For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

WTC 2019-2021: ഫ്‌ളോപ്പ് 11 ഇതാ, നായകന്‍ ടിം പെയ്ന്‍, ഇന്ത്യയില്‍ നിന്ന് ഒരേ ഒരാള്‍

സതാംപ്റ്റണ്‍: ഐസിസിയുടെ പ്രഥമ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ന്യൂസീലന്‍ഡ് കിരീടം നേടിയിരിക്കുകയാണ്. ഫൈനലില്‍ ഇന്ത്യയെ തോല്‍പ്പിച്ചാണ് ന്യൂസീലന്‍ഡ് കിരീടം നേടിയത്. സതാംപ്റ്റണില്‍ നടന്ന കലാശപ്പോരാട്ടത്തില്‍ മഴ രണ്ട് ദിവസം നഷ്ടപ്പെടുത്തിയെങ്കിലും കിവീസ് അര്‍ഹിച്ച കിരീടം പൊരുതി നേടുകയായിരുന്നു. പ്രഥമ ചാമ്പ്യന്‍ഷിപ്പില്‍ പ്രതീക്ഷിച്ച പല താരങ്ങളും നിരാശപ്പെടുത്തിയിരുന്നു. ഇവരെയെല്ലാം പരിഗണിച്ച് പ്രഥമ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലെ ഫ്‌ളോപ്പ് 11 ഇതാ.

ക്രയ്ഗ് ബ്രാത്ത്‌വെയ്റ്റ്-ജോ ഡെന്‍ലി

ക്രയ്ഗ് ബ്രാത്ത്‌വെയ്റ്റ്-ജോ ഡെന്‍ലി

വെസ്റ്റ് ഇന്‍ഡീസിന്റെ ക്രയ്ഗ് ബ്രാത്ത് വെയ്റ്റും ഇംഗ്ലണ്ടിന്റെ ജോ ഡെന്‍ലിയുമാണ് ഫ്‌ളോപ്പ് 11ന്റെ ഓപ്പണര്‍മാര്‍. 13 ടെസ്റ്റില്‍ നിന്ന് 25.88 ശരാശരിയില്‍ 673 റണ്‍സ് മാത്രമാണ് ബ്രാത്ത്‌വെയ്റ്റ് നേടിയത്. ഒരു സെഞ്ച്വറിയും ഇതില്‍ ഉള്‍പ്പെടും. ഇംഗ്ലണ്ടിന്റെ ജോ ഡെന്‍ലി 10 മത്സരത്തില്‍ നിന്ന് 30ന് താഴെ ശരാശരിയില്‍ നേടിയത് 569 റണ്‍സാണ്. നിലവില്‍ ഇംഗ്ലണ്ട് ടീമിന് പുറത്താണ് ഡെന്‍ലിയുള്ളത്.

ചേതേശ്വര്‍ പുജാര,ഫഫ് ഡുപ്ലെസിസ്,ഷായ് ഹോപ്പ്

ചേതേശ്വര്‍ പുജാര,ഫഫ് ഡുപ്ലെസിസ്,ഷായ് ഹോപ്പ്

ഇന്ത്യയുടെ മൂന്നാം നമ്പര്‍ താരം ചേതേശ്വര്‍ പുജാരയാണ് ഫ്‌ളോപ്പ് 11ന്റെയും മൂന്നാമന്‍. ഇന്ത്യ വളരെ പ്രതീക്ഷ വെക്കുന്ന താരമായ പുജാര ടൂര്‍ണമെന്റില്‍ തീര്‍ത്തും നിരാശപ്പെടുത്തി. 28.03 ശരാശരിയില്‍ നേടിയത് 841 റണ്‍സാണ്. ഒരു സെഞ്ച്വറി പോലും അദ്ദേഹത്തിന് നേടാനായില്ല. 81 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍.

ദക്ഷിണാഫ്രിക്കയുടെ സീനിയര്‍ താരം ഫഫ് ഡുപ്ലെസിസാണ് നാലാമന്‍. 11 മത്സരത്തില്‍ നിന്ന് 555 റണ്‍സാണ് അദ്ദേഹം ആകെ നേടിയത്. 27.75 ആണ് ശരാശരി.ശ്രീലങ്കയ്‌ക്കെതിരേ മാത്രമാണ് ഭേദപ്പെട്ട പ്രകടനം നടത്താന്‍ ഡുപ്ലെസിസിനായത്.

