Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സൂപ്പര്‍മാനോ?; സാഹയുടെ പറക്കും ക്യാച്ച് ക്രിക്കറ്റ് ലോകത്ത് ചര്‍ച്ചയാകുന്നു

പൂണെ: ഓസ്‌ട്രേലിയയ്‌ക്കെതിരായ ക്രിക്കറ്റ് ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിന്റെ ആദ്യ ദിനം ഇന്ത്യന്‍ ബൗളര്‍മാരും ഓസ്‌ട്രേലിയന്‍ വാലറ്റവും സ്വന്തമാക്കിയെങ്കിലും മത്സരത്തിന്റെ ഹൈലറ്റായത് ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ വൃദ്ധിമാന്‍ സാഹയുടെ പറക്കും ക്യാച്ച് ആണ്. അസാധ്യമായ ഒരു പറക്കലിലൂടെയായിരുന്ന സാഹ പന്ത് കൈയ്യിലൊതുക്കിയത്.

xwriddhimansaha

മത്സരത്തിന്റെ 81മത്തെ ഓവറിലായിരുന്നു സാഹയുടെ അത്യുജ്വല പ്രകടനം. ഓനീഫിന്റെ ബാറ്റില്‍കൊണ്ട് കീപ്പറുടെ വലതുവശത്തുകൂടി അതിവേഗം ഉയര്‍ന്നു പൊങ്ങിയ പന്തിനെ ഒറ്റക്കുതിപ്പിന് തന്റെ വലതുകൈയ്യിലെടുക്കുകയായിരുന്നു സാഹ. കണ്ടുനിന്നവര്‍ക്ക് അവിശ്വസനീയ കാഴ്ചയായിരുന്നു അത്. ഉമേഷ് യാദവിനായിരുന്നു വിക്കറ്റ്.

മഹേന്ദ്ര സിങ് ധോണിക്ക് പകരക്കാരനായി 2014ലാണ് സാഹ ഇന്ത്യന്‍ ടീമിലെത്തുന്നത്. ബാറ്റിങ്ങിലും കീപ്പിങ്ങിലും സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ചവെച്ചതോടെ സെലക്ടര്‍മാര്‍ക്ക് മറ്റൊരു വിക്കറ്റ് കീപ്പറെ ടീമില്‍ ഉള്‍പ്പെടുത്തേണ്ട സാഹചര്യമുണ്ടായില്ല. പരിക്കിനുശേഷം തിരിച്ചെത്തിയ സാഹ ഓസ്‌ട്രേലിയയ്‌ക്കെതിരായ ഇന്ത്യന്‍ ടീമിലെത്തിയേക്കില്ലെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍, ചീഫ് സെലക്ടര്‍ എംഎസ്‌കെ പ്രസാദ് സാഹയില്‍ വിശ്വാസമര്‍പ്പിക്കുകയായിരുന്നു. സെലക്ടര്‍മാര്‍ക്ക് സന്തോഷം പകരുന്നതാണ് സാഹയുടെ പ്രകടനം.

Story first published: Friday, February 24, 2017, 7:24 [IST]
Other articles published on Feb 24, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+