Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

റിഷഭ് പന്തുമായി മത്സരമോ? വൃധിമാന്‍ സാഹയുടെ മറുപടി ഇങ്ങനെ

ധോണിക്ക് ശേഷമാര്? ചോദ്യം പൊട്ടിമുളച്ചത് പെട്ടെന്നായിരുന്നു. ലോകകപ്പിന് ശേഷം ധോണി ടീമില്‍ നിന്നും പിന്മാറിയപ്പോള്‍ പറ്റിയ കീപ്പറെ കണ്ടെത്താന്‍ ബിസിസിഐ തുനിഞ്ഞിറങ്ങി. ഐപിഎല്ലിലെ വെടിക്കെട്ടു വീരന്‍ റിഷഭ് പന്തിലാണ് അന്വേഷണം ചെന്നുനിന്നത്. ലോകകപ്പിന് ശേഷം റിഷഭ് പന്തിനെ വിക്കറ്റ് കീപ്പറായി ആരോഹിക്കാന്‍ സെലക്ടമാര്‍ തീരുമാനിച്ചു.

റിഷഭ് പന്തുമായി മത്സരമോ? വൃധിമാന്‍ സാഹയുടെ മറുപടി ഇങ്ങനെ

കുറെക്കാലം പന്തിനെയുംകൊണ്ടു ടീം ഇന്ത്യ പരമ്പരകള്‍ കളിച്ചു. പക്ഷെ ബാറ്റിങ്ങിലും കീപ്പിങ്ങിലും താരം ശരാശരി മാത്രമായി. ഈ പശ്ചാത്തലത്തിലാണ് പരിക്കുമാറി തിരിച്ചെത്തിയ വൃധിമാന്‍ സാഹയിലേക്ക് സെലക്ടര്‍മാര്‍ നോട്ടമെത്തിച്ചത്. ഇതോടെ പരിമിത ഓവര്‍ ക്രിക്കറ്റില്‍ പന്തും ടെസ്റ്റില്‍ സാഹയും ഇന്ത്യയുടെ കീപ്പര്‍മാരായി.

എന്നാല്‍ ഇപ്പോള്‍ കെഎല്‍ രാഹുലുമുണ്ട് ചിത്രത്തില്‍. ഓസ്‌ട്രേലിയക്ക് എതിരായ ഏകദിന പരമ്പരയില്‍ ഉടനീളം രാഹുലാണ് ഇന്ത്യയ്ക്കായി ഗ്ലൗസണിഞ്ഞത്. ന്യൂസിലാന്‍ഡ് പര്യടനത്തിലും വിരാട് കോലി കെഎല്‍ രാഹുലിനെ കീപ്പറാക്കി. പുതിയ സാഹചര്യത്തില്‍ റിഷഭ് പന്തിനെക്കാള്‍ കെഎല്‍ രാഹുലിനോടാണ് മാനേജ്‌മെന്റിന് പ്രിയം. രാഹുലാണ് കീപ്പറെങ്കില്‍ ഒരു സ്‌പെഷ്യലിസ്റ്റ് ബാറ്റ്‌സ്മാനെക്കൂടി ടീമില്‍ കളിപ്പിക്കാന്‍ കഴിയും.

റിഷഭ് പന്തുമായി മത്സരമോ? വൃധിമാന്‍ സാഹയുടെ മറുപടി ഇങ്ങനെ

ഇതേസമയം, ന്യൂസിലാന്‍ഡുമായുള്ള ടെസ്റ്റ് പരമ്പരയില്‍ സാഹയെ പുറത്തിരുത്തി പന്തിനെ കളിപ്പിച്ചതിലുള്ള യുക്തി ആരാധകര്‍ക്ക് പിടികിട്ടുന്നില്ല. എന്തായാലും വിക്കറ്റ് കീപ്പര്‍ സ്ഥാനത്തിനുള്ള വടംവലിയൊന്നും വൃധിമാന്‍ സാഹയെ അലട്ടുന്നില്ല.

റിഷഭ് പന്തിനൊപ്പം കളിക്കാന്‍ കഴിയുന്നതില്‍ താന്‍ സന്തുഷ്ടനാണെന്ന് സാഹ പറയുന്നു. 'ഞങ്ങള്‍ ഒരുമിച്ചാണ് പരിശീലിക്കുന്നത്. വിക്കറ്റ് കീപ്പിങ്ങില്‍ എവിടെയൊക്കെ മെച്ചപ്പെടണമെന്നും എങ്ങനെ മെച്ചപ്പെടണമെന്നും ഞാന്‍ പന്തിന് പറഞ്ഞുകൊടുക്കാറുണ്ട്. പറയുംപ്രകാരം പന്ത് ചെയ്യാറുമുണ്ട്. എന്നുകരുതി ഒറ്റ ദിവസംകൊണ്ട് റിഷഭ് പന്തു കുറ്റമറ്റ പ്രകടനം കാഴ്ച്ചവെക്കുമെന്നല്ല. തുടര്‍ച്ചയായ പരിശീലനത്തിലൂടെ പോരായ്മകള്‍ പതിയെ പരിഹരിച്ചു വരികയാണ് താരം', വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസിന് നല്‍കിയ അഭിമുഖത്തില്‍ വൃധിമാന്‍ സാഹ പറഞ്ഞു.

നിലവില്‍ 37 ടെസ്റ്റ് മത്സരങ്ങളാണ് ഇന്ത്യയ്ക്കായി സാഹ കളിച്ചിരിക്കുന്നത്. 1,238 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം. ഇന്ത്യയ്ക്കായി 13 ടെസ്റ്റുകള്‍ കളിച്ച റിഷഭ് പന്ത് രണ്ടു സെഞ്ച്വറിയടക്കം 814 റണ്‍സ് കുറിച്ചിട്ടുണ്ട്.

Story first published: Monday, March 23, 2020, 21:56 [IST]
Other articles published on Mar 23, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+