For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

WTC 2021: നാലാം ദിനം ഇഷാന്തിന് അത്ഭുതം സൃഷ്ടിക്കാനാവും, മൂന്ന് കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ആകാശ്

മുംബൈ: ഐസിസി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യ-ന്യൂസീലന്‍ഡ് പോരാട്ടം പുരോഗമിക്കുകയാണ്. ഒന്നാം ഇന്നിങ്‌സില്‍ 217 റണ്‍സിന് ഇന്ത്യ പുറത്തായപ്പോള്‍ മറുപടിക്കിറങ്ങിയ ന്യൂസീലന്‍ഡ് രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 101 റണ്‍സെന്ന നിലയിലാണ്. എട്ട് വിക്കറ്റ് ശേഷിക്കെ 116 റണ്‍സിന് മാത്രം പിന്നിലാണ് ന്യൂസീലന്‍ഡ്. ഇന്ത്യയുടെ പേസ് ബൗളിങ് നിരയുടെ നിറം മങ്ങിയ പ്രകടനമാണ് ഇന്ത്യയെ നിരാശപ്പെടുത്തുന്നത്.

ജസ്പ്രീത് ബുംറ,മുഹമ്മദ് ഷമി എന്നിവര്‍ക്ക് അവസരത്തിനൊത്ത് ഉയരാനായില്ല. ന്യൂസീലന്‍ഡ് പേസര്‍മാര്‍ സ്വിങ്ങുകൊണ്ട് ഇന്ത്യയെ പ്രയാസപ്പെടുത്തിയെങ്കിലും സ്വിങ് കണ്ടെത്തുന്നതില്‍ ഇന്ത്യയുടെ പേസര്‍മാര്‍ പരാജയപ്പെട്ടു. നാലാം ദിനം ഇന്ത്യയുടെ പേസ് നിരയുടെ പ്രകടനം നിര്‍ണ്ണായകമാണ്. നാലാം ദിനം ഇന്ത്യക്കായി അത്ഭുതം സൃഷ്ടിക്കാന്‍ പോകുന്ന താരമാരാണെന്നും അതിനുള്ള കാരണങ്ങളും ചൂണ്ടിക്കാട്ടിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണറും അവതാരകനുമായ ആകാശ് ചോപ്ര.

indvsnz

നാലാം ദിനം ഇന്ത്യക്കായി അത്ഭുതം സൃഷ്ടിക്കാന്‍ കെല്‍പ്പുള്ള താരം ഇഷാന്ത് ശര്‍മയാണ്. അതിന് മൂന്ന് കാരണങ്ങളുണ്ട്. അതില്‍ ഒന്ന് അവന്റെ അച്ചടക്കമാണ്. കെയ്ല്‍ ജാമിസനെപ്പോലെ കൃത്യമായ ലൈനും ലെങ്തും നോക്കി അവന്‍ പന്തെറിയുന്നു. ഉയരക്കൂടുതലിനെ മുതലാക്കി പന്തെറിയാന്‍ ഇഷാന്തിന് സാധിക്കും. ഇതുവരെ ഒരു ബൗണ്ടറി പോലും അവന്‍ വിട്ടുകൊടുത്തില്ല. ഓഫ് സ്റ്റംപിന് അച്ചടക്കത്തോടെ ആക്രമിക്കാന്‍ അവന് സാധിക്കുമെന്ന് ആകാശ് ചോപ്ര പറഞ്ഞു.

രണ്ടാമത്തെ കാര്യം നിലവിലെ ഇന്ത്യന്‍ പേസര്‍മാരില്‍ ഏറ്റവും സ്വിങ്ങുള്ള ബൗളര്‍ ഇഷാന്ത് ശര്‍മയാണ്. തീര്‍ച്ചയായും ബാറ്റ്‌സ്മാനെ പുറത്താക്കാന്‍ ഇഷാന്തിനാവും. മൂന്നാമത്തെ കാര്യം അവന്റെ പരിചയസമ്പത്താണ്.കൃത്യമായ സമയത്ത് കൃത്യമായി പന്തെറിയാന്‍ അവന് സാധിക്കുന്നു. ദൗര്‍ഭാഗ്യവാനായ ബൗളറല്ല അവന്‍. മികച്ച ലെങ്തില്‍ പന്തെറിയാന്‍ അവന് സാധിക്കും. ബാറ്റ്‌സ്മാന് മുന്നില്‍ എപ്പോഴും ചോദ്യം ഉയര്‍ത്താന്‍ ഇഷാന്തിനാവുമെന്നും ആകാശ് ചോപ്ര പറഞ്ഞു.

ഇംഗ്ലണ്ടില്‍ വലിയ പരിചയസമ്പത്തുള്ള താരമാണ് ഇഷാന്ത് ശര്‍മ. 2018ല്‍ ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തില്‍ ഇന്ത്യക്കായി കൂടുതല്‍ വിക്കറ്റ് നേടിയത് ഇഷാന്തായിരുന്നു. സ്വിങ് ബൗളറെന്ന നിലയില്‍ ഇംഗ്ലണ്ടില്‍ തിളങ്ങാന്‍ അദ്ദേഹത്തിനാവും. ഡെവോണ്‍ കോണ്‍വെയുടെ വിക്കറ്റ് നേടാനും ഇഷാന്തിനായി. നാലാം ദിനം ഇഷാന്തിന്റെ ബൗളിങ് ഇന്ത്യക്ക് നിര്‍ണ്ണായകമാവും.

Story first published: Monday, June 21, 2021, 12:51 [IST]
Other articles published on Jun 21, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+