ഇന്ത്യ ജയിച്ചത് സഹിക്കുന്നില്ല അല്ലേ.. ജേര്‍ണലിസ്റ്റിനോട് ധോണി!
ബെംഗളൂരു: ബംഗ്ലാദേശിനെതിരായ ഒരു റണ്‍ വിജയത്തിന് പിന്നാലെ മാധ്യമപ്രവര്‍ത്തകന് ചുട്ട മറുപടിയുമായി എം എസ് ധോണി. ബംഗ്ലാദേശിനെതിരെ നേടിയ നേരിയ വിജയം തൃപ്തികരമാണോ എന്ന് ഒരു മാധ്യമപ്രവര്‍ത്തകന്‍ ചോദിച്ചപ്പോഴാണ് ധോണിക്ക് ദേഷ്യം വന്നത്. ഒരു മിനുട്ട്, ഇന്ത്യ ജയിച്ചതില്‍ നിങ്ങള്‍ക്ക് തീരെ സന്തോഷമില്ല എന്നെനിക്കറിയാം. എങ്കിലും ഈ പറയുന്നത് ഒന്ന് കേള്‍ക്കൂ എന്ന് പറഞ്ഞാണ് ധോണി മാധ്യമപ്രവര്‍ത്തകനെ പിടിച്ചിരുത്തിയത്.
നിങ്ങളുടെ ശബ്ദത്തില്‍ നിന്നും ശബ്ദത്തിലെ ടോണില്‍ നിന്നും ഈ ചോദ്യത്തില്‍ നിന്നും ഇന്ത്യയുടെ ജംയ താങ്കള്‍ക്ക് ഇഷ്ടപ്പെട്ടില്ല എന്നാണ് തോന്നുന്നത്. ക്രിക്കറ്റിന്റെ കാര്യം വരുമ്പോള്‍ ഇവിടെ സ്‌ക്രിപ്റ്റ് ഒന്നുമില്ല. ടോസ് നഷ്ടപ്പെട്ട ശേഷം നമ്മള്‍ ഒരുപാട് കാര്യങ്ങള്‍ ശ്രദ്ധിക്കണം, വിക്കറ്റ്, ബാറ്റിംഗ് അങ്ങനെ പല കാര്യങ്ങളും. എന്തുകൊണ്ട് കൂടുതല്‍ റണ്‍സ് സ്‌കോര്‍ ചെയ്യാന്‍ പറ്റിയില്ല എന്ന് നോക്കണം. പുറത്ത് നില്‍ക്കുന്ന നിങ്ങള്‍ക്ക് ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ പറ്റുന്നില്ലെങ്കില്‍ ഇതുപോലുള്ള ചോദ്യങ്ങളെങ്കിലും ഒഴിവാക്കുക.

ബംഗ്ലാദേശിനെതിരെ ഒരു റണ്ണിന് മാത്രം ജയിക്കാനായ ഇന്ത്യയ്ക്ക് സത്യത്തില്‍ റണ്‍ റേറ്റില്‍ നേട്ടമുണ്ടാക്കാനായിരുന്നില്ല. അടുത്ത കളിയില്‍ ഓസ്‌ട്രേലിയയോട് തോറ്റാല്‍ ഇന്ത്യ ലോകകപ്പിന് പുറത്താകും. അതേസമയം മികച്ച ജയം നേടി റണ്‍റേറ്റ് ഉയര്‍ത്തിയിരുന്നെങ്കില്‍ അടുത്ത കളി തോറ്റാലും ഇന്ത്യയ്ക്ക് പ്രതീക്ഷയ്ക്ക് വകയുണ്ടാകുമായിരുന്നു. എന്നാല്‍ കേവലം ഒരു റണ്‍സിനാണ് ഇന്ത്യയ്ക്ക് ജയിക്കാന്‍ പറ്റിയത്. ഗ്രൂപ്പ് രണ്ടില്‍ നിന്നും ന്യൂസിലന്‍ഡ് ഒന്നാമതായി സെമിഫൈനലില്‍ പ്രവേശിച്ചുകഴിഞ്ഞു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications