Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സച്ചിന്‍ അഞ്ജലിയ്ക്ക് പ്രണയലേഖനമെഴുതിയപ്പോള്‍

ചെന്നൈ: ഇപ്പോഴല്ലെ മൊബൈല്‍ ഫോണും ഇന്റര്‍നെറ്റുമൊക്കെ ആയത്. ഇതൊന്നുമില്ലാത്ത കാലത്തെ പ്രണയമാണ് സുഖമെന്ന് പണ്ടുള്ളവര്‍ പറയുന്നത് കേള്‍ക്കാറുണ്ട്. കത്തുകളിലൂടെ പ്രണയം കൈമാറിയ കാലം. ഇതിഹാസ താരം സച്ചിനുമുണ്ട് ഒരു പ്രണയകാലം. അന്ന് ബാറ്റ് ചെയ്യുന്നതിനെക്കാള്‍ പ്രയാസമായിരുന്നത്രെ അഞ്ജലിയ്‌ക്കൊരു പ്രണയലേഖനം എഴുതുക എന്നത്.

ചെന്നൈയില്‍ കയ്യെഴുത്ത് പ്രോത്സാഹിപ്പിക്കാനായി സംഘടിപ്പിച്ച ചടങ്ങിലാണ് ഇന്റര്‍നെറ്റൊന്നും ഇല്ലാത്ത കാലത്ത് കത്തുകള്‍ എഴുതുന്ന സുഖത്തെ കുറിച്ച് സച്ചിന്‍ വാചാലനായത്. ബാറ്റ് ചെയ്യുക എന്നത് എനിക്ക് സ്വാഭാവികമായി ചെയ്യാവുന്ന ഒന്നാണ്. എന്നാല്‍ പ്രണയകാലത്ത് അഞ്ജലിയ്ക്ക് കത്തെഴുതുക എന്നതായിരുന്നു ഏറെ ദുഷ്‌കരം. ഞാനെന്താണ് എഴുതുന്നതചെന്ന് രണ്ട് വട്ടം വായിച്ചുനോക്കേണ്ടിവന്നിട്ടുണ്ട്- സച്ചിന്‍ പറഞ്ഞു.

sachin-anjali

ഡോക്ടര്‍മാരുടെ കയ്യെഴുത്ത് വായിക്കാന്‍ കഴില്ലെന്നാണ് പൊതുവെ പറയുന്നത്. എന്നാല്‍ ഡോക്ടറായിരുന്നിട്ടുകൂടെ അഞ്ജലിയുടെ കയ്യെഴുത്ത് മനോഹരമായിരുന്നുവെന്ന് സച്ചന്‍ അഭിപ്രായപ്പെട്ടു. തന്നെ കത്തെഴുതാന്‍ പഠിപ്പിച്ചത് അച്ഛനും അമ്മയുമാണെന്നും സച്ചിന്‍ പറഞ്ഞു. മൊബൈലൊന്നും ഇത്താല്ലകാലത്ത് ഞാന്‍ അമ്മയ്ക്ക് കത്തുകളെഴുതുമായിരുന്നു. പിന്നീട് അഞ്ജലിയ്ക്കും എഴുതി. കൃത്യമായ തയ്യാറെടുപ്പുകളോടെയാണ് അഞ്ജലി കത്തുകളെഴുതിയതെന്നും സച്ചിന്‍ ഓര്‍മിക്കുന്നു.

ഞാനിപ്പോള്‍ ആത്മകഥ എഴുതിക്കൊണ്ടിരിക്കുകയാമെന്നും സച്ചിന്‍ അറിയിച്ചു. പക്ഷെ അതെപ്പോള്‍ എഴുതി തീരുമെന്ന് പറയാന്‍ കഴിയില്ല. ആത്മകഥയെകുറിച്ച് കൂടുതലൊന്നും പറയില്ലെന്നും പറഞ്ഞാല്‍ നിങ്ങള്‍ പുസ്തകം വായിക്കില്ലെന്നും സച്ചിന്‍ പറഞ്ഞു.

Story first published: Thursday, February 27, 2014, 14:50 [IST]
Other articles published on Feb 27, 2014
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+