Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വിരാട് കോലിയെ എഴുതിത്തള്ളിയാല്‍ പാഠം പഠിക്കും; മുന്നറിയിപ്പുമായി ഡെയില്‍ സ്റ്റെയിന്‍

മുംബൈ: വിരാട് കോലിയുടെ ക്യാപ്റ്റന്‍സിയില്‍ തുടര്‍വിജയങ്ങള്‍ നേടി മുന്നേറുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് മുന്നില്‍ ഇനി ടെസ്റ്റ് കടമ്പയാണ്. ഒന്‍പത് ടെസ്റ്റ് മത്സരങ്ങള്‍, ഇംഗ്ലണ്ടില്‍ അഞ്ചും, വര്‍ഷാവസാനം ഓസ്‌ട്രേലിയയില്‍ നാലെണ്ണവുമാണ് കോലിയുടെ ക്യാപ്റ്റന്‍സി നേരിടുന്ന പരീക്ഷണങ്ങള്‍. എംഎസ് ധോണിയില്‍ നിന്നും ക്യാപ്റ്റന്റെ തോപ്പി ഏറ്റുവാങ്ങിയ കോലി 35 ടെസ്റ്റ് മത്സരങ്ങളില്‍ 60 ശതമാനത്തിലും ടീമിനെ വിജയത്തിലേക്ക് നയിച്ച് ശരാശരിയില്‍ ഇന്ത്യന്‍ റെക്കോര്‍ഡ് കുറിച്ചിട്ടുണ്ട്.

ഉപഭൂഖണ്ഡത്തിന് പുറത്ത് ടെസ്റ്റ് വിജയങ്ങള്‍ അനായാസം നടക്കില്ലെന്ന് കോലിയ്ക്കും, ടീം ഇന്ത്യക്കും നന്നായറിയാം. അതുകൊണ്ടുതന്നെ ഈ ടെസ്റ്റ് പരീക്ഷണങ്ങള്‍ ടീമിന്റെ മികവ് അളക്കുന്നതാകും. എഡ്ജ്ബാസ്റ്റണില്‍ ഇംഗ്ലണ്ടിന് എതിരെയുള്ള ആദ്യ പന്ത് എറിയുന്നതിന് മുന്‍പ് ടീമില്‍ ചില അഴിച്ചുപണികളും നടത്തേണ്ടതുണ്ട്. മൂന്നാം നമ്പറില്‍ അനുയോജ്യനായ ചേതേശ്വര്‍ പൂജാര ഇപ്പോള്‍ ഫോമിലുമല്ല. യോര്‍ക്ക്ഷയറിന് വേണ്ടി കൗണ്ടി ചാമ്പ്യന്‍ഷിപ്പില്‍ ഇറങ്ങിയ പൂജാര ആത്മവിശ്വാസം കൂട്ടാന്‍ പറ്റിയ പ്രകടനം കാഴ്ചവെച്ചിരുന്നില്ല.

dale

കെഎല്‍ രാഹുലിന്റെ മികവേറിയ പ്രകടനം കോലി-ശാസ്ത്രി നേതൃത്വത്തിന് ചിന്ത സമ്മാനിക്കുന്ന കാര്യമാണ്. ടീം സെലക്ഷനില്‍ എന്ത് അത്ഭുതവും സംഭവിക്കാവുന്ന ഘട്ടവുമാണ്. അതുകൊണ്ട് തന്നെ വിരാടിന്റെ ടീമിനെ എഴുതിത്തള്ളേണ്ടെന്നാണ് ഡെയില്‍ സ്‌റ്റെയിന്‍ ഓര്‍മ്മിപ്പിക്കുന്നത്. വിരാട് ഉള്ളിടത്തോളം അദ്ദേഹം തന്നെയാണ് മാസ്റ്റര്‍, തന്റെ താരങ്ങളില്‍ നിന്നും എന്ത് നേടണമെന്ന് നല്ല അറിവുമുണ്ട്. അക്രമണോത്സുകതയുള്ള ക്യാപ്റ്റനാണ് വിരാട്, ജയിക്കുന്നത് ഏറെ ഇഷ്ടവും. അതുകൊണ്ട് തന്നെ ടെസ്റ്റ് മത്സരങ്ങള്‍ വിജയിക്കാന്‍ ശേഷിയുള്ള ടീമിനെയാകും ക്യാപ്റ്റന്‍ തെരഞ്ഞെടുക്കുക, സ്റ്റെയിന്‍ ചൂണ്ടിക്കാണിച്ചു.

ക്യാപ്റ്റന്‍സിക്കൊപ്പം വിരാട് കോലിയുടെ ബാറ്റിംഗും ശ്രദ്ധാകേന്ദ്രമാകും. 2014-ല്‍ ഇംഗ്ലണ്ടിന് എതിരെ ബാറ്റ് ചെയ്യാന്‍ ബുദ്ധിമുട്ടിയിരുന്നു. പക്ഷെ അദ്ദേഹം ഇന്ന് ഏറെ മാറിയിരിക്കുന്നു. എഴുതിത്തള്ളുന്നത് ഏറ്റവും വലിയ തെറ്റാകും. ഇങ്ങനെ ചെയ്യുമ്പോള്‍ തിരിച്ചുവരുന്ന താരമാണ് വിരാട്, സ്‌റ്റെയിന്‍ ഓര്‍മ്മിപ്പിച്ചു.

Story first published: Saturday, July 28, 2018, 17:04 [IST]
Other articles published on Jul 28, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+