പന്തിനെ ഒരു എതിരാളിയായി കണക്കാക്കുന്നില്ല; തിരിച്ചുവരവിനൊരുങ്ങി വൃദ്ധിമാന്‍ സാഹ

കൊല്‍ക്കത്ത: ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ വൃദ്ധിമാന്‍ സാഹ തിരിച്ചുവരുന്നു. സയീദ് മുഷ്താഖ് അലി ട്രോഫിയില്‍ ബംഗാളിനുവേണ്ടി കളിക്കാന്‍ സാഹ ഒരുങ്ങുകയാണ്. പരിക്കേറ്റതിനെ തുടര്‍ന്ന് ദീര്‍ഘനാളായി കളത്തിന് പുറത്തായിരുന്ന സാഹ ഐപിഎല്ലിലും കളിക്കുന്നുണ്ട്. ദേശീയ ടീമിനുവേണ്ടി കളിച്ചുകൊണ്ടിരിക്കെ പരിക്കേറ്റ് പുറത്തായ താരത്തിന്റെ മടങ്ങിവരവ് ഋഷഭ് പന്തിന്റെ വരവോടുകൂടി അവതാളത്തിലാണ്.

സാഹയ്ക്ക് പകരമായി ടെസ്റ്റ് ടീമില്‍ കയറിപ്പറ്റിയ പന്ത് ടീമിനായി സ്ഥിരതയാര്‍ന്ന പ്രകടനമാണ് നടത്തുന്നത്. അതേസമയം, ദേശീയ ടീമിലേക്കുള്ള മടക്കം തന്നെ ആകുലപ്പെടുത്തുന്നില്ലെന്ന് ഒരു അഭിമുഖത്തില്‍ സാഹ പറഞ്ഞു. പന്തിനെ തന്റെ ഒരു എതിരാളിയായി കണക്കാക്കുന്നില്ല. നേരത്തെ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ ഒരുമിച്ച് ചെലവഴിച്ചിരുന്നവരാണ് തങ്ങളെന്നും സാഹ വ്യക്തമാക്കി.
ഋഷഭ് പന്തിന് ഇന്ത്യന്‍ ടീമില്‍ കളിക്കാന്‍ ഒരു അവസരം ലഭിച്ചു. അത് അദ്ദേഹം ഉപയോഗപ്പെടുത്തുകയും ചെയ്തു. അത് സാധാരണ കാര്യമാണ്. പരിക്കിനുശേഷം ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കാന്‍ എത്തുമ്പോള്‍ വലിയ ആശ്വാസമുണ്ട്. ഏറെക്കാലം പരിക്കേറ്റ് പുറത്തായതായി ഇപ്പോള്‍ തോന്നുന്നില്ല. രണ്ടോ മൂന്നോ ആഴ്ചയ്ക്കുശേഷം തിരിച്ചെത്തുന്ന അനുഭവമാണെന്നും സാഹ പറഞ്ഞു.
ദേശീയ ടീമില്‍ മടങ്ങിയെത്താന്‍ കഴിയുമെന്ന പ്രതീക്ഷയും താരം പങ്കുവെച്ചു. സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ചവെക്കുകയാണ് പ്രധാനം. നന്നായി കളിക്കുകയെന്നതാണ് തന്റെ ജോലി. സെലക്ഷന്‍ തന്റെ കൈയ്യിലല്ല. തന്നാലാകുന്ന കളി തുടര്‍ന്നും കാഴ്ചവെക്കുന്നതില്‍ സംശയമില്ല. തിരിച്ചുവരവില്‍ ആത്മവിശ്വാസമുണ്ടന്നും സാഹ വ്യക്തമാക്കി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications