പാകിസ്താനെ തോല്‍പ്പിച്ച ശേഷം ഭാരത് മാതാ കീ ജയ് എന്ന് കരഞ്ഞ് ഇന്ത്യന്‍ താരങ്ങള്‍...
ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ത്യയെ തോല്‍പിച്ച ശേഷം പാകിസ്താന്‍ വനിതകള്‍ ശനിയാഴ്ച ദില്ലിയിലെ ഫിറോസ് ഷാ കോട്‌ല ഗ്രൗണ്ടില്‍ പാകിസ്താന്‍ കീ ജയ് വിളിച്ചു. അന്ന് വൈകുന്നേരം പാകിസ്താനെ തോല്‍പിച്ച എം എസ് ധോണിയും ഇന്ത്യയ്ക്ക് ജയ് വിളിക്കാനൊന്നും നിന്നില്ല. എന്നാല്‍ പാകിസ്താനെ തോല്‍പിച്ച ശേഷം ഇന്ത്യന്‍ ടീം ഒന്നടങ്കം ഭാരത് മാതാ കീ എന്ന് കരഞ്ഞ് വിളിച്ച ഒരു ചരിത്രമുണ്ട്.
മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ വിരേന്ദര്‍ സേവാഗാണ് വികാരഭരിതമായ ഈ ഓര്‍മ പൊടിതട്ടിയെടുത്തത്. ഇന്ത്യയും പാകിസ്താനും തമ്മില്‍ കളിച്ച കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡനില്‍ എത്തിയപ്പോഴാണ് തന്റെ ക്രിക്കറ്റ് ജീവിതത്തിലെ ഏറ്റവും ഇഷ്ടപ്പെട്ട ചില നിമിഷങ്ങള്‍ വീരു പറഞ്ഞത്. അതിലൊന്ന് ഈ ഭാരത് മാതാ കീ ജയ് വിളിയായിരുന്നു. സേവാഗിന്റെ വാക്കുകളിലേക്ക്...

സംഭവം 2007 ലോകകപ്പില്‍
2007 ട്വന്റി 20 ലോകകപ്പിലായിരുന്നു പാകിസ്താനെ തോല്‍പിച്ച ശേഷം ഇന്ത്യന്‍ താരങ്ങള്‍ ഭാരത് മാതാ കീ ജയ് എന്ന് ആര്‍ത്തുവിളിച്ചത്. രണ്ട് തവണയാണ് ഈ ലോകകപ്പില്‍ ഇരുടീമുകളും പരസ്പരം വന്നത് രണ്ട് തവണയും ഇന്ത്യ ജയിച്ചു.

ബൗള്‍ ഔട്ടിലൂടെ ജയം
ട്വന്റി 20 ലോകകപ്പിലെ ഇന്ത്യ - പാക് മത്സരം ടൈ ആയി. ഇതേത്തുടര്‍ന്ന് ബൗള്‍ ഔട്ടിലൂടെയാണ് വിജയിയെ തീരുമാനിച്ചത്. സേവാഗാണ് ആദ്യം പന്തെറിഞ്ഞ് വിക്കറ്റില്‍ കൊള്ളിച്ചത്. പിന്നാലെ ഹര്‍ഭജനും ഉത്തപ്പയും ലക്ഷ്യം കണ്ടു. എന്നാല്‍ പാകിസ്താന് ഒന്ന് മാത്രമേ കൊളളിക്കാന്‍ പറ്റിയുള്ളൂ

ചോദിച്ച് വാങ്ങിയ അവസരം
ആദ്യത്തെ ഊഴം എന്റേതായിരുന്നു. വിക്കറ്റില്‍ കൊള്ളിക്കാന്‍ പറ്റുമെന്ന് എനിക്കുറപ്പുണ്ടായിരുന്നു. പ്രാക്ടീസ് ചെയ്യുമ്പോള്‍ ഏറ്റവും കൃത്യമായി വിക്കറ്റില്‍ എറിഞ്ഞ് കൊളളിച്ചിരുന്നത് ഞാനും ഭാജിയും ഉത്തപ്പയുമായിരുന്നു. കളിയിലും അങ്ങനെ തന്നെ സംഭവിച്ചു. നമ്മള്‍ ജയിച്ചു

കളിക്കാരുടെ ആവേശം
ഹര്‍ഭജന്‍ സിംഗും യുവരാജ് സിംഗും അടക്കമുള്ള കളിക്കാര്‍ പരസ്പരം കെട്ടിപ്പിടിച്ചു. ആവേശത്തോടെ ഭാരത് മാതാ കീ ജയ് വിളിച്ചു. ചിലര്‍ ചക്‌ദേ ഇന്ത്യ എന്ന് വിളിച്ചു - അപ്പോള്‍ ട്രെന്‍ഡ് അതായിരുന്നു. - സേവാഗ് ഓര്‍മിക്കുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications