 1000ത്തെ തവണ പൂജ്യത്തിന് പുറത്താകുന്ന വിക്കറ്റായി ബുംറയുടേത്. മത്സരത്തില്‍ ഇന്ത്യക്കായി ഏറ്റവും നിരാശപ്പെടുത്തിയ താരങ്ങളിലൊരാള്‍ ബുംറയാണ്. കൂടാതെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ കൂടുതല്‍ തവണ പൂജ്യത്തിന് പുറത്തായ താരമായും ബുംറ മാറി. ആറ് തവണയാണ് അദ്ദേഹം പൂജ്യത്തിന് പുറത്തായത്.

പ്രഥമ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് കിരീടം നേടുന്ന ടീമെന്ന റെക്കോഡ് ന്യൂസീലന്‍ഡ് സ്വന്തം പേരിലാക്കി. ഏകദിന ലോകകപ്പില്‍ വെസ്റ്റ് ഇന്‍ഡീസും ചാമ്പ്യന്‍സ് ട്രോഫി യില്‍ദക്ഷിണാഫ്രിക്കയും ടി20 ലോകകപ്പില്‍ ഇന്ത്യയുമാണ് പ്രഥമ ചാമ്പ്യന്മാര്‍.

Story first published: Thursday, June 24, 2021, 9:51 [IST]
Other articles published on Jun 24, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+