WTC 2021: 'അവന്‍ വലിയ പ്രതിഭയാണ്', ഇംഗ്ലണ്ടില്‍ ഓപ്പണറായി രോഹിത് തിളങ്ങും- ആകാശ് ചോപ്ര
മുംബൈ: ഇന്ത്യയും ന്യൂസീലന്‍ഡും നേര്‍ക്കുനേര്‍ എത്തുന്ന ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനായുള്ള കാത്തിരിപ്പിലാണ് ക്രിക്കറ്റ് ലോകം. ഈ മാസം 18ന് സതാംപ്റ്റണിലാണ് ഫൈനല്‍. ഇന്ത്യയുടെ ബാറ്റിങ് നിരയെ സംബന്ധിച്ച് അഗ്നിപരീക്ഷ തന്നെയാണ് ഇത്തവണത്തെ ഇംഗ്ലണ്ട് പര്യടനം. രോഹിത് ശര്‍മ,വിരാട് കോലി,ചേതേശ്വര്‍ പുജാര,അജിന്‍ക്യ രഹാനെ തുടങ്ങിയ പ്രതിഭാശാലികളായ നിരവധി താരങ്ങള്‍ ടീമിലുണ്ടെങ്കിലും ഇവരില്‍ ആര്‍ക്കൊപ്പം തിളങ്ങാനാവുമെന്ന് കാത്തിരുന്ന് കാണാം.
മികച്ച തുടക്കം ലഭിക്കേണ്ടത് ഇന്ത്യക്ക് വളരെ നിര്‍ണ്ണായകമാണ്. ഇപ്പോഴിതാ ഓപ്പണറെന്ന നിലയില്‍ ഇംഗ്ലണ്ടിലും തിളങ്ങാനുള്ള പ്രതിഭ രോഹിത് ശര്‍മയ്ക്കുണ്ടെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണറും അവതാരകനുമായ ആകാശ് ചോപ്ര. നിലവില്‍ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ 1030 റണ്‍സുമായി ഏറ്റവും മികവ് കാട്ടിയ ഓപ്പണറാണ് രോഹിത്. എന്നാല്‍ ഇതുവരെ ഇംഗ്ലണ്ടില്‍ അദ്ദേഹം ടെസ്റ്റ് ഓപ്പണറായിട്ടില്ല.

'രോഹിത് ശര്‍മക്ക് മികച്ച പ്രകടനം നടത്താനാവുമെന്നാണ് തോന്നുന്നത്. അവന് അതിനുള്ള പ്രതിഭയും പാരമ്പര്യവുമുണ്ട്. ടീം അവനില്‍ വിശ്വാസം അര്‍പ്പിക്കുന്നു. ഏകദിന ലോകകപ്പില്‍ അഞ്ച് സെഞ്ച്വറിയാണ് അവന്‍ ഇംഗ്ലണ്ടില്‍ നേടിയത്. ഏകദിനത്തില്‍ അഞ്ച് സെഞ്ച്വറി നേടിയതിനാല്‍ത്തന്നെ ആറ് ടെസ്റ്റ് മത്സരത്തില്‍ നിന്ന് രണ്ടോ മൂന്ന് സെഞ്ച്വറിയെങ്കിലും രോഹിതില്‍ നിന്ന് പ്രതീക്ഷിക്കുന്നു'-ആകാശ് ചോപ്ര പറയുന്നു.
2019ലെ ഏകദിന ലോകകപ്പില്‍ റെക്കോഡ് പ്രകടനമാണ് രോഹിത് ശര്‍മ നടത്തിയത്. ഇംഗ്ലണ്ടില്‍ നടന്ന ലോകകപ്പില്‍ 91 ശരാശരിയില്‍ 648 റണ്‍സാണ് അദ്ദേഹം നേടിയത്. ഒരു ലോകകപ്പില്‍ അഞ്ച് സെഞ്ച്വറി നേടുന്ന ആദ്യത്തെ താരംകൂടിയാണ് രോഹിത്. എന്നാല്‍ ഇംഗ്ലണ്ടിലെ ടെസ്റ്റ് സാഹചര്യം വ്യത്യാസമായിരിക്കും. ഡ്യൂക്‌സ് പന്തില്‍ നല്ല സ്വിങ് ലഭിക്കുമെന്നതിനാല്‍ ഓപ്പണര്‍മാര്‍ നിലയുറപ്പിക്കാന്‍ നന്നായി പാടുപെടുമെന്നുറപ്പ്.
'ഇംഗ്ലണ്ടില്‍ ഇന്ത്യ ഓപ്പണര്‍മാരില്‍ വിശ്വാസം അര്‍പ്പിക്കണം. ഇന്ത്യ എത്രത്തോളം ക്ഷമ കാട്ടുന്നു എന്നത് ഓപ്പണര്‍മാരുടെ പ്രകടനത്തെ സ്വാധീനിക്കും. രണ്ട് മത്സരത്തില്‍ തിളങ്ങാന്‍ സാധിക്കാതെ വന്നാല്‍ ക്ഷമ നഷ്ടപ്പെട്ട് ഓപ്പണറെ മാറ്റരുത്. അങ്ങനെ ചെയ്താല്‍ ആര്‍ക്കും തിളങ്ങാന്‍ സാധിക്കില്ല. ഇത് മുന്‍പ് നടന്നിട്ടുണ്ട്. എന്നാല്‍ രോഹിതിനെ ആരും തൊടുമെന്ന് തോന്നുന്നില്ല. ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലും ഇംഗ്ലണ്ടിനെതിരായ രണ്ട് മൂന്ന് ടെസ്റ്റിലും തിളങ്ങാന്‍ സാധിച്ചാല്‍ ഇന്ത്യക്ക് വലിയ പ്രയാസങ്ങള്‍ നേരിടേണ്ടി വരില്ല'-ആകാശ് ചോപ്ര കൂട്ടിച്ചേര്‍ത്തു.
രോഹിത് ഓപ്പണറായി സ്ഥാനം ഉറപ്പിക്കുമ്പോള്‍ സഹ ഓപ്പണറാവാന്‍ മായങ്ക് അഗര്‍വാള്‍,കെഎല്‍ രാഹുല്‍,ശുഭ്മാന്‍ ഗില്‍ എന്നിവരാണ് മത്സരിക്കുന്നത്. ഇതില്‍ ശുഭ്മാന്‍ ഗില്ലിന് തന്നെ ഇന്ത്യ മുന്‍തൂക്കം നല്‍കും. ഓസ്‌ട്രേലിയയിലും ഇംഗ്ലണ്ടിനെതിരായ പരമ്പരയിലും തിളങ്ങാന്‍ അദ്ദേഹത്തിനായിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications