Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഏതു ബൗളറെ നേരിടാനാണ് ഏറ്റവും പ്രയാസം? സാഹയുടെ മറുപടിയില്‍ അമ്പരന്ന് ആരാധകര്‍

മുംബൈ: ഒടുവില്‍ ടെസ്റ്റ് ടീമിലെ സ്ഥാനം വൃധിമാന്‍ സാഹ തിരിച്ചുപിടിച്ചു. ധോണിയുടെ വിരമിക്കലിന് ശേഷം സാഹയായിരുന്നു ടീം ഇന്ത്യയുടെ പ്രധാന വിക്കറ്റ് കീപ്പര്‍. പക്ഷെ പരിക്ക് സാഹയ്ക്ക് ടീമിന് പുറത്തേക്കുള്ള വഴികാട്ടിയായി. സാഹ പോയ അവസരത്തിലാണ് റിഷഭ് പന്ത് ടെസ്റ്റില്‍ കടന്നുവരുന്നത്. കിട്ടിയ അവസരം താരം വിനിയോഗിക്കുകയും ചെയ്തു. ഇംഗ്ലണ്ടിലും ഓസ്‌ട്രേലിയയിലും ചെന്ന് ഓരോ സെഞ്ച്വറി വീതം അടിച്ച പന്ത് ബിസിസിഐയെ ഞെട്ടിച്ചു. ഇതോടെ പരിക്ക് മാറിയിട്ടും സാഹയ്ക്ക് പുറത്തിരിക്കേണ്ട സ്ഥിതിയായി.

തിരിച്ചെത്തി

എന്തായാലും കുറച്ചു വൈകിയാണെങ്കിലും ടെസ്റ്റ് പ്ലേയിങ് ഇലവനില്‍ വൃധിമാന്‍ സാഹ സ്ഥാനം തിരിച്ചുപിടിച്ചു.സ്‌ക്വാഡില്‍ പന്തുണ്ടായിട്ടും ദക്ഷിണാഫ്രിക്ക, ബംഗ്ലാദേശ് ടീമുകള്‍ക്ക് എതിരെ നടന്ന ഹോം പരമ്പരയില്‍ സാഹയായിരുന്നു ഒന്നാം കീപ്പര്‍. രണ്ടു ടെസ്റ്റ് പരമ്പരയിലും ബാറ്റിങ് മികവു പുറത്തെടുക്കാന്‍ സാഹയ്ക്ക് കാര്യമായ അവസരം കിട്ടിയില്ല. പക്ഷെ വിക്കറ്റ് കീപ്പിങ്ങില്‍ താരം അളവുകോലുകള്‍ ഉയര്‍ത്തിത്തന്നെ പിടിച്ചു.

പരിക്ക്

അടുത്തവര്‍ഷം ന്യൂസിലാന്‍ഡുമായാണ് ഇന്ത്യയുടെ അടുത്ത ടെസ്റ്റ് പരമ്പര. ന്യൂസിലാന്‍ഡിലെ സാഹചര്യങ്ങള്‍ കടുപ്പമാണെന്നിരിക്കെ പന്തിന് പകരം സാഹയെ കൂട്ടിയാകും ടീം ഇന്ത്യ അങ്ങോട്ടു വിമാനം കയറുക. എന്തായാലും നിലവില്‍ താരം വിശ്രമത്തിലാണ്. പിങ്ക് ബോള്‍ ടെസ്റ്റിനിടെ സാഹയുടെ വലതു വിരലിന് പരിക്കേല്‍ക്കുകയായിരുന്നു. മുംബൈയില്‍ വെച്ച് ശസ്ത്രക്രിയ കഴിഞ്ഞു. വൈകാതെ ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ ചേര്‍ന്ന് തിരിച്ചുവരവിനുള്ള തയ്യാറെടുപ്പുകള്‍ സാഹ തുടങ്ങും.

ഒറ്റ രാത്രി കൊണ്ട് ആരും സൂപ്പര്‍ സ്റ്റാറാകില്ല, റിഷഭ് പന്തിനെ പിന്തുണച്ച് ശാസ്ത്രി

ചോദ്യങ്ങൾ

എന്തായാലും ഈ തിരക്കുകള്‍ക്കിടയില്‍ ക്രിക്കറ്റുമായി ബന്ധപ്പെട്ട വിഷയത്തില്‍ വൃധിമാന്‍ സാഹ മനസ്സു തുറന്നിരിക്കുകയാണ്. 'ഇഎസ്പിഎന്‍ ക്രിക്കിന്‍ഫോ' -യുടെ ചോദ്യങ്ങള്‍ക്ക് സാഹ നല്‍കിയ മറുപടി ക്രിക്കറ്റ് പ്രേമികളില്‍ ഒരല്‍പ്പം കൗതുകമുണര്‍ത്തുന്നുണ്ട്. 'ഏതു ബൗളറെ നേരിടാനാണ് ഏറ്റവും പ്രയാസം', സാഹയ്ക്ക് കിട്ടിയ ചോദ്യങ്ങളില്‍ ഒന്നാണിത്. ഇപ്പോഴത്തെ സ്ഥിതിക്ക് ഷമിയെയോ ഇഷാന്തിനെയോ ഉമേഷ് യാദവിനെയോ താരം പറയുമെന്ന് ഏവരും കരുതി.

ഫസ്റ്റ് സ്ലിപ്പിൽ പൂജാര വേണം

പക്ഷെ സാഹയുടെ അഭിപ്രായത്തില്‍ മുന്‍ ഇന്ത്യന്‍ താരമായ അശോക് ഡിന്‍ഡയെ നേരിടുകയാണ് ഏറ്റവും ബുദ്ധിമുട്ട്. റാഷിദ് ഖാനോ രവിചന്ദ്രന്‍ അശ്വിനോ --- ആരുടെ സ്പിനെതിരെ കളിക്കാനാണ് പ്രയാസം? ഇവിടെ റാഷിദ് ഖാനെന്നാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് താരം കൂടിയായ സാഹ മറുപടി നല്‍കുന്നത്.ഫസ്റ്റ് സ്ലിപ്പില്‍ പൂജാര നില്‍ക്കുന്നതാണ് സാഹയ്ക്ക് കൂടുതല്‍ ഇഷ്ടം. കഴിഞ്ഞതവണ റാഞ്ചി ടെസ്റ്റില്‍ ഹേസല്‍വുഡിനെ പൂജാരയും താനും ചേര്‍ന്ന് സ്ലെഡ്ജ് ചെയ്തിരുന്നെന്നും താരം വെളിപ്പെടുത്തി.

ഐപിഎല്‍ 2020: സിഎസ്‌കെയ്‌ക്കൊപ്പം ധോണിയുടെ അവസാന സീസണ്‍? ടീം വിടുമോ? പ്രതികരിച്ച് സിഎസ്‌കെ

ടീമില്‍ മുഹമ്മദ് ഷമിയുടെ സംഗീതബോധം ഏറ്റവും മോശമാണെന്നും സാഹ പറയുന്നുണ്ട്. ടീമിലെ ഏറ്റവും മോശം ഡാന്‍സര്‍ താനാണെന്നും സാഹ ചെറു പുഞ്ചിരിയോടെ അറിയിച്ചു. ഇതേസമയം, 2016 -ലെ ഈഡന്‍ ടെസ്റ്റില്‍ ന്യൂസിലാന്‍ഡിനെതിരെ കുറിച്ച അര്‍ധ ശതകങ്ങളാണ് കരിയറിലെ സാഹയ്ക്ക് ഏറ്റവും പ്രിയപ്പെട്ടത്.

Story first published: Thursday, November 28, 2019, 12:35 [IST]
Other articles published on Nov 28, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+