WTC 2021: 'മുട്ടി മുട്ടി' എതിരാളികളെ മടിപ്പിക്കുന്ന പുജാര, താരത്തിന്റെ അഞ്ച് മെല്ലപ്പോക്ക് ഇന്നിങ്‌സ് ഇതാ
സതാംപ്റ്റണ്‍: രാഹുല്‍ ദ്രാവിഡിന്റെ പകരക്കാരനായി ഇന്ത്യന്‍ ടീമിന് ലഭിച്ച പ്രതിരോധത്തിലെ രാജാവാണ് ചേതേശ്വര്‍ പുജാര. എതിരാളികളുടെ മനസ് മടിപ്പിക്കുന്ന പ്രതിരോധ ബാറ്റിങ് തീര്‍ക്കാന്‍ പുജാരയ്ക്ക് സവിശേഷമായ മിടുക്കുണ്ട്. വിക്കറ്റുകള്‍ പോകുമ്പോള്‍ ടീം പ്രതീക്ഷ അര്‍പ്പിക്കുന്നത് പുജാരയിലാണ്. ന്യൂസീലന്‍ഡിനെതിരേ 54 പന്തുകള്‍ നേരിട്ട് 8 റണ്‍സുമായി പുജാര നിലയുറപ്പിച്ച് വരികെ ട്രന്റ് ബോള്‍ട്ടിന്റെ മനോഹര ഇന്‍സ്വിങ്ങറില്‍ പുജാര എല്‍ബിയില്‍ കുരുങ്ങുകയായിരുന്നു.35 പന്തുകള്‍ നേരിട്ട ശേഷമാണ് പുജാര തന്റെ അക്കൗണ്ട് തുറന്നത്. പുജാരയുടെ മെല്ലപ്പോക്ക് ബാറ്റിങ് വീണ്ടും ചര്‍ച്ചയാകവെ താരത്തിന്റെ അഞ്ച് മെല്ലപ്പോക്ക് ഇന്നിങ്‌സുകള്‍ നോക്കാം.

2016ല്‍ 67 പന്തില്‍ 16 റണ്‍സ്
2016ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ ഒന്നാം ടെസ്റ്റില്‍ പുജാര 67 പന്ത് നേരിട്ട് സ്വന്തമാക്കിയത് 16 റണ്‍സ്. സന്ദര്‍ശകരായ ഇന്ത്യ ആദ്യം ബാറ്റ് ചെയ്ത മത്സരത്തില്‍ ശിഖര്‍ ധവാനൊപ്പം രണ്ടാം വിക്കറ്റില്‍ ബാറ്റ് ചെയ്യവെയാണ് പുജാരയുടെ ഇന്നിങ്‌സ്. 23.88 ആയിരുന്നു അദ്ദേഹത്തിന്റെ സ്‌ട്രൈക്ക് റേറ്റ്. ദേവേന്ദ്ര ബിഷുവിന്റെ സ്പിന്‍ കുരുക്കിലാണ് പുജാര പുറത്തായത്.

2018ല്‍ 103 പന്തില്‍ 24 റണ്‍സ്
2018ല്‍ ഓസ്‌ട്രേലിയക്കെതിരേ 103 പന്തുകള്‍ നേരിട്ട് പുജാര നേടിയത് 24 റണ്‍സ്. ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ രണ്ടാം മത്സരത്തിലാണ് ഓസീസ് ബൗളര്‍മാരുടെ ക്ഷമ പുജാര പരീക്ഷിച്ചത്. എട്ട് റണ്‍സിനിടെ ഇന്ത്യയുടെ രണ്ട് വിക്കറ്റ് വീണപ്പോഴാണ് പുജാരയുടെ ഈ ഇന്നിങ്‌സ്. ഒരു ബൗണ്ടറിയാണ് ഇന്നിങ്‌സില്‍ അദ്ദേഹം നേടിയത്.23.30 ആയിരുന്നു സ്‌ട്രൈക്കറേറ്റ്. മിച്ചല്‍ സ്റ്റാര്‍ക്കാണ് പുജാരയെ പുറത്താക്കിയത്.

2018ല്‍ 87 പന്തില്‍ 17
ഇംഗ്ലണ്ടിനെതിരേ 2018ല്‍ നടന്ന ടെസ്റ്റിലാണ് 87 പന്തില്‍ പുജാര 17 റണ്‍സ് നേടിയത്. ലോര്‍ഡ്‌സില്‍ നടന്ന രണ്ടാം ടെസ്റ്റിലായിരുന്നു അദ്ദേഹത്തിന്റെ ഈ പ്രകടനം. 19.54 ആയിരുന്നു സ്‌ട്രൈക്കറേറ്റ്. പിന്നീട് കളിച്ച മൂന്ന് ടെസ്റ്റില്‍ നിന്ന് 260 റണ്‍സ് പുജാര നേടി. വിരാട് കോലി രണ്ട് സെഞ്ച്വറിയും മൂന്ന് അര്‍ധ സെഞ്ച്വറിയും നേടി തിളങ്ങിയ ഈ പരമ്പരയില്‍ ഇന്ത്യയുടെ മൂന്നാമത്തെ ടോപ് സ്‌കോറര്‍ പുജാരയായിരുന്നു.

2010ല്‍ 56 പന്തില്‍ 10
ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ 2010ല്‍ നടന്ന പരമ്പരയില്‍ 56 പന്തില്‍ പുജാര നേടിയത് 10 റണ്‍സ്. പുജാര നിരാശപ്പെടുത്തിയ പരമ്പരയായിരുന്നു ഇത്. രണ്ടാം ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സിലെ പുജാരയുടെ ഈ പ്രകടനത്തില്‍ 17.85 ആയിരുന്നു അദ്ദേഹത്തിന്റെ സ്‌ട്രൈക്കറേറ്റ്. ഒരു ബൗണ്ടറി മാത്രമാണ് ഈ ഇന്നിങ്‌സിലുണ്ടായിരുന്നത്.

2020ല്‍ 81 പന്തില്‍ 11 റണ്‍സ്
2020ല്‍ ഇന്ത്യയുടെ ന്യൂസീലന്‍ഡ് പര്യടനത്തില്‍ 81 പന്തില്‍ പുജാര നേടിയത് 11 റണ്‍സാണ്. ഇന്ത്യ 2-0ന് തോറ്റ പരമ്പരയില്‍ 81 പന്തില്‍ പുജാര നേടിയത് 11 റണ്‍സാണ്. 13.58 സ്‌ട്രൈക്കറേറ്റിലാണ് പുജാരയുടെ ഈ പ്രകടനം. പുജാര പരമാവധി ശ്രമിച്ചെങ്കിലും ട്രന്റ് ബോള്‍ട്ടിന് മുന്നില്‍ പുജാര കീഴടങ്ങി. ഇന്ത്യന്‍ ബാറ്റിങ് നിര ഏറ്റവും നിരാശപ്പെടുത്തിയ പരമ്പരയായിരുന്നു ഇത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications