വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

WTC 2021: ഇന്ത്യന്‍ നായകന്‍ വിരാട് കോലിയെ കാത്തിരിക്കുന്ന റെക്കോഡുകളറിയാം

സതാംപ്റ്റന്‍: ഐസിസിയുടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനായുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യയും ന്യൂസീലന്‍ഡും. ഇംഗ്ലണ്ടില്‍ നടക്കുന്ന മത്സരം ഇന്ത്യയെ സംബന്ധിച്ച് വലിയ വെല്ലുവിളിതന്നെയാണ്. എന്നാല്‍ കരുത്തുറ്റ ടീമുള്ളത് ഫൈനലില്‍ ഇന്ത്യയുടെ ആത്മവിശ്വാസം ഉയര്‍ത്തും. രോഹിത് ശര്‍മ,വിരാട് കോലി,ചേതേശ്വര്‍ പുജാര,അജിന്‍ക്യ രഹാനെ എന്നിവരുടെ ബാറ്റിങ് പ്രകടനത്തില്‍ ഇന്ത്യ വളരെയധികം വിശ്വാസം അര്‍പ്പിക്കുന്നു.

3 major milestones Virat Kohli can achieve in Ind vs NZ final
വിരാട് കോലി

ഇന്ത്യന്‍ നായകന്‍ വിരാട് കോലിക്ക് 2018ലെ മികവ് ആവര്‍ത്തിക്കാന്‍ കഴിയുമോയെന്ന് കാത്തിരുന്ന് കാണാം. 2019 സെപ്തംബറിന് ശേഷം സെഞ്ച്വറി നേടാന്‍ സാധിക്കാത്ത കോലി ഈ കാത്തിരിപ്പും ന്യൂസീലന്‍ഡിനെതിരായ ഫൈനല്‍ പോരാട്ടത്തില്‍ അവസാനിപ്പിക്കുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യന്‍ നായകനെ കാത്തിരിക്കുന്ന പ്രധാനപ്പെട്ട റെക്കോഡുകള്‍ എന്തൊക്കെയാണെന്ന് നോക്കാം.

ന്യൂസീലന്‍ഡിനെതിരേ 1000 ടെസ്റ്റ് റണ്‍സ്

ന്യൂസീലന്‍ഡിനെതിരേ 1000 ടെസ്റ്റ് റണ്‍സ്

ന്യൂസീലന്‍ഡിനെതിരേ 1000 ടെസ്റ്റ് റണ്‍സെന്ന റെക്കോഡ് പൂര്‍ത്തിയാക്കാനുള്ള സുവര്‍ണ്ണാവസരമാണ് കോലിക്ക് മുന്നിലുള്ളത്. 27 റണ്‍സ് മാത്രമാണ് ഈ നേട്ടത്തിലെത്താന്‍ കോലിക്ക് വേണ്ടത്. പ്രധാനപ്പെട്ട മത്സരങ്ങളില്‍ അവസരത്തിനൊത്ത് ഉയരുന്ന കോലി ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലൂടെ ഈ നേട്ടത്തിലെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ന്യൂസീലന്‍ഡിനെതിരേ 50ന് മുകളില്‍ ശരാശരി കോലിക്കുണ്ട്. മൂന്ന് സെഞ്ച്വറിയാണ് കിവീസിനെതിരേ കോലിയുടെ പേരിലുള്ളത്.

മഹേല ജയവര്‍ധനയുടെ ഇരട്ട സെഞ്ച്വറി റെക്കോഡ് തകര്‍ക്കാം

മഹേല ജയവര്‍ധനയുടെ ഇരട്ട സെഞ്ച്വറി റെക്കോഡ് തകര്‍ക്കാം

നിലവില്‍ വിരാട് കോലിക്കും മഹേല ജയവര്‍ധനയ്ക്കും ഏഴ് ഇരട്ട സെഞ്ച്വറിയാണ് ടെസ്റ്റിലുള്ളത്. കൂടുതല്‍ ഇരട്ട സെഞ്ച്വറി നേട്ടക്കാരില്‍ കോലിയും ജയവര്‍ധനയും അഞ്ചാം സ്ഥാനത്താണ്. എന്നാല്‍ ന്യൂസീലന്‍ഡിനെതിരേ ഇരട്ട സെഞ്ച്വറി നേടിയാല്‍ ജയവര്‍ധനയെ മറികടന്ന് നാലാം സ്ഥാനത്തേക്കെത്താന്‍ കോലിക്കാവും. എന്നാല്‍ ഇംഗ്ലണ്ടിലെ സാഹചര്യത്തില്‍ ഈ നേട്ടത്തിലെത്തുക കോലിക്ക് എളുപ്പമാവില്ല.

നായകനെന്ന നിലയില്‍ 6000 ടെസ്റ്റ്

നായകനെന്ന നിലയില്‍ 6000 ടെസ്റ്റ്

6000 ടെസ്റ്റ് റണ്‍സെന്ന നാഴികക്കല്ല് പിന്നിടാന്‍ ഇന്ത്യന്‍ ക്യാപ്റ്റന് വേണ്ടത് 68 റണ്‍സ്. ഈ നേട്ടത്തിലെത്തുന്ന ആദ്യ ഇന്ത്യന്‍ നായകനെന്ന റെക്കോഡാണ് കോലിയെ കാത്തിരിക്കുന്നത്. ഗ്രെയിം സ്മിത്ത് (8659),അലന്‍ ബോര്‍ഡര്‍ (6623),റിക്കി പോണ്ടിങ് (6542) എന്നിവരാണ് നിലവില്‍ കോലിക്ക് മുന്നിലുള്ളത്. ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സര ടെസ്റ്റ് പരമ്പരയിലും തിളങ്ങിയാല്‍ പോണ്ടിങ്ങിന്റെ റെക്കോഡ് തിരുത്താന്‍ കോലിക്ക് മുന്നില്‍ അവസരമുണ്ട്.

Story first published: Sunday, June 13, 2021, 12:10 [IST]
Other articles published on Jun 13, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X