Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യയ്‌ക്കെതിരെ വെസ്റ്റ് ഇന്‍ഡീസിനെ ലോകകപ്പ് ഹീറോ ബ്രാത്‌വൈറ്റ് നയിക്കും!

ഇന്ത്യയ്‌ക്കെതിരായ ട്വന്റി 20 പരമ്പരയില്‍ വെസ്റ്റ് ഇന്‍ഡീസിനെ ഓള്‍റൗണ്ടര്‍ ചാള്‍സ് ബ്രാത്‌വൈറ്റ് നയിക്കും. ട്വന്റി 20 ലോകകപ്പ് ഫൈനലിലെ അവസാന ഓവറില്‍ നാല് സിക്‌സറടിച്ച് വെസ്റ്റ് ഇന്‍ഡീസിനെ ജേതാക്കളാക്കിയ താരമാണ് ബ്രാത്‌വൈറ്റ്. വലംകൈയ്യന്‍ ബാറ്റ്‌സ്മാനും ഫാസ്റ്റ് മീഡിയം ബൗളറുമാ. ബ്രാത്‌വൈറ്റ് ട്വന്റി 20 സ്‌പെഷലിസ്റ്റായിട്ടാണ് അറിയപ്പെടുന്നത്.

ലോകകപ്പ് നേടിയ ക്യാപ്റ്റന്‍ ഡാരന്‍ സമിയെ ഒഴിവാക്കിയതോടെയാണ് വെസ്റ്റ് ഇന്‍ഡീസിന് പുതിയ ക്യാപ്റ്റനെ തേടേണ്ടി വന്നത്. കഴിഞ്ഞ ദിവസമാണ് ഡാരന്‍ സമിയെ ഫോണില്‍ വിളിച്ച് ക്യാപ്റ്റന്‍സിയില്‍ നിന്നും ഒഴിവാക്കിയ കാര്യം വിന്‍ഡീസ് സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ അറിയിച്ചത്. ഇക്കാര്യം ഡാരന്‍ സമി സോഷ്യല്‍ മീഡിയയില്‍ വികാരാധീനനായി പങ്കുവെച്ചിരുന്നു. ഇത് വലിയ ചര്‍ച്ചയും ആയി.

carlosbrathwaite

ചാള്‍സ് ബ്രാത്‌വൈറ്റ് ട്വന്റി 20 ഫോര്‍മാറ്റില്‍ പ്രതിഭാധനനായ കളിക്കാരനാണ് എന്ന് വിന്‍ഡീസ് സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനായ കോര്‍ട്‌നി ബ്രൗണ്‍ പറഞ്ഞു. ഇന്ത്യയ്‌ക്കെതിരായ പരമ്പര ജയിക്കുകയാണ് വെസ്റ്റ് ഇന്‍ഡീസിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ഐ പി എല്ലില്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സിന്റെ താരമാണ് ബ്രാത്‌വൈറ്റ്. ക്യാപ്റ്റന്‍സി നഷ്ടപ്പെട്ട സമിക്ക് ടീമിലും ഇടംകിട്ടിയില്ല.

Read Also: ട്വിറ്ററിലൂടെ സുഷമ സ്വരാജ് സഹായിച്ചത് തന്നെ ലൈംഗികമായി അധിക്ഷേപിച്ച യുവാവിനെ?

ക്രിസ് ഗെയ്ല്‍, ഡ്വെയ്ന്‍ ബ്രാവോ, കീരണ്‍ പൊള്ളാര്‍ഡ്, ആന്‍ഡ്രെ റസ്സല്‍, ജേസണ്‍ ഹോള്‍ഡര്‍, ലെന്‍ഡല്‍ സിമ്മണ്‍സ്, മര്‍ലോണ്‍ സാമുവല്‍സ്, സുനില്‍ നരെയ്ന്‍, സാമുവല്‍ ബദ്രി തുടങ്ങിയ പ്രമുഖ താരങ്ങളെല്ലാം വിന്‍ഡീസ് ടീമില്‍ ഇടംപിടിച്ചിട്ടുണ്ട്. അമേരിക്കയില്‍ വെച്ചാണ് ഇന്ത്യയും വെസ്റ്റ് ഇന്‍ഡീസും തമ്മിലുള്ള ട്വന്റി 20 മത്സരങ്ങള്‍ നടക്കുക. മൂന്ന് കളികളാണ് പരമ്പരയില്‍ ഉള്ളത്.

Story first published: Tuesday, August 9, 2016, 16:19 [IST]
Other articles published on Aug 9, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+