WTC 2021: കോലി-വില്യംസണ്‍, ആരാണ് മികച്ച ടെസ്റ്റ് നായകന്‍? കണക്കുകളിതാ
സതാംപ്റ്റന്‍: ഐസിസി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലിനായുള്ള കാത്തിരിപ്പിലാണ് ക്രിക്കറ്റ് ലോകം. ഇന്ത്യയും ന്യൂസീലന്‍ഡും മാറ്റുരയ്ക്കുന്ന ഫൈനല്‍ എന്നതിലപ്പുറം കെയ്ന്‍ വില്യംസണ്‍-വിരാട് കോലി എന്നീ രണ്ട് നായകന്മാരുടെ ക്യാപ്റ്റന്‍സി കരുത്ത് പരീക്ഷിക്കപ്പെടുന്ന പോരാട്ടം എന്ന നിലയിലേക്ക് ഫൈനല്‍ മാറിയിട്ടുണ്ട്.
ഇതുവരെ ക്യാപ്റ്റന്‍മാരായി എത്തിയ ഐസിസി ഫൈനലുകളിലൊന്നും ഇരുവര്‍ക്കും കിരീടം നേടാനായിട്ടില്ല. ഒരാള്‍ ഈ മോശം റെക്കോഡിന്റെ എണ്ണം ഉയര്‍ത്തുമ്പോള്‍ മറ്റൊരാള്‍ ഈ നാണംകെട്ട റെക്കോഡില്‍ നിന്ന് മോചിതനാവാനാണ് സാധ്യത. എന്തായാലും കലാശപ്പോരാട്ടത്തിന് മുമ്പ് ഇരു താരങ്ങളും തമ്മിലുള്ള ക്യാപ്റ്റന്‍സി റെക്കോഡുകള്‍ പരിശോധിക്കാം.

ഓവറോള്‍ റെക്കോഡ് ഇങ്ങനെ
കോലി 60- ടെസ്റ്റ് മത്സരങ്ങളിലാണ് ഇന്ത്യന്‍ ടീമിനെ നയിച്ചത്. 36 മത്സരങ്ങളിലും ടീമിനെ ജയിപ്പിച്ചപ്പോള്‍ 14 മത്സരത്തില്‍ ടീം തോറ്റും. ശേഷിക്കുന്ന 10 മത്സരങ്ങള്‍ സമനിലയായി. ഓസ്‌ട്രേലിയയില്‍ രണ്ട് തവണ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി നേടാന്‍ കോലിയുടെ ഇന്ത്യക്ക് സാധിച്ചു. കെയ്ന്‍ വില്യംസണ്‍ 36 ടെസ്റ്റിലാണ് നയിച്ചത്. ഇതില്‍ 21ലും ടീം ജയിച്ചപ്പോള്‍ എട്ട് മത്സരം തോറ്റു. ഏഴ് മത്സരങ്ങള്‍ സമനിലയിലാണ് അവസാനിച്ചത്. ന്യൂസീലന്‍ഡിനെ കൂടുതല്‍ മത്സരങ്ങളില്‍ നയിച്ച രണ്ടാമത്തെ ക്യാപ്റ്റനാണ് വില്യംസണ്‍.

നായകനെന്ന നിലയിലെ ബാറ്റിങ് പ്രകടനം
60 ടെസ്റ്റില്‍ നിന്ന് 58.60 ശരാശരിയില്‍ 5392 റണ്‍സാണ് വിരാട് കോലി നേടിയിട്ടുള്ളത്. നായകനായിരിക്കെ 20 ടെസ്റ്റ് സെഞ്ച്വറിയും അദ്ദേഹം നേടി. ഇതില്‍ 10 എണ്ണം തട്ടകത്തിലാണ്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ 2019ല്‍ നേടിയ 254* റണ്‍സാണ് നായകനെന്ന നിലയില്‍ അദ്ദേഹത്തിന്റെ ഉയര്‍ന്ന സ്‌കോര്‍. ഓസ്‌ട്രേലിയയില്‍ നാലും ഇംഗ്ലണ്ട്,ദക്ഷിണാഫ്രിക്ക എന്നിവടങ്ങില്‍ രണ്ട് വീതം സെഞ്ച്വറികളും നേടി.

36 ടെസ്റ്റില്‍ നിന്ന് 60.62 ശരാശരിയില്‍ 3092 റണ്‍സാണ് കെയ്ന്‍ വില്യംസണ്‍ നേടിയത്. 24 സെഞ്ച്വറികളില്‍ 11 സെഞ്ച്വറിയും ക്യാപ്റ്റനായിരിക്കെയാണ് വില്യംസണ്‍ നേടിയത്. 2020ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരേ നേടിയ 251 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. ന്യൂസീലന്‍ഡിന് പുറത്ത് സിംബാബ്‌വെയില്‍ മാത്രമാണ് വില്യംസണ് സെഞ്ച്വറി നേടാനായിട്ടുള്ളത്.

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലെ പ്രകടനം
14 ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് മത്സരങ്ങളില്‍ നിന്ന് 10ലും ഇന്ത്യയെ ജയിപ്പിക്കാന്‍ കോലിക്കായി. നാല് മത്സരമാണ് ടീം തോറ്റത്. ഈ നാലില്‍ രണ്ട് തോല്‍വി ന്യൂസീലന്‍ഡിനെതിരെയാണ്. ഒമ്പത് മത്സരങ്ങളില്‍ വില്യംസണ്‍ കിവീസിനെ നയിച്ചപ്പോള്‍ ആറ് മത്സരങ്ങള്‍ ജയിച്ചപ്പോള്‍ മൂന്ന് മത്സരങ്ങള്‍ തോറ്റു. ഓസ്‌ട്രേലിയയോട് രണ്ടും ശ്രീലങ്കയോട് ഒരു മത്സരവുമാണ് തോറ്റത്.

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലെ പ്രകടനം
14 മത്സരത്തില്‍ നിന്ന് 43.85 ശരാശരിയില്‍ 877 റണ്‍സാണ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ കോലി നേടിയത്. രണ്ട് സെഞ്ച്വറി ഇതില്‍ ഉള്‍പ്പെടും. കെയ്ന്‍ വില്യംസണ്‍ 58.35 ശരാശരിയില്‍ 817 റണ്‍സാണ് നേടിയത്. ഇതില്‍ മൂന്ന് സെഞ്ച്വറിയാണുള്ളത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications