Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

WTC 2021: ടൂര്‍ണമെന്റിലെ മികച്ച 11നെ തിരഞ്ഞെടുത്ത് ആകാശ് ചോപ്ര, കോലിക്കും രഹാനെക്കും ഇടമില്ല

മുംബൈ: ഐസിസി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ജൂണ്‍ 18ന് നടക്കാന്‍ പോവുകയാണ്. 2019ല്‍ ആരംഭിച്ച പ്രഥമ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലിലെത്തിയിരിക്കുന്നത് ഇന്ത്യയും ന്യൂസീലന്‍ഡുമാണ്. സൂപ്പര്‍ താരങ്ങളുടെയെല്ലാം നാട്ടിലെയും എവേ മൈതാനത്തിലെയും കരുത്ത് പരീക്ഷിക്കാന്‍ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലൂടെ സാധിച്ചിട്ടുണ്ട്. ഇപ്പോഴിതാ ടൂര്‍ണമെന്റിലെ മികച്ച പ്ലേയിങ് 11നെ തിരഞ്ഞെടുത്തിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണറും അവതാരകനുമായ ആകാശ് ചോപ്ര.

രോഹിത് ശര്‍മ-ദിമുത് കരുണരത്‌ന

രോഹിത് ശര്‍മ-ദിമുത് കരുണരത്‌ന

ഇന്ത്യയുടെ വെടിക്കെട്ട് ഓപ്പണര്‍ രോഹിത് ശര്‍മയും ശ്രീലങ്കയുടെ നായകന്‍ ദിമുത് കരുണരത്‌നയുമാണ് ഓപ്പണര്‍മാര്‍. ഇരുവരും ഗംഭീര പ്രകടനമാണ് ടൂര്‍ണമെന്റില്‍ നടത്തിയത്. രോഹിത് 64 ശരാശരിയില്‍ 1030 റണ്‍സും കരുണരത്‌ന 55 ശരാശരിയില്‍ 999 റണ്‍സുമാണ് സ്വന്തമാക്കിയത്. ടൂര്‍ണമെന്റില്‍ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ച ഓപ്പണര്‍മാര്‍ ഇരുവരുമാണ്.

സ്മിത്ത്,ലാബുഷെയ്ന്‍,കെയ്ന്‍ വില്യംസണ്‍

സ്മിത്ത്,ലാബുഷെയ്ന്‍,കെയ്ന്‍ വില്യംസണ്‍

ഓസീസ് താരം സ്റ്റീവ് സ്മിത്താണ് ടീമിലെ മൂന്നാമന്‍. ഗംഭീര പ്രകടനം നടത്തിയ സ്മിത്ത് 63 ശരാശരിയില്‍ അടിച്ചെടുത്തത് 1341 റണ്‍സാണ്. നാലാമനും ഓസ്‌ട്രേലിയന്‍ താരമാണ്. മാര്‍നസ് ലാബുഷെയ്ന്‍. 72 ശരാശരിയില്‍ 1675 റണ്‍സാണ് ലാബുഷെയ്ന്‍ നേടിയത്. ടൂര്‍ണമെന്റിലെ ടോപ് സ്‌കോറര്‍ ലാബുഷെയ്‌നാണ്.അഞ്ചാമനും ടീമിന്റെ നായകനും ന്യൂസീലന്‍ഡ് ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണാണ്. ടീമിനെ ഫൈനലിലെത്തിച്ച വില്യംസണ്‍ 58 ശരാശരിയില്‍ 817 റണ്‍സാണ് നേടിയത്.

ബെന്‍ സ്റ്റോക്‌സ്,റിഷഭ് പന്ത്,പാറ്റ് കമ്മിന്‍സ്

ബെന്‍ സ്റ്റോക്‌സ്,റിഷഭ് പന്ത്,പാറ്റ് കമ്മിന്‍സ്

ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ ബെന്‍ സ്‌റ്റോക്‌സാണ് ടീമിലെ ആറാമന്‍.34 ശരാശരിയില്‍ 1334 റണ്‍സും 34 വിക്കറ്റും സ്‌റ്റോക്‌സ് വീഴ്ത്തിയിട്ടുണ്ട്. ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച ഓള്‍റൗണ്ട് പ്രകടനം സ്റ്റോക്‌സിന് അവകാശപ്പെടാം.ഏഴാമനായി ക്വിന്റന്‍ ഡീകോക്ക്,ജോസ് ബട്‌ലര്‍ എന്നിവര്‍ മനസിലുണ്ടായിരുന്നെങ്കിലും റിഷഭ് പന്തിനെയാണ് ആകാശ് തിരഞ്ഞെടുത്തത്. ടീമിന്റെ വിക്കറ്റ് കീപ്പറായ റിഷഭ് 42 ശരാശരിയില്‍ 662 റണ്‍സും ടൂര്‍ണമെന്റില്‍ നേടി. എട്ടാമനായി ഓസീസ് പേസര്‍ പാറ്റ് കമ്മിന്‍സാണുള്ളത്. 70 വിക്കറ്റുകളാണ് കമ്മിന്‍സ് ടൂര്‍ണമെന്റില്‍ നേടിയത്.

അശ്വിന്‍,ബ്രോഡ്,സൗത്തി

അശ്വിന്‍,ബ്രോഡ്,സൗത്തി

ടീമിലെ ഒമ്പതാമന്‍ ഇന്ത്യന്‍ സ്പിന്‍ ഓള്‍റൗണ്ടര്‍ ആര്‍ അശ്വിനാണ്.20 ശരാശരിയില്‍ 67 വിക്കറ്റുകള്‍ അശ്വിന്‍ വീഴ്ത്തി.ബാറ്റുകൊണ്ടും തിളങ്ങാന്‍ അശ്വിന് സാധിച്ചിരുന്നു. ഇംഗ്ലണ്ട് സീനിയര്‍ പേസര്‍ സ്റ്റുവര്‍ട്ട് ബ്രോഡാണ് ടീമിലെ 10ാമന്‍. 20 ശരാശരിയില്‍ 69 വിക്കറ്റുകളാണ് ബ്രോഡിന്റെ പേരിലുള്ളത്. 11ാമന്‍ ന്യൂസീലന്‍ഡ് പേസര്‍ ടിം സൗത്തിയാണ്. 20 ശരാശരിയില്‍ 51 വിക്കറ്റുകള്‍ സൗത്തി ടൂര്‍ണമെന്റില്‍ വീഴ്ത്തിയിട്ടുണ്ട്.

Story first published: Thursday, June 10, 2021, 17:11 [IST]
Other articles published on Jun 10, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+