വെസ്റ്റ് ഇന്‍ഡീസിന്റെ ഷായ് ഹോപ്പാണ് അഞ്ചാമന്‍. ആറ് മത്സരത്തില്‍ നിന്ന് 16.91 ശരാശരിയില്‍ 203 റണ്‍സാണ് അദ്ദേഹം നേടിയത്. വലിയ പ്രതീക്ഷയോടെ കരിയര്‍ തുടങ്ങിയ താരത്തിന് ആ മികവ് നിലനിര്‍ത്താനായിട്ടില്ല. അതിനാല്‍ത്തന്നെ നിലവില്‍ ടീമിലെ സ്ഥാരസാന്നിധ്യമാവാനും സാധിക്കുന്നില്ല.

ടിം പെയ്ന്‍,റോഷ്ടണ്‍ ചേസ്,മെഹിദി ഹസന്‍ മിറാസ്.

ടിം പെയ്ന്‍,റോഷ്ടണ്‍ ചേസ്,മെഹിദി ഹസന്‍ മിറാസ്.

ടീമിന്റെ നായകനും വിക്കറ്റ് കീപ്പറും ഓസ്‌ട്രേലിയന്‍ നായകന്‍ ടിം പെയ്‌നാണ്. തട്ടകത്തില്‍ ഇന്ത്യയോട് പരമ്പര കൈവിട്ട നായകനാണ് പെയ്ന്‍. 28.94 ശരാശരിയില്‍ 550 റണ്‍സാണ് ടൂര്‍ണമെന്റില്‍ അദ്ദേഹം നേടിയത്. ക്യാപ്റ്റനെന്ന നിലയിലും പ്രകടനം മോശം.

വെസ്റ്റ് ഇന്‍ഡീസിന്റെ റോഷ്ടന്‍ ചേസാണ് ഏഴാമന്‍. സ്പിന്‍ ഓള്‍റൗണ്ടറായ റോഷ്ടന്‍ 12 ഇന്നിങ്‌സില്‍ നിന്ന് ആകെ വീഴ്ത്തിയത് 18 വിക്കറ്റ് മാത്രമാണ്. ബാറ്റുകൊണ്ടും കാര്യമായൊന്നും ചെയ്യാനായായില്ല. 18.62 ശരാശരിയില്‍ 320 റണ്‍സാണ് നേടിയത്.

ബംഗ്ലാദേശിന്റെ മെഹിദി ഹസന്‍ മിറാസാണ് എട്ടാമന്‍. എട്ട് ഇന്നിങ്‌സില്‍ നിന്ന് 15 വിക്കറ്റാണ് അദ്ദേഹം നേടിയത്.ആറ് മത്സരത്തില്‍ നിന്ന് 317 റണ്‍സും താരം നേടി. എന്നാല്‍ ബംഗ്ലാദേശിന് നേട്ടമുണ്ടാക്കുന്ന തരത്തിലുള്ള പ്രകടനം കാഴ്ചവെക്കാനായില്ല.

മൊഹമ്മദ് അബ്ബാസ്,അല്‍സാരി ജോസഫ്,ലഹിരു കുമാര

മൊഹമ്മദ് അബ്ബാസ്,അല്‍സാരി ജോസഫ്,ലഹിരു കുമാര

പാകിസ്താന്‍ പേസര്‍ മുഹമ്മദ് അബ്ബാസാണ് ഒമ്പതാമന്‍. ഒമ്പത് മത്സരം കളിച്ച താരം ആകെ വീഴ്ത്തിയത് 18 വിക്കറ്റ് മാത്രമാണ്. 55 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയതാണ് അദ്ദേഹത്തിന്റെ മികച്ച പ്രകടനം.വെസ്റ്റ് ഇന്‍ഡീസ് പേസര്‍ അല്‍സാരി ജോസഫാണ് 10ാമന്‍. ഏഴ് മത്സരത്തില്‍ നിന്ന് 13 വിക്കറ്റാണ് അദ്ദേഹം വൂഴ്ത്തിയത്. ബാറ്റുകൊണ്ടും പ്രതീക്ഷക്കൊത്ത് ഉയരാന്‍ അല്‍സാരി ജോസഫിനായിട്ടില്ല. ശ്രീലങ്കയുടെ ലഹിരു കുമാരയാണ് 11മന്‍. എട്ട് ഇന്നിങ്‌സില്‍ നിന്ന് 12 വിക്കറ്റാണ് താരം വീഴ്ത്തിയത്.

Story first published: Friday, June 25, 2021, 16:53 [IST]
Other articles published on Jun 25, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+