Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

30 സെക്കന്‍ഡ് ഫോണ്‍കോള്‍.. വെസ്റ്റ് ഇന്‍ഡീസ് ക്യാപ്റ്റനെ പുറത്താക്കി.. ടീമില്‍ പോലുമില്ല!

ആന്റിഗ്വ: രണ്ട് തവണ വെസ്റ്റ് ഇന്‍ഡീസിനെ ലോകചാമ്പ്യന്മാരാക്കിയ ക്യാപ്റ്റന്‍ ഡാരന്‍ സമിയെ സെലക്ടര്‍മാര്‍ പുറത്താക്കി. സമിക്ക് ടീമില്‍ പോലും സ്ഥാനം കണ്ടെത്താന്‍ പറ്റിയിട്ടില്ല. വെറും 30 സെക്കന്‍ഡ് മാത്രം നീണ്ട ഫോണ്‍ സംഭാഷണത്തിലാണ് തന്നെ പുറത്താക്കിയ കാര്യം സെലക്ടര്‍മാര്‍ അറിയിച്ചതെന്ന് സമി പറഞ്ഞു. ഫേസ്ബുക്ക് പേജില്‍ അപ്ലോഡ് ചെയ്ത ഒരു വീഡിയോ വഴിയാണ് സമി ഈ സംഭവം ആരാധകരെ അറിയിച്ചത്.

Read Also: ഗിമ്മിക്കുകള്‍ അവിടെ നില്‍ക്കട്ടേ... സൗദിയിലെ മലയാളികള്‍ക്ക് വേണ്ടി പിണറായി വിജയന്‍ ചെയ്യേണ്ടത്...

32 കാരനായ ഡാരന്‍ സമി വളരെയധികം വികാരാധീനനായാണ് ഫേസ്ബുക്ക് വീഡിയോയില്‍ സംസാരിച്ചത്. ഇന്നലെ എനിക്കൊരു ഫോണ്‍കോള്‍ വന്നു. ഏകദേശം മുപ്പത് സെക്കന്‍ഡുകള്‍ ദൈര്‍ഘ്യമുള്ള കോള്‍. സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനായിരുന്നു. എന്നെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും മാറ്റിയതായി അറിയിച്ചു. ടീമില്‍ തുടരാനുള്ള മെറിറ്റും ഇല്ല എന്ന് പറഞ്ഞു - ഡാരന്‍ സമി വീഡിയോയില്‍ പറയുന്നു.

west-indies

ഇത്തവണ ഇന്ത്യയില്‍ നടന്ന ട്വന്റി 20 ലോകകപ്പില്‍ വെസ്റ്റ് ഇന്‍ഡീസിനെ ചാമ്പ്യന്മാരാക്കിയ ക്യാപ്റ്റനാണ് ഡാരന്‍ സമി. പക്ഷേ കളിക്കാരന്‍ എന്ന നിലയില്‍ സമിയുടെ സംഭാവവന വളരെ പരിമിതമായിരുന്നു. ആകപ്പാടെ ആറ് റണ്‍സ് മാത്രം എടുത്ത സമിക്ക് കിട്ടിയത് ഒരേ ഒരു വിക്കറ്റ്. നാല് വര്‍ഷം മുമ്പ് ശ്രീലങ്കയില്‍ നടന്ന ലോകകപ്പില്‍ വെസ്റ്റ് ഇന്‍ഡീസ് ജേതാക്കളായപ്പോളും സമിയായിരുന്നു ടീമിനെ നയിച്ചിരുന്നത്.

വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്ക്കേണ്ട വിലാസം [email protected]

Story first published: Saturday, August 6, 2016, 13:40 [IST]
Other articles published on Aug 6, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+