Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

WTC 2021: ഇന്ത്യയുടെ പ്ലേയിങ് 11 തിരഞ്ഞെടുത്ത് ആകാശ് ചോപ്ര, മുഹമ്മദ് സിറാജിന് ഇടമില്ല

മുംബൈ: ഐസിസി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനല്‍ ഈ മാസം 18ന് നടക്കാന്‍ പോവുകയാണ്. ഇന്ത്യയും ന്യൂസീലന്‍ഡും ഏറ്റുമുട്ടുന്ന ഫൈനലില്‍ ജയം പ്രവചനാതീതമാണ്. ഇരു ടീമിനും മികച്ച താരനിരയുണ്ട്. നിലവിലെ ഫോമില്‍ ന്യൂസീലന്‍ഡിന് മുന്‍തൂക്കമുണ്ടെങ്കിലും താരസമ്പന്നമാണ് ഇന്ത്യന്‍ നിര. അതിനാല്‍ത്തന്നെ മികച്ച പോരാട്ടമാണ് പ്രതീക്ഷിക്കപ്പെടുന്നത്.

മുന്‍ താരങ്ങളിലും ക്രിക്കറ്റ് നിരൂപകരുമെല്ലാം ഇതിനോടകം തന്നെ ഇന്ത്യയുടെ പ്ലേയിങ് 11നെ പ്രവചിച്ച് രംഗത്തെത്തിയിട്ടുണ്ട്. ഇപ്പോഴിതാ മുന്‍ ഇന്ത്യന്‍ താരവും അവതാരകനുമായ ആകാശ് ചോപ്ര ഇന്ത്യയുടെ പ്ലേയിങ് 11നെ തിരഞ്ഞെടുത്തിരിക്കുകയാണ്. മുഹമ്മദ് സിറാജിനും ഹനുമ വിഹാരിക്കും ഇടമില്ലാതെ സര്‍പ്രൈസ് ഇല്ലാത്ത ടീമിനെയാണ് ആകാശ് തിരഞ്ഞെടുത്തത്.

aakashchopraandmohammedsiraj

ഓപ്പണറായി രോഹിത് ശര്‍മക്കൊപ്പം ശുഭ്മാന്‍ ഗില്‍ ഇറങ്ങുമ്പോള്‍ മൂന്നാം നമ്പറില്‍ ചേതേശ്വര്‍ പുജാര തന്നെയാണ്. നാലാമനായി കോലിയും അഞ്ചാമനായി രഹാനെയും ഇറങ്ങുമ്പോള്‍ ആറാം നമ്പറില്‍ റിഷഭ് പന്തിനാണ് അവസരം. സ്പിന്‍ നിരയില്‍ രവീന്ദ്ര ജഡേജയും ആര്‍ അശ്വിനും ഒന്നിച്ച് കളിക്കുമ്പോള്‍ മുഹമ്മദ് ഷമി,ജസ്പ്രീത് ബുംറ എന്നിവരോടൊപ്പം പേസ് നിരയില്‍ ഇഷാന്ത് ശര്‍മയും ഇടം പിടിക്കും.

നിലവിലെ റിപ്പോര്‍ട്ട് പ്രകാരം ഇതേ രീതിയില്‍ത്തന്നെയാവും ഇന്ത്യയുടെ പ്ലേയിങ് 11ല്‍. ഓപ്പണിങ്ങില്‍ കെ എല്‍ രാഹുലും മായങ്ക് അഗര്‍വാളും ഓപ്പണിങ്ങില്‍ അവസരം തേടുന്നുണ്ടെങ്കിലും രോഹിതിനൊപ്പം ശുഭ്മാന്‍ ഗില്ലിന് തന്നെ അവസരം ലഭിക്കാനാണ് സാധ്യത. ഓസ്‌ട്രേലിയക്കെതിരേയും ഇംഗ്ലണ്ടിനെതിരെയും രോഹിതിനൊപ്പം മികച്ച പ്രകടനമാണ് ഗില്‍ നടത്തിയത്.

രണ്ട് സ്പിന്‍ ഓള്‍റൗണ്ടര്‍മാരെയും ഇന്ത്യ പ്ലേയിങ് 11 ലേക്ക് പരിഗണിച്ചേക്കും. അശ്വിനും ജഡേജയും ഒരുമിച്ച് കളിച്ച ഒട്ടുമിക്ക മത്സരങ്ങളിലും ഇന്ത്യ സമനിലയോ ജയമോ നേടിയിട്ടുണ്ട്. ഇരുവരും ഒന്നിച്ച് കളിക്കുന്നത് ടീമിന്റെ ബാറ്റിങ് കരുത്തും ഉയര്‍ത്തും. മധ്യനിരയില്‍ നിര്‍ണ്ണായക റണ്‍സുകള്‍ നേടിക്കൊടുക്കാന്‍ ഇരുവര്‍ക്കുമാവും. ഇടം കൈയന്‍മാര്‍ക്കെതിരേ വ്യക്തമായ ആധിപത്യം രണ്ട് സ്പിന്നര്‍മാര്‍ക്കുമുണ്ട്.

പേസ് നിരയില്‍ മൂന്നാം പേസറായി ഇഷാന്ത് ശര്‍മയോ മുഹമ്മദ് സിറാജോ എന്നതാണ് വ്യക്തമാകേണ്ടത്. സീനിയര്‍ താരമെന്ന നിലയിലും ഇംഗ്ലണ്ടിലെ അനുഭവസമ്പത്തിന്റെ കരുത്തിലും മുന്‍തൂക്കം ഇഷാന്തിനാണ്. എന്നാല്‍ സമീപകാലത്തെ ഫോം പരിശോധിച്ച് ഇന്ത്യ സിറാജിന് അവസരം നല്‍കാനും സാധ്യതയുണ്ട്.

പ്ലേയിങ് 11:രോഹിത് ശര്‍മ,ശുഭ്മാന്‍ ഗില്‍,ചേതേശ്വര്‍ പുജാര,വിരാട് കോലി,അജിന്‍ക്യ രഹാനെ,റിഷഭ് പന്ത്,രവീന്ദ്ര ജഡേജ,ആര്‍ അശ്വിന്‍,ജസ്പ്രീത് ബുംറ,മുഹമ്മദ് ഷമി,ഇഷാന്ത് ശര്‍മ.

Story first published: Tuesday, June 15, 2021, 15:43 [IST]
Other articles published on Jun 15, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+