For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

WTC 2021: ന്യൂസീലന്‍ഡ് നിസാരരല്ല, ഇന്ത്യ വിലകുറച്ച് കാണുമെന്ന് കരുതുന്നില്ല- അജിത് അഗാര്‍ക്കര്‍

മുംബൈ: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ കലാശപ്പോരാട്ടത്തിനായുള്ള കാത്തിരിപ്പ് അവസാനിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രം. ജൂണ്‍ 19ന് ഇന്ത്യയും ന്യൂസീലന്‍ഡും നേര്‍ക്കുനേര്‍ എത്തുമ്പോള്‍ മത്സരം കടുക്കുമെന്നുറപ്പാണ്. ഇന്ത്യയെ സംബന്ധിച്ച് വെല്ലുവിളികളേറെയാണ്. ഇംഗ്ലണ്ടിലെ സാഹചര്യങ്ങളോട് പെട്ടെന്ന് പൊരുത്തപ്പെടാന്‍ ടീമിന് കഴിയുമോയെന്ന് കണ്ടറിയാം. അതി ശക്തരായ താരനിരയുള്ള ന്യൂസീലന്‍ഡിനെ പെട്ടെന്ന് കീഴടക്കുക ഇന്ത്യക്ക് എളുപ്പമാവില്ല.

ഇപ്പോഴിതാ ന്യൂസീലന്‍ഡ് അതി ശക്തരായ നിരയാണെന്നും ഇന്ത്യ വിലകുറച്ച് കാണില്ലെന്നാണ് പ്രതീക്ഷയെന്നും അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ പേസ് ഓള്‍റൗണ്ടര്‍ അജിത് അഗാര്‍ക്കര്‍. 'ഇന്ത്യന്‍ ടീം ഒരിക്കലും ന്യൂസീലന്‍ഡിനെ നിസാരരായി കാണുമെന്ന് കരുതുന്നില്ല.നിങ്ങള്‍ ഐസിസി ടൂര്‍ണമെന്റുകള്‍ നോക്കുക. ടി20 ലോകകപ്പ്,ചാമ്പ്യന്‍സ് ട്രോഫി,ലോകകപ്പ്,എല്ലാത്തിലും അവര്‍ വെല്ലുവിളി ഉയര്‍ത്തി എന്നുമുണ്ടായിരുന്നു. ഫൈനലില്‍ എത്തുന്നത് കുറവാണെങ്കിലും ക്വാര്‍ട്ടറിലും സെമിയിലും മിക്കവാറും ന്യൂസീലന്‍ഡ് ഉണ്ടാവും. അത് അവരുടെ സ്ഥിരതയുടെ തെളിവാണ്'-അജിത് അഗാര്‍ക്കര്‍ പറഞ്ഞു.

ajitagarkar

2019ലെ ഏകദിന ലോകകപ്പില്‍ തകര്‍പ്പന്‍ പ്രകടനം നടത്തി കിരീടത്തിലേക്ക് കുതിച്ച ഇന്ത്യയെ സെമിയില്‍ ന്യൂസീലന്‍ഡായിരുന്നു. പ്രധാനപ്പെട്ട മത്സരങ്ങളിലെല്ലാം ഇന്ത്യയ്ക്ക് വലിയ വെല്ലുവിളി ഉയര്‍ത്താന്‍ ന്യൂസീലന്‍ഡിന് സാധിച്ചിട്ടുണ്ട്. ഈ കണക്കുകള്‍ ഇന്ത്യയെ സംബന്ധിച്ച് ആശങ്കപ്പെടുത്തുന്നത് തന്നെയാണ്. ഏത് സാഹചര്യത്തിലും തിളങ്ങാന്‍ കെല്‍പ്പുള്ള മികച്ച താരനിര കെയ്ന്‍ വില്യംസണ്‍ നയിക്കുന്ന ന്യൂസീലന്‍ഡ് ടീമിലുണ്ട്.

അവസാനമായി ഇന്ത്യ ന്യൂസീലന്‍ഡിനെതിരേ ടെസ്റ്റ് കളിച്ചത് ന്യൂസീലന്‍ഡില്‍വെച്ചാണ്. രണ്ട് മത്സര പരമ്പര 2-0നാണ് ഇന്ത്യ തോറ്റത്. ആദ്യ മത്സരത്തില്‍ 10 വിക്കറ്റിനും രണ്ടാം മത്സരം ഏഴ് വിക്കറ്റിനുമാണ് ഇന്ത്യ തോറ്റത്. ഇക്കാര്യവും അഗാര്‍ക്കര്‍ ചൂണ്ടിക്കാട്ടി. 'ഇന്ത്യ ന്യൂസീലന്‍ഡ് പര്യടനം നടത്തിയപ്പോള്‍ അവര്‍ ഇന്ത്യയെ തോല്‍പ്പിച്ചിരുന്നു. സമാന സാഹചര്യമാണ് ഇംഗ്ലണ്ടിലുള്ളത്. അതിനാല്‍ത്തന്നെ ഇന്ത്യക്ക് ന്യൂസീലന്‍ഡിനെ തോല്‍പ്പിക്കണമെങ്കില്‍ ഏറ്റവും മികച്ച പ്രകടനം തന്നെ കാഴ്ചവെക്കണം'-അഗാര്‍ക്കര്‍ പറഞ്ഞു.

മൂന്ന് മാസം നീണ്ടുനില്‍ക്കുന്നതാണ് ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനം. ജൂണ്‍ രണ്ടിനാണ് മുംബൈയില്‍ നിന്ന് ഇന്ത്യ പുറപ്പെടുന്നത്. ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് ശേഷം ഇന്ത്യ ഇംഗ്ലണ്ടുമായി അഞ്ച് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയാണ് കളിക്കുന്നത്. ഇതുവരെ ഐസിസി കിരീടങ്ങള്‍ നേടാത്ത ഇന്ത്യന്‍ നായകന്‍ വിരാട് കോലിയെ സംബന്ധിച്ച് ഇത് അഭിമാന പോരാട്ടമാണ്.

Story first published: Tuesday, June 1, 2021, 9:52 [IST]
Other articles published on Jun 1, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